വളരെ സാധാരണമായൊരു അസുഖമായി മാറിയിരിക്കുകയാണ് മൈഗ്രെയ്ന്‍. തലവേദന, അസ്വസ്ഥത, ഛര്‍ദ്ദി, മന്ദത, വെളിച്ചം/ശബ്ദം എന്നിവയോട് അസ്വസ്ഥത പ്രകടിപ്പിക്കുക, തലചുറ്റല്‍ ഇവയെല്ലാമാണ് മൈഗ്രെയ്‌ന്റെ പ്രധാന ലക്ഷണങ്ങള്‍. മൈഗ്രെയ്‌നില്‍ നിന്ന് പൂര്‍ണ്ണ മുക്തി വേണമെങ്കില്‍ സ്ഥിരമായി മരുന്നു കഴിക്കണം എന്നാണ് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത്. ആയുര്‍വേദത്തില്‍ ഇതിനുളള പ്രതിവിധികള്‍ ധാരാളമുണ്ട്. അവ ഏതെല്ലാമാണെന്നു നോക്കാം.
- ഒരു ടീസ്പൂണ്‍ പശു നെയ്യിനൊപ്പം കുറച്ചു കുങ്കുമപ്പൂവ് ചേര്‍ത്തു മിക്‌സ് ചെയ്യുക. ദിവസവും പല്ലു തേക്കുന്നതിനു മുന്‍പായി രണ്ടു തുളളി വീതം രണ്ടു മൂക്കുകളിലായി ഒഴിക്കുക. 20 മിനിറ്റു നേരത്തേയ്ക്ക് കുളിയ്ക്കാനോ, ഒന്നും കഴിക്കാനോ പാടുളളതല്ല.
- ക്ഷീരബല, ബ്രഹ്‌മി എന്നീ എണ്ണകള്‍ ഉപയോഗിച്ച് സ്ഥിരമായി തല മസാജു ചെയ്യുക. രാത്രി കിടക്കുന്നതിനു മുന്‍പ് 4-5 തുളളി ബ്രഹ്‌മി എണ്ണ നെറുകയില്‍ പുരട്ടുക. ഇതേ എണ്ണ തന്നെ ചെവിയ്ക്കു പുറകിലായും പുരട്ടുക.
- 8 മണിക്കൂര്‍ നീണ്ട ഉറക്കം, 30-40 മിനിറ്റുളള വ്യായാമം ഇവയെല്ലാം മൈഗ്രെയ്ന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൃത്യസമയത്തുളള ആഹാരം എന്നത് ശീലമായി മാറ്റാന്‍ ശ്രമിക്കുക.
- ഉണക്കമുന്തിരി, മല്ലിയുടെ കുരു എന്നിവ വെളളത്തില്‍ കുതിര്‍ത്തി കഴിക്കുക. ഇവ മൈഗ്രെയ്‌നു പരിഹാരമായാണ് ആയുര്‍വേദം കണക്കാക്കുന്നത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.