തിളങ്ങുന്ന വെളുത്ത പല്ലുകൾ ലഭിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. ചില ഭക്ഷണ പദാർത്ഥങ്ങളുടെ ഉപഭോഗം, പല്ലിന്റെ ആരോഗ്യത്തിലെ ശ്രദ്ധക്കുറവ് എന്നിവ കാരണം പല്ലിന്റെ നിറം മാറുന്നത് ഒരു സാധാരണ പ്രശ്നമായിരിക്കുന്നു. പല്ലിന്റെ നിറം പഴയതുപോലെ ആകാൻ പലരും ഡെന്റൽ ക്ലിനിക്ക് സന്ദർശിക്കുന്നു, ഇതിനു പകരം ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ പല്ലിന്റെ മഞ്ഞനിറം തടയാൻ കഴിയും.
പല്ല് ബ്ലീച്ച് ചെയ്യാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നു, ഇത് പലരെയും ആശങ്കപ്പെടുത്തുന്നതാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നു. തിളക്കമുള്ളതും വെളുത്തതുമായ പല്ലുകൾക്കായി ഏഴ് ഭക്ഷണങ്ങൾ ഒഴിവാക്കാനും അവൾ നിർദേശിച്ചു.
- ബ്ലാക്ക് കോഫി – ഇത് പല്ലുകളെ കറപിടിച്ച് മഞ്ഞയും മങ്ങിയതുമാക്കി മാറ്റുന്നു.
- ചായ – കാപ്പി പോലെ, ചായയും പതിവായി കഴിക്കുന്നത് പല്ലിൽ കറ ഉണ്ടാക്കും. കട്ടൻ ചായക്കു പകരം ആരോഗ്യകരമായ ഗ്രീൻ, വൈറ്റ്, ഹെർബൽ ചായകൾ തിരഞ്ഞെടുക്കുക.
- റെഡ് വൈൻ – വൈനിലെ ആസിഡുകൾ പല്ലുകളുടെ നിറം മാറ്റുന്നു
- കോളകൾ – ഡാർക്ക് സോഡകൾ അവയിലെ സ്റ്റെയിനിങ് കളർ കാരണം പല്ലുകൾക്ക് ദോഷകരമാണ്
- ഗോലകളും സ്ലഷുകളും – വേനൽക്കാലം ഈ ഐസ് ഭക്ഷണങ്ങൾ കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുമ്പോൾ, അവ നിങ്ങളുടെ പല്ലുകൾക്ക് നല്ലതല്ല.
- പുകയില – ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, പുകയില പല്ലുകൾക്കും ഹാനികരമാണ്. പുകവലിക്കുകയോ പുകയില ചവയ്ക്കുകയോ ചെയ്യുന്നത് പല്ലിൽ നിറം മാറ്റം ഉണ്ടാക്കുന്നു.
- സോയ സോസ് – സോയ സോസ് പോലുള്ളല പല്ലിൽ കറ ഉണ്ടാക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: വായ് നാറ്റം തടയാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ