scorecardresearch
Latest News

ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക, ഹെർബൽ ടീ കുടിക്കുക; നല്ല ദഹനത്തിന് 4 ടിപ്സുകൾ

നല്ല ദഹനത്തിന് സഹായിക്കുന്ന ചില ടിപ്സുകൾ ആയുർവേദം പറയുന്നുണ്ട്

ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക, ഹെർബൽ ടീ കുടിക്കുക; നല്ല ദഹനത്തിന് 4 ടിപ്സുകൾ

ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം, പക്ഷേ, അതിൽ ദഹനത്തിന്റെ പങ്ക് ചെറുതല്ല. ആരോഗ്യകരമായ ദഹനവ്യവസ്ഥ ഇല്ലെങ്കിൽ പോഷകങ്ങൾ ആഗിരണം ചെയ്യാനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനും കഴിയില്ല. മോശം ദഹനം ചർമ്മപ്രശ്നങ്ങൾ, മുടികൊഴിച്ചിൽ, പൊണ്ണത്തടി, സമ്മർദ്ദം അല്ലെങ്കിൽ വിഷാദം എന്നിവ അടക്കം പല രോഗങ്ങൾക്കും കാരണമാകും.

നല്ല ദഹനത്തിന് സഹായിക്കുന്ന ചില ടിപ്സുകൾ ആയുർവേദം പറയുന്നുണ്ട്. ഭക്ഷണത്തിൽ ആറ് രുചികളും മിതമായ അളവിൽ ഉൾപ്പെടുത്തുക, ഭക്ഷണ ഇടവേളകൾക്കിടയിൽ ഹെർബൽ ടീ കുടിക്കുക, അത്താഴം കഴിക്കുന്നത് കൃത്യമായ സമയം നിജപ്പെടുത്തുക ഇവയൊക്കെ നല്ല ദഹനത്തെ സഹായിക്കുന്നവയാണ്. ആയുർവേദ ഡോ.ദിക്സ ഭാവ്സർ നല്ല ദഹനത്തിനുള്ള 4 ടിപ്സുകൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചിട്ടുണ്ട്.

  1. ഓരോ ഭക്ഷണത്തിലും ആറ് രുചികളും മിതമായ അളവിൽ ഉൾപ്പെടുത്തുക

ആയുർവേദപ്രകാരം 6 രുചികളാണുള്ളത്. മധുരം, പുളി, ഉപ്പ്, കയ്പ്, എരിവ്, ചവർപ്പ് എന്നിവ ആണവ. രുചികൾ വ്യത്യസ്ത അളവിലുള്ള പോഷണം ശരീരത്തിനു നൽകുന്നു. ഓരോ ഭക്ഷണത്തിലും ചെറിയ അളവിൽ ഓരോ രുചിയും ഉൾപ്പെടുത്താൻ ശ്രമിക്കുക. ഒരു നുള്ള് ഉപ്പോ, ചെറിയ അളവിൽ നാരങ്ങ നീരോ, ഒരു കുരുമുളകോ അങ്ങനെ എന്തെങ്കിലും.

  1. ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപായി ഭക്ഷണം കഴിക്കുക

ഉറക്കത്തിലൂടെ ശരീരത്തിനും മനസിനും വിശ്രമം ലഭിക്കുന്നു. ഭക്ഷണക്രമം ഉറക്കത്തെ ബാധിക്കുന്നതായി പഠനങ്ങളുണ്ട്. അതുകൊണ്ടാണ് അത്താഴം ദിവസത്തിലെ മറ്റു ഭക്ഷണത്തെ അപേക്ഷിച്ച് ലഘുവായതും ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപായി കഴിച്ചിരിക്കണമെന്നും ആയുർവേദം പറയുന്നത്.

  1. ഭക്ഷണ ഇടവേളകൾക്കിടയിൽ ഹെർബൽ ടീ കുടിക്കുക

ശരീരത്തിന് ഊർജം നൽകുന്നതിന് മാത്രമുള്ള, ആരോഗ്യം, സന്തോഷം എന്നിവ വീണ്ടെടുക്കാൻ സഹായിക്കുന്നവ കൂടിയാണ് ചായ. എങ്കിലും, ഇവ മിതമായ അളവിലായിരിക്കണം കുടിക്കേണ്ടത്. ഭക്ഷണ ഇടവേളകൾക്കിടയിൽ ചായ ആസ്വദിക്കണമെന്നു തോന്നുമ്പോൾ ഹെർബൽ ടീ കുടിക്കുക.

  1. ദിവസത്തിലെ ഏറ്റവും കനത്ത ഭക്ഷണം ഉച്ചയ്ക്ക് കഴിക്കുക

ഉച്ചയ്ക്ക് ഒരു ദിവസത്തെ ഏറ്റവും വലിയ ഭക്ഷണം കഴിക്കുന്നതിലൂടെ, ശരീരത്തിന് ആന്തരിക അഗ്നി ഉപയോഗിച്ച് മറ്റ് സമയങ്ങളെ അപേക്ഷിച്ച് പോഷകങ്ങളെ തകർക്കാനും സ്വാംശീകരിക്കാനും കഴിയും. ഭാരമേറിയതോ ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതോ ആയ ഭക്ഷണങ്ങൾ സമന്വയിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ഉച്ചഭക്ഷണം.

ഈ ആയുർവേദ നിയമങ്ങൾ ഓരോന്നും നിങ്ങളെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുമെന്ന് ഡോ.ഭാവ്സർ അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurveda expert on 4 amazing tips for optimum digestion