രാത്രിയിൽ തൈര്, പാലും മത്സ്യവും; ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ അഥവാ വിരുദ്ധാഹാരങ്ങളെക്കുറിച്ച് ആയുർവേദം ചില കാര്യങ്ങൾ പറയുന്നുണ്ട്

ghee, food, health, ie malayalam

ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചില ഭക്ഷണ കോമ്പിനേഷനുകൾ കുടൽ ആരോഗ്യത്തെ ബാധിക്കുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ അഥവാ വിരുദ്ധാഹാരങ്ങളെക്കുറിച്ച് ആയുർവേദം ചില കാര്യങ്ങൾ പറയുന്നുണ്ട്.

ആയുർവേദ ഡോ.ദിക്സ ഭാവ്സർ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

പാലും മത്സ്യവും

മത്സ്യത്തോടൊപ്പം പാൽ കഴിക്കരുത്. ഇത് ശരീരത്തിന് ദോഷകരമാണ്.

പഴങ്ങളും പാലും

പാൽ, തൈര്, മോര് എന്നിവയ്ക്കൊപ്പം വാഴപ്പഴം കഴിക്കരുത്, കാരണം ദഹനത്തെ ബാധിക്കുകയും ശരീരത്തിൽ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ കോമ്പിനേഷൻ കഴിക്കുന്നത് ജലദോഷം, ചുമ, അലർജി എന്നിവയ്ക്കും കാരണമാകും.

Read More: പക്ഷാഘാതത്തില്‍ നിന്ന് പരിരക്ഷ നേടാന്‍ ഏഴ് കാര്യങ്ങള്‍

ചൂടാക്കിയ തേൻ

തേൻ ചൂടാക്കി ഉപയോ​ഗിക്കുന്നതും ചൂടുള്ള വസ്തുക്കൾ ചേർത്ത് ഉപയോ​ഗിക്കുന്നതും ഒഴിവാക്കണം. തേൻ ചൂടാക്കുന്നത് ദഹനപ്രക്രിയയെ പിന്തുണയ്ക്കുന്ന എൻസൈമുകളെ നശിപ്പിക്കുന്നു, അതിനാൽ കഴിക്കുമ്പോൾ ശരീരത്തിൽ വിഷവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു.

നെയ്യും തേനും ഒരേ അളവിൽ വേണ്ട

തുല്യ അളവിൽ നെയ്യും തേനും കഴിക്കരുത്. നെയ്യും തേനും ഒരുമിച്ച് കഴിക്കുമ്പോൾ രണ്ടോ മൂന്നോ മൂന്നും കൂടിയോ തുല്യ അളവിൽ ചേർത്ത് കഴിക്കരുത്.

രാത്രിയിൽ തൈര് കഴിക്കരുത്

തൈര് ശൈത്യകാലത്ത് കഴിക്കാൻ അനുയോജ്യമാണ്, പക്ഷേ രാത്രിയിൽ കഴിക്കാൻ പാടില്ല. ആയുർവേദ ഗ്രന്ഥമായ കാരക-സംഹിത (സൂത്രം 225-227) അനുസരിച്ച്, “തൈര് ശരത്കാലത്തും വേനൽക്കാലത്തും വസന്തകാലത്തും ഉപേക്ഷിക്കണം.”

“നീർവീക്കം കുറയ്ക്കുന്നതിനും ചർമ്മരോഗങ്ങൾ ഒഴിവാക്കുന്നതിനും രോഗങ്ങൾ ഒഴിവാക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും തെറ്റായതും പൊരുത്തപ്പെടാത്തതുമായ ഭക്ഷണ കോമ്പിനേഷനുകൾ ഒഴിവാക്കുക,” ആയുർവേദ ഡോക്ടർ ഉപദേശിച്ചു.

Read More: തലേ ദിവസത്തെ ഭക്ഷണം കഴിക്കാമോ? ഇതാണ് ആയുർവേദം പറയുന്നത്

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Avoid these incompatible food combinations to stay healthy

Next Story
നിപ വൈറസ്: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല; നാം സജ്ജരാണ്Nipah Virus, നിപ വൈറസ്, Ernakulam, എറണാകുളം, Dr.S.Anoop Kumar, ഡോ.എസ്.അനൂപ് കുമാർ, Baby Memorial Hospital, ബേബി മെമോറിയൽ ആശുപത്രി, KK Shailaja, കെകെ ശൈലജ, samples, സാമ്പിളുകള്‍, health, ആരോഗ്യം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com