scorecardresearch
Latest News

ആയുർവേദ പ്രകാരം ചിക്കൻ കഴിച്ചശേഷം പാൽ കുടിക്കരുത്; കാരണം ഇതാണ്

ചിക്കനും പാലും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല

chicken, milk, ie malayalam

ഭക്ഷണത്തിന് തൊട്ടുപിന്നാലെയോ ഭക്ഷണത്തോടൊപ്പമോ മധുരപലഹാരങ്ങളുടെ രൂപത്തിൽ പാൽ ഉൽപന്നങ്ങൾ പലരും കഴിക്കാറുണ്ട്. എന്നാൽ പാലുൽപ്പന്നങ്ങൾ ഉപ്പിട്ട ഭക്ഷണവുമായി സംയോജിപ്പിക്കുന്ന രീതിയെ ആയുർവേദം പിന്തുണയ്ക്കുന്നില്ല, പ്രത്യേകിച്ചും നോൺ വെജിറ്റേറിയൻ ഭക്ഷണമാണെങ്കിൽ. ആയുർവേദത്തിൽ, ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധ ഭക്ഷണമായി കണക്കാക്കുന്നു.

ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾ മുതൽ ചർമ്മ പ്രശ്‌നങ്ങൾ വരെയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ദഹന പ്രക്രിയയുടെ ശരിയായ പ്രവർത്തനത്തിന് ചില ഭക്ഷണങ്ങൾ വെവ്വേറെ കഴിക്കണമെന്ന് ആയുർവേദ ഡോ.നിതിക കോഹ്‌ലി പറഞ്ഞു.

ആരോഗ്യം മോശമാകാതിരിക്കാൻ ശരിയായ സമയത്തോ ഇടവേളയിലോ ശരിയായ തരത്തിലുള്ള കോമ്പിനേഷൻ കഴിക്കണമെന്ന് ഡോ.കോഹ്‌ലി പറയുന്നു. ആയുർവേദം അനുസരിച്ച്, കഫ, വാത, പിത്ത എന്നീ മൂന്ന് ദോഷങ്ങളുടെ അസന്തുലിതാവസ്ഥയാണ് ഇതിന് പ്രാഥമിക കാരണം. ഒരാളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും അത് നശിപ്പിക്കും.

”ചിക്കനും (അല്ലെങ്കിൽ മറ്റേതെങ്കിലും നോൺ വെജിറ്റേറിയൻ ഭക്ഷണം) പാലും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല, കാരണം പാലിന്റെ ദഹനപ്രക്രിയ പ്രോട്ടീൻ അടങ്ങിയ ചിക്കന്റെ ദഹനത്തിൽ നിന്ന് വ്യത്യസ്തമാണ്,” ഡോ.കോഹ്‌ലി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. പാലും ചിക്കനും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിൽ വിഷാംശത്തിന് ഇടയാക്കും. ചിക്കൻ ചില ആളുകൾക്ക് ദഹിക്കാൻ സമയമെടുക്കും,” അവർ പറഞ്ഞു.

ഈ കോമ്പിനേഷൻ കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ പറഞ്ഞു. “വയറുവേദന, ഓക്കാനം, ദഹനക്കേട്, ഗ്യാസ്, വയറിളക്കം, അൾസർ, മലബന്ധം, ആസിഡ് റിഫ്ലക്സ്, ഗുരുതരമായ ചർമ്മ വൈകല്യങ്ങൾ എന്നിവ പോലുള്ള കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടാം,” അവർ വ്യക്തമാക്കി.

അതിനാൽ ചിക്കനും പാലും വെവ്വേറെ ആയിട്ടും 2 മണിക്കൂർ ഇടവേളയിലും കഴിക്കുന്നതാണ് ഉചിതമെന്ന് ഡോ.കോഹ്‌ലി പറഞ്ഞു. “ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ് നല്ല ആശയം, കുടലിനോ വയറിനോ അനാവശ്യമായ ഭാരം ചുമത്തരുത്, ഇത് ഒഴിവാക്കാനാവാത്ത അസുഖങ്ങൾക്ക് കാരണമാകും,” അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രക്തം ശുദ്ധീകരിക്കും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും; വെറും വയറ്റിൽ ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurveda expert on why you should avoid drinking milk after eating chicken

Best of Express