അത്താഴം ദിവസത്തിലെ അവസാനത്തെ ഭക്ഷണമാണ്. അതിനാൽ അത്താഴത്തിന് വലിയ പ്രാധാന്യമുണ്ട്. ലഘുവായതും ആരോഗ്യകരവുമായിരിക്കണം അത്താഴത്തിന് കഴിക്കുന്ന ഭക്ഷണങ്ങൾ. അത്താഴത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണ പദാർത്ഥങ്ങളുണ്ടെന്ന് ആയുർവേദം പറയുന്നു.
ഏത് ഭക്ഷണത്തേക്കാളും, അത്താഴം നിങ്ങൾ ഗൗരവത്തോടെയും ശ്രദ്ധയോടെയും കഴിക്കേണ്ട ഒന്നാണെന്ന് ആയുർവേദ ഡോ.രേഖ രാധാമണി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ആയുർവേദ പ്രകാരം രാത്രിയിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ അവർ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഗോതമ്പ്
അത്താഴത്തിന് ഗോതമ്പ് ഒഴിവാക്കണം. അത് ഭാരമുള്ളതാണ്, ദഹിക്കാൻ വളരെ സമയമെടുക്കും. ഇത് വിഷബാധയ്ക്ക് കാരണമാകും.
തൈര്
ഭക്ഷണത്തോടൊപ്പം ഒരു പാത്രം നിറയെ തൈര് കഴിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ അത്താഴത്തിന് തൈര് കഴിക്കുന്നത് ആരോഗ്യകരമല്ല. ഇത് കഫവും പിത്തവും വർധിപ്പിക്കുന്നു.
ശുദ്ധീകരിച്ച മാവ്
ഗോതമ്പ് പോലെ, ശുദ്ധീകരിച്ച മാവും ഭാരമുള്ളതും ദഹിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതുമാണ്.
മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ
മധുരപലഹാരങ്ങൾ ഉപയോഗിച്ച് ഭക്ഷണം പൂർത്തിയാക്കുന്ന ശീലമുണ്ടെങ്കിൽ നിർത്തുക. ചോക്ലേറ്റ് പോലുള്ള മധുരമുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്. കഫം വർധിപ്പിക്കുകയും ചെയ്യും.
അസംസ്കൃത സലാഡുകൾ
സാലഡുകൾ ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ അസംസ്കൃത സലാഡുകൾ, പ്രത്യേകിച്ച്, തണുപ്പുള്ളതും വരണ്ടതും നല്ലതല്ല. പകരം, അവ വേവിച്ചോ വറുത്തോ കഴിക്കുന്നതാണ് നല്ലത്.
ദഹന ശക്തി രാത്രിയിൽ ഏറ്റവും താഴ്ന്നതാണ്. ദഹിക്കാത്ത ഭക്ഷണം വിഷവസ്തുക്കളുടെ ശേഖരണത്തിന് കാരണമാകും. ഇത് ശരീരഭാരം, പൊണ്ണത്തടി, പ്രമേഹം, ചർമ്മരോഗങ്ങൾ, കുടൽ പ്രശ്നങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയവയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ കാരണമാകുന്നുവെന്ന് അത്താഴത്തിന് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വാഴപ്പഴം ഷേക്ക് ശരിക്കും ആരോഗ്യകരമാണോ?