ആസ്‌ത്മയുളളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

ശ്വാസതടസ്സം, നെഞ്ചിലെ വേദന, ചുമ തുടങ്ങിയവയൊക്കെ ആസ്ത്മയുടെ ലക്ഷണങ്ങളാണ്. നിങ്ങൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങളും ആസ്ത്മയിലേക്ക് നയിച്ചേക്കാം

asthma, ie malayalam

World Asthma Day: പുക അല്ലെങ്കിൽ മലിനീകരണം, ജനിതക സ്വാധീനം എന്നിവ പോലുള്ള പാരിസ്ഥിതിക ഘടകങ്ങൾക്ക് പുറമെ, ആസ്ത്മ ബാധിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. ശ്വാസതടസ്സം, നെഞ്ചിലെ വേദന, ചുമ തുടങ്ങിയവയൊക്കെ ആസ്ത്മയുടെ ലക്ഷണങ്ങളാണ്. നിങ്ങൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങളും ആസ്ത്മയിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

ആസ്ത്മയുളളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

”ഒരു ആസ്ത്മ രോഗിക്ക് ഉണ്ടാകാനിടയുള്ള അലർജിയെ അത് ആശ്രയിച്ചിരിക്കുന്നു. വെളുത്തുള്ളി, തൈര് അല്ലെങ്കിൽ ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങൾ, പാൽ ഉൽപന്നങ്ങൾ പോലുള്ള ലാക്ടോസ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ, മത്സ്യം, ജങ്ക് ഫുഡുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ സാധാരണയായി ആസ്ത്മയ്ക്ക് കാരണമാകും. ഈ ഭക്ഷണങ്ങൾ പ്രത്യേകിച്ച് ആസ്ത്മ രോഗിക്ക് ദോഷകരമാണ്. ഇത്തരം ഭക്ഷണങ്ങൾ ശ്വാസകോശത്തിന് വീക്കം അല്ലെങ്കിൽ ശ്വാസനാളങ്ങളിൽ എന്തെങ്കിലും അണുബാധയുണ്ടാക്കാം, ഇത് ശ്വസന ബുദ്ധിമുട്ടുകൾക്ക് കാരണമാകും,” നോയിഡയിലെ ഫോർട്ടിസ് ഹോസ്‌പിറ്റലിലെ ഹെഡ് ന്യൂട്രീഷ്യണലിസ്റ്റ് ഡോ.നമിത നഡാർ പറഞ്ഞു.

Read Also: ഉച്ചമയക്കം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ന്യൂട്രിയന്റ്സ് ജേർണലിൽ പ്രസിദ്ധീകരിച്ച 2017 ലെ ഒരു പഠനമനുസരിച്ച്, ശുദ്ധീകരിച്ച ധാന്യങ്ങൾ, റെഡ് മീറ്റ്സ്, മധുരപലഹാരങ്ങൾ ഉൾപ്പെടുന്ന പാശ്ചാത്യ ഭക്ഷണക്രമം ഒരു ആസ്ത്മ രോഗിക്ക് നല്ലതല്ലെന്ന് പറയുന്നു. രാസവസ്തുക്കളും ഉയർന്ന അളവിൽ സോഡിയവും അടങ്ങിയിരിക്കുന്നതിനാൽ പ്രിസർവേറ്റീവുകളുള്ള ഭക്ഷണങ്ങൾ ആസ്ത്മയുളള ആളുകൾ ഒഴിവാക്കണം. ഇത് അലർജിക്ക് കാരണമാകുമെന്ന് ഡോ.നഡാർ പറഞ്ഞു.

മദ്യം വേണ്ടേ വേണ്ടെന്ന് ഡോക്ടർ പറയുന്നു. വീക്കം കൂടാതെ, രക്തസമ്മർദ്ദം കൂട്ടുകയും അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യും. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) നിലനിർത്തേണ്ടത് ഒരു ആസ്ത്മ രോഗിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. രോഗിയുടെ ബി‌എം‌ഐ ഗ്രേഡ് 1 30-35 കൂടുതലാണെങ്കിൽ അല്ലെങ്കിൽ ഗ്രേഡ് 2 അമിതവണ്ണമാണെങ്കിൽ, അധിക കൊഴുപ്പ് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് അവർ പറഞ്ഞു.

ആസ്ത്മ രോഗികൾക്ക് എന്തൊക്കെ കഴിക്കാം?

പഴങ്ങളും പച്ചക്കറികളും, വേവിച്ച ഭക്ഷണങ്ങളും പ്രധാനമായും ശുപാർശ ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്ന മെഡിറ്ററേനിയൻ ഭക്ഷണമാണ് ആസ്ത്മ രോഗികൾക്ക് ഏറ്റവും ഗുണകരമെന്ന് നേരത്തെ സൂചിപ്പിച്ച 2017 ലെ പഠനം പറയുന്നു.

ആന്റിഓക്‌സിഡന്റ് ഭക്ഷണങ്ങളായ അണ്ടിപ്പരിപ്പ് അല്ലെങ്കിൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ, മഗ്നീഷ്യം അടങ്ങിയ ചീര അല്ലെങ്കിൽ മത്തങ്ങ വിത്തുകൾ പോലുള്ള ഭക്ഷണങ്ങൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ പോലുളള ഫ്ളാക്സ് സീഡ്സ് പോലുള്ളവ. ഇതിനൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളായ ഇഞ്ചി, മഞ്ഞൾ, നാരങ്ങ, തേൻ എന്നിവ ആസ്ത്മയെ മറികടക്കാൻ സഹായിക്കുമെന്ന് ഡോ.നഡാർ പറഞ്ഞു.

Read in English: Avoid these foods if you have asthma; here’s why

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Avoid these foods if you have asthma

Next Story
രോഗ പ്രതിരോധശേഷി കൂട്ടാൻ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസ്juice, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com