scorecardresearch
Latest News

തൊണ്ടവേദനയ്ക്കുള്ള പരിഹാരം വീട്ടിലുണ്ട്; 3 ആയുർവേദ ടിപ്സുകൾ

മരുന്നുകൾ കൂടാതെ തൊണ്ടവേദനയിൽനിന്ന് ആശ്വാസം നേടാൻ സഹായിക്കുന്ന ചില ആയുർവേദ വഴികളുണ്ട്

തൊണ്ടവേദനയ്ക്കുള്ള പരിഹാരം വീട്ടിലുണ്ട്; 3 ആയുർവേദ ടിപ്സുകൾ

മഴക്കാലത്ത് പലരും നേരിടുന്നൊരു സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തൊണ്ടവേദന. അലർജി, വായു മലിനീകരണം, ദഹന സംബന്ധമായ തകരാറുകൾ തുടങ്ങിയ പല കാരണങ്ങളാലും തൊണ്ട വേദന ഉണ്ടാകാം. മരുന്നുകൾ കൂടാതെ തൊണ്ട വേദനയിൽനിന്ന് ആശ്വാസം നേടാൻ സഹായിക്കുന്ന ചില ആയുർവേദ വഴികളുണ്ട്.

ഇന്ത്യൻ അടുക്കളകളിലും ആയുർവേദ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് മഞ്ഞൾ. ആയുർവേദത്തിൽ ‘ഹരിദ്ര’ എന്നാണറിയുന്നത്. ഇത് രുചിയിൽ കയ്പേറിയതും ചൂടുള്ള സ്വഭാവവുമാണ്. ചൂട് സ്വഭാവം കാരണം വാതവും കഫവും കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ആയുർവേദ വിദഗ്ധ ഡോ ദിക്സ ഭാവ്സർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.

ജലദോഷം, ചുമ, തൊണ്ടവേദന, പ്രമേഹം, ശരീരവേദന, സന്ധിവാതം, പ്രതിരോധശേഷി വർധിപ്പിക്കൽ, വീക്കം കുറയ്ക്കൽ എന്നിവയ്ക്കുള്ള പരിഹാരമായി മഞ്ഞൾ ഉപയോഗിക്കുന്നുവെന്ന് അവർ പറഞ്ഞു. മഞ്ഞൾ ഉപയോഗിച്ച് തൊണ്ട വേദന എളുപ്പത്തിൽ മാറ്റാൻ ഫലപ്രദമായ 3 ആയുർവേദ പ്രതിവിധികൾ.

  1. മഞ്ഞൾ വെള്ളം കവിൾ കൊള്ളുക

ഒരു ഗ്ലാസ് വെള്ളത്തിൽ 1 ടീസ്പൂൺ മഞ്ഞൾ ചേർത്ത് 3-5 മിനിറ്റ് തിളപ്പിക്കുക. ദിവസത്തിൽ മൂന്ന് തവണ ഈ വെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുക.

  1. മഞ്ഞൾ, കുരുമുളക്, തേൻ എന്നിവ ചേർത്ത മിശ്രിതം കഴിക്കുക

1 ടീസ്പൂൺ മഞ്ഞൾ, 1 കുരുമുളക് (ചതച്ചത്) 1 ടീസ്പൂൺ തേനിൽ കലർത്തുക. ഭക്ഷണത്തിന് 1 മണിക്കൂർ മുമ്പോ ശേഷമോ ഈ മിശ്രിതം ഒരു ദിവസം 2-3 തവണ കഴിക്കുക.

  1. ഉറങ്ങുന്നതിനു മുൻപ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക. ഇതിന് തൊണ്ടവേദന ശരിക്കും ശമിപ്പിക്കാൻ കഴിയും. പശുവിൻ പാൽ നന്നായി പ്രവർത്തിക്കുന്നു.

ഈ വീട്ടുവൈദ്യങ്ങൾ കൂടാതെ, തൊണ്ട ഈർപ്പമുള്ളതാക്കാൻ ധാരാളം പാനീയങ്ങൾ കുടിക്കാനും വായു മലിനീകരണം അല്ലെങ്കിൽ തൊണ്ട വേദനയ്ക്ക് കാരണമാകുന്ന മറ്റ് അലർജികൾ പോലുള്ള പ്രകോപനങ്ങൾ ഒഴിവാക്കാനും ധാരാളം വിശ്രമം കഴിക്കാനും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും അവർ നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurveda expert on effective home remedies to relieve throat pain