ഇന്ത്യക്കാർക്കിടയിൽ ഏറെ ജനപ്രിയമായ സുഗന്ധവ്യജ്ഞനങ്ങളിൽ ഒന്നാണ് കുരുമുളക്. ഇതിലെ പൈപ്പറിൻ, കറികൾക്കും വിവിധ വിഭവങ്ങൾക്കും രുചി നൽകുന്നതിനു പുറമേ, ശരീരത്തിനും മനസ്സിനും നിറയെ ഗുണങ്ങളും നൽകുന്നു. ഇതിന്റെ അതിശയകരമായ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി പ്രവർത്തനവും സന്ധിവാതം, പ്രമേഹം, കാൻസർ മുതൽ അൽഷിമേഴ്സ് രോഗം വരെയുള്ള വിട്ടുമാറാത്ത രോഗങ്ങളെ അകറ്റി നിർത്തും.
കുരുമുളക് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. കറുത്ത കുരുമുളക് ശരീരഭാരം കുറയ്ക്കാനും ചുമ, ജലദോഷം എന്നിവ ഒഴിവാക്കാനും ശരീരവണ്ണം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കുരുമുളകിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആയുർവേദ ഡോക്ടർ ദിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
- രുചി വർധിപ്പിക്കുന്നു
- ചുമയ്ക്കും ജലദോഷത്തിനും നല്ലതാണ്
- പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
- സന്ധികളിലും കുടലിലുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കുന്നു
- ശരീരവണ്ണം, അധിക വാത തകരാറുകൾ എന്നിവ ഒഴിവാക്കുന്നു
- വിഷവസ്തുക്കളെ ഇല്ലാതാക്കുന്നു
- ദഹനം മെച്ചപ്പെടുത്തുന്നു
- ദന്താരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
- മൂക്കിലെ തടസ്സം നീക്കുന്നു (അലർജിക്കും സൈനസൈറ്റിസിനും അത്ഭുതകരമാണ്)
- രക്തചംക്രമണം മെച്ചപ്പെടുത്തുന്നു (ത്വക്ക് രോഗങ്ങൾക്ക് നല്ലതാണ്)
- കൊഴുപ്പ് ഇല്ലാതാക്കുന്നു (പൊണ്ണത്തടി കുറയ്ക്കാൻ ഏറ്റവും ഉപയോഗപ്രദമാണ്)
- കരളിനും ഹൃദയത്തിനും നല്ലത് (കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിൽ പ്രവർത്തിക്കുന്നു)
- അൽഷിമേഴ്സിനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു
- താരൻ/ഫംഗസ് മൂലമുണ്ടാകുന്ന മുടികൊഴിച്ചിലിന് ഉപയോഗപ്രദമാണ്.
- പുകവലി നിർത്താനുള്ള മാർഗം
- കാൻസർ തടയാനും ചെറുക്കാനും സഹായിക്കുന്നു
കുരുമുളക് എങ്ങനെ കഴിക്കാം?
രോഗങ്ങൾ തടയുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ദിവസവും 1 കുരുമുളക് മതിയെന്ന് ഡോക്ടർ ഭവ്സർ പറയുന്നു. കുരുമുളക് എങ്ങനെ ഉപയോഗിക്കാമെന്നും അവർ പറഞ്ഞിട്ടുണ്ട്.
- പ്രമേഹം, അമെനോറിയ, കാലതാമസമുള്ള ആർത്തവത്തിനും മറ്റെല്ലാത്തിനും രാവിലെ വെറുംവയറ്റിൽ കുരുമുളക് ചവയ്ക്കാം.
- പ്രതിരോധശേഷി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് 1 ടീസ്പൂൺ മഞ്ഞളും തേനും ചേർത്ത് കഴിക്കാം.
- നല്ല ഉറക്കം, പ്രതിരോധശേഷി, സന്ധിവേദന (സന്ധി വേദന ശമിപ്പിക്കൽ) എന്നിവയ്ക്ക് ഉറങ്ങുന്നതിനു മുൻപ് പാലിൽ ഒരു നുള്ള് ഉണങ്ങിയ ഇഞ്ചിപ്പൊടി ചേർത്ത് കഴിക്കാം.
- പ്രതിരോധശേഷിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ഉറങ്ങുന്നതിനു മുൻപായി 1 ടീസ്പൂൺ പശുവിൻ നെയ്യിനൊപ്പം കഴിക്കാം.
ഉയർന്ന പിത്ത പ്രശ്നങ്ങളുള്ള ആളുകൾ ഒരു ആയുർവേദ ഡോക്ടറുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ഇത് കഴിക്കാവൂവെ ഡോ.ഭാവ്സർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.