കർശനമായ വ്യായാമ ദിനചര്യ മുതൽ ഡയറ്റ് വരെയുള്ള വിവിധ മാർഗങ്ങൾ ശരീരഭാരം കുറയ്ക്കാനായി ആളുകൾ തിരഞ്ഞെടുക്കാറുണ്ട്. പക്ഷേ, പട്ടിണി കിടക്കുന്നതോ അമിത വ്യായാമമോ പോലുള്ളവ ശരീരത്തിന്റെ ഉപാപചയ പ്രവത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും അറിഞ്ഞിരിക്കണം.
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഒഴിവാക്കേണ്ട ചില ശീലങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാലയും ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജയും. ഉറക്കം കുറയുക, വ്യായാമം ചെയ്യുമ്പോൾ ഫോമിനെക്കാൾ ആവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് കുറയ്ക്കുക, ഒരു ബ്രേക്ക് ഡേ ഇല്ലാതെ കഠിനമായി വ്യായാമം ചെയ്യുക എന്നിവ ശരീരഭാരം കുറയ്ക്കാൻ തടസ്സമാകുന്ന ചില ശീലങ്ങളാണെന്ന് അവർ പറഞ്ഞു.
ന്യൂട്രീഷ്യനിസ്റ്റ് ഡോ.രചന അഗർവാളും ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
> ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ, ഉറക്കം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അതിനാൽ അപര്യാപ്തമായ ഉറക്കം ശരീരഭാരം വർധിപ്പിക്കും. “ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് ഗ്രെലിൻ, ലെപ്റ്റിൻ എന്നിവയുടെ ക്രമം തെറ്റിക്കാൻ ഇടയാക്കും, ഇത് വിശപ്പ് വർധിപ്പിക്കും,” അവർ പറഞ്ഞു. കൂടാതെ, അപര്യാപ്തമായ ഉറക്കം ഭക്ഷണ ദഹനത്തെ തടസ്സപ്പെടുത്തും. അതിനാലാണ് ഉറക്കക്കുറവുള്ള ആളുകൾ പലപ്പോഴും ഹോർമോൺ അസന്തുലിതാവസ്ഥ അനുഭവിക്കുന്നതും കാർബോഹൈഡ്രേറ്റ് അടങ്ങിയ ജങ്ക് ഫുഡിനായി കൊതിക്കുന്നതും. ഇത് ശരീരഭാരം വർധിപ്പിക്കും.
> ശരീരഭാരം കുറയ്ക്കാൻ വ്യായാമം ഒഴിച്ചു കൂടാനാവാത്തതാണ്. എന്നാൽ അമിതമായി ചെയ്യുന്നത് ഒരുപോലെ ദോഷകരമാണ്. ശരീരത്തിന് വിശ്രമം നൽകുക, ആഴ്ചയിൽ 5 മുതൽ 6 ദിവസം വരെ, 45 മുതൽ 60 മിനിറ്റ് വരെ വ്യായാമം ചെയ്യുക. അമിതമായി വ്യായാമം ചെയ്യുന്നത് വിശപ്പ് വർധിപ്പിക്കും. അമിതമായ വ്യായാമം രക്തത്തിൽ ഉയർന്ന യൂറിക് ആസിഡിന് കാരണമാകും, ഇത് സന്ധി വേദനയ്ക്ക് കാരണമാകും.
> ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ പലരും കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നു. കാർബോഹൈഡ്രേറ്റിൽ മാത്രം അടങ്ങിയിരിക്കുന്ന ചില പ്രധാനപ്പെട്ട അമിനോ ആസിഡുകൾ പോലും അവർ നഷ്ടപ്പെടുത്തുന്നു. കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നു, പക്ഷേ പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുന്നു. ഇത് പിന്നീട് യൂറിക് ആസിഡ് വർധിപ്പിക്കുകയും വൃക്കയെയും കരളിനെയും ദോഷകരമായി ബാധിക്കുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു കപ്പ് ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം