ദഹനപ്രക്രിയ സുഗമമാക്കാനും ഭക്ഷണത്തിനു ശേഷമുള്ള മൗത്ത് ഫ്രെഷനറായും പെരുംജീരകം പരമ്പരാഗതമായി ഉപയോഗിക്കുന്നു. മാത്രമല്ല, ഇന്ത്യൻ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്നതിനും പെരുംജീരകം ഉപയോഗിക്കാറുണ്ട്. മറ്റ് പല സുഗന്ധവ്യഞ്ജനങ്ങളെയും പോലെ പെരുംജീരകവും പുരാതന കാലം മുതൽ ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.
ആയുർവേദ ഡോ. ദിക്സ ഭവ്സർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പെരുംജീരകത്തിന്റെ ഗുണങ്ങളെക്കുറിച്ചും അവ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗത്തെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ആയുർവേദത്തിൽ ദഹനപ്രക്രിയയിൽ പെരുംജീരകത്തിന് പ്രത്യേക പങ്കുണ്ട്. പെരുംജീരകം വാതം, കഫം എന്നിവയെ സന്തുലിതമാക്കുന്നു. ദഹനത്തിന് ശേഷമുള്ള അസ്വസ്ഥതകൾ അനുഭവിക്കുന്ന ഏതൊരാൾക്കും പെരുംജീരകം സഹായകരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
പെരുംജീരകം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, ദഹനം മെച്ചപ്പെടുത്തുന്നു, ഹൃദയത്തിന് നല്ലതാണ്, ഇതൊരു കാർഡിയാക് ടോണിക്ക് ആയി കണക്കാക്കപ്പെടുന്നു, കൂടാതെ ആർത്തവ സമയത്ത് വേദന ഒഴിവാക്കാനും ഇത് ഉപയോഗപ്രദമാണെന്ന് അവർ പറഞ്ഞു.
പെരുംജീരകം കഴിക്കുന്നതിനുള്ള മികച്ച വഴികൾ
- നല്ല ദഹനത്തിന് 1 ടീസ്പൂൺ ഭക്ഷണത്തിന് ശേഷം കഴിക്കുക
- ശരീരഭാരം കുറയ്ക്കൽ, പ്രമേഹം, പിസിഒഎസ്, തൈറോയ്ഡ്, കൊളസ്ട്രോൾ, മറ്റ് കുടൽ പ്രശ്നങ്ങൾ എന്നിവയ്ക്കായി പെരുംജീരകം കൊണ്ടുള്ള ചായ ഉണ്ടാക്കാം.
- കഠിനമായ പിത്ത/ചൂട് പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ തണുപ്പിക്കുന്നതിനുള്ള ഒരു ഷർബത്തായി പെരുംജീരകം കഴിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.