scorecardresearch
Latest News

അസിഡിറ്റിയോ തലവേദനയോ മലബന്ധമോ? ഇവയ്ക്കെല്ലാം ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ

കുടലുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും വീട്ടുവൈദ്യങ്ങളിലൂടെ പരിഹാരം കാണാം

ayurveda, health, ie malayalam

കുടലിന്റെ ആരോഗ്യം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ മറ്റു നിരവധി ആരോഗ്യ അപകടങ്ങളിലേക്ക് എത്തിച്ചേക്കാം. നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും കുടലിൽ വച്ച് വിഘടിപ്പിക്കപ്പെടുകയും തലച്ചോറ് ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോഷകങ്ങളായി വിതരണം ചെയ്യുകയും ചെയ്യുന്നു.

ദഹനസംബന്ധമായ ആരോഗ്യം മോശമായാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിച്ചേക്കില്ല. പല രോഗങ്ങളുടെയും മൂലകാരണം ചിലപ്പോൾ മോശം കുടലിന്റെ ആരോഗ്യം ആണെന്നതിൽ അതിശയിക്കാനില്ല. കാലാവസ്ഥ മാറ്റം, യാത്രകൾ, ജോലിസമ്മർദം, തെറ്റായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ തുടങ്ങി ദഹനസംബന്ധമായ ആരോഗ്യം നഷ്ടപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്.

കുടലുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും വീട്ടുവൈദ്യങ്ങളിലൂടെ പരിഹാരം കാണാം. കുടൽ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാനുള്ളചില ടിപ്സുകൾ ആയുർവേദ ഡോ ദിക്സ ഭാവ്സർ പങ്കുവച്ചിട്ടുണ്ട്.

  1. ദഹനക്കേട് (എല്ലാ ദഹനപ്രശ്നങ്ങൾക്കും): സിസിഎഫ് ചായ എല്ലാ കുടൽ പ്രശ്നങ്ങൾക്കും നന്നായി പ്രവർത്തിക്കുന്നു.
  2. വയർ വീർക്കൽ: അയമോദകം, ജീരകം, പെരുംജീരകം എന്നിവ 1 ടീസ്പൂൺ വീതം എടുത്ത് വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക. ഇത് വയർ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കും.
  3. മലബന്ധം: മലബന്ധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഉലുവ വളരെ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. 1 ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ കഴിക്കുക. ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാലിൽ നെയ്യോ ആവണക്കെണ്ണയോ ചേർത്ത് കഴിക്കുന്നതും മലബന്ധത്തിന് നല്ലതാണ്.
  4. അസിഡിറ്റി: അസിഡിറ്റിക്ക്, പെരുംജീരകവും മല്ലിയിലയും അല്ലെങ്കിൽ അവയിലേതെങ്കിലും മിശ്രിതം പരീക്ഷിക്കാം.
  5. അനോറെക്സിയ: ഒരു നുള്ള് ഉണങ്ങിയ ഇഞ്ചി, ഒരു നുള്ള് ഉപ്പ്, അൽപം നാരങ്ങ എന്നിവ ചേർത്ത വെള്ളം കുടിക്കുക.
  6. ഓക്കാനം: ഓക്കാനം ഒഴിവാക്കാൻ ഇഞ്ചി ചായയും പുതിന ചായയും ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ഏതെങ്കിലും ഒന്ന് കുടിക്കാം.
  7. തലവേദന: പുതിന ചായയോ അയമോദകമിട്ട ചായയോ തലവേദന തടയും.
  8. വയറുവേദന: വയറുവേദനയ്ക്ക് അയമോദകം, പുതിന അല്ലെങ്കിൽ ഇഞ്ചി ചായ കുടിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurveda expert shares effective home remedies to treat gut issues