ഇന്നത്തെ കാലത്ത് ആളുകൾക്കിടയിൽ വളരെ സാധാരണമായി മാറിയിരിക്കുന്ന ഒന്നാണ് സന്ധിവേദന അല്ലെങ്കിൽ സന്ധി വാതം. ഇതിന് പ്രത്യേക പ്രായവുമായി ബന്ധമില്ലെന്ന് ചില പഠനങ്ങൾ പറയുന്നു. ഓഫീസിൽ മണിക്കൂറുകളോളം ഇരുന്നതിനുശേഷം ശരീരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, പടികൾ കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ സന്ധിവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ശരീരം ഫിറ്റ്നസ് ആയി തുടരാൻ വ്യായാമം അത്യാവശ്യമാണ്. ഇത് കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണവും ഫിറ്റ്നസ് നിർണ്ണയിക്കുന്നു. ഭക്ഷണം ആരോഗ്യത്തിന് വലിയ സ്വാധീനം ചെലുത്തുന്നതിനാൽ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് അറിയേണ്ടതുണ്ട്. സന്ധിവേദനയോ സന്ധി വാതമോ ഉള്ളവർ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് സന്ധിവേദന മാറാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. സന്ധിവാതം ബാധിച്ചവർ പ്യൂരിനുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു. ശുദ്ധീകരിച്ച പഞ്ചസാര, ശുദ്ധീകരിച്ച മാവ്, ശുദ്ധീകരിച്ച എണ്ണ, സംസ്കരിച്ച മാംസം, എംഎസ്ജി അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ, വേ പ്രോട്ടീൻ തുടങ്ങിയ ഭക്ഷണങ്ങൾ സന്ധിവേദനയുള്ളവർ ഒഴിവാക്കണമെന്ന് അവർ പറഞ്ഞു.
ഈ ഭക്ഷണങ്ങൾ ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു, വിട്ടുമാറാത്ത വീക്കം റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. ഈ ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ സന്ധിവേദനയ്ക്ക് ആശ്വാസം കിട്ടുമെന്ന് അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആന്റിബയോട്ടിക്കുകൾ ഇല്ലാതെ തൊണ്ടവേദന മാറ്റാം, 10 ആയുർവേദ വഴികൾ