scorecardresearch

Latest News

പഴങ്ങൾ കഴിക്കുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കുക

പഴങ്ങൾ മുറിച്ച് മണിക്കൂറുകൾക്ക് ശേഷം കഴിക്കുന്നത് ഒഴിവാക്കുക. പഴം തൊലി കളയുകയോ മുറിക്കുകയോ ചെയ്താൽ, അടുത്ത 20 മിനിറ്റിനുള്ളിൽ കഴിക്കുക

fruits, health, ie malayalam

പ്രകൃതിദത്തവും പോഷകപ്രദവുമായ ഭക്ഷണമാണ് പഴങ്ങൾ. അവയിൽ ഉയർന്ന അളവിൽ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം ഊർജ്ജത്തിനായി ഉപയോഗിക്കുന്നു. പഴങ്ങളിൽ വിവിധ വിറ്റാമിനുകളും ധാതുക്കളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

പഴങ്ങൾ കഴിക്കുന്നതിന് ശരിയായ രീതിയുണ്ടെന്ന് നിങ്ങൾക്കറിയാമോ?. പഴങ്ങൾ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ചില തെറ്റുകളെക്കുറിച്ച് പറയുകയാണ് ലൈഫ് കോച്ച് ലൂക്ക് കൊട്ടീൻഞ്ഞോ.

  1. ഭക്ഷണത്തിന് ശേഷം ഉടൻ തന്നെ പഴങ്ങൾ കഴിക്കുന്നത് നിർത്തുക

ഭക്ഷണം കഴിച്ചയുടനെ ഒരു പഴം കഴിക്കുമ്പോൾ, അത് വയറ്റിൽ എത്തുകയും അവസാന ഭക്ഷണത്തിനു മുൻപേ ഇത് അഴുകാൻ തുടങ്ങുകയും ചെയ്യും. ഇതിനായ് ആമാശയം കൂടുതൽ ആസിഡുകൾ ഉത്പാദിപ്പിക്കും. പഴങ്ങൾ പെട്ടെന്ന് അഴുകുമ്പോൾ, അവ കൂടുതൽ അസിഡിറ്റി ആയി മാറുന്നു. ഈ ഘട്ടത്തിൽ അവയുടെ മിക്ക ഗുണങ്ങളും പോഷകങ്ങളും നശിപ്പിക്കപ്പെടുന്നു.

  1. ജ്യൂസ് ആക്കി കഴിക്കുന്നത് നിർത്തുക

പഴങ്ങൾ കഴിക്കാനുള്ള ശരിയായ മാർഗ്ഗം മുഴുവനായിട്ടാണ്. പഴം ജ്യൂസ് ആക്കുമ്പോൾ അവയിലെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ എന്നിവയിൽ ഭൂരിഭാഗവും നീക്കം ചെയ്യുന്നു. ജ്യൂസ് ആക്കുന്നതിലൂടെ അവശേഷിക്കുന്നത് ഒരു ഗ്ലാസ് പഞ്ചസാര മാത്രമാണ്. ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. മുഴുവനായി കഴിക്കുമ്പോൾ, ഉമിനീരിൽ അടങ്ങിയിട്ടുള്ള ദഹന എൻസൈമുകൾമൂലം പഴങ്ങളിൽ നിന്നുള്ള സ്വാഭാവിക പഞ്ചസാരകളായ സുക്രോസ്, ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ശരിയായ രീതിയിൽ വിഘടിപ്പിക്കുന്നു.

ജ്യൂസ് ആയി കുടിക്കുമ്പോൾ ഉമിനീരിലെ എൻസൈമുകൾക്ക് അവയെ തകർക്കാൻ സമയമില്ല. ഇതിലൂടെ പലർക്കും ശരീരത്തിൽ ഫ്രക്ടോസിന്റെ അളവ് കൂടുന്നു. അത് പിന്നീട് ഉയർന്ന യൂറിക് ആസിഡിലേക്ക് നയിക്കും. അതുകൊണ്ട് എപ്പോഴും പഴങ്ങൾ മുഴുവനായി കഴിക്കുക.

  1. പഴങ്ങൾ മുറിച്ച് മണിക്കൂറുകൾക്ക് ശേഷം കഴിക്കുന്നത് ഒഴിവാക്കുക

പഴങ്ങൾ മുറിക്കരുത്, കഴിക്കുന്നതിനുമുമ്പ് മണിക്കൂറുകളോളം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇത് അവയുടെ പോഷകമൂല്യം കുറയ്ക്കുന്നു. അമിതമായി വെളിച്ചവും ചൂടും ഏൽക്കുമ്പോൾ, ഈ മുറിച്ച പഴങ്ങളിൽ വിറ്റാമിൻ സി, ബി കോംപ്ലക്സ് വിറ്റാമിനുകൾ നഷ്ടപ്പെടും. പഴം തൊലി കളയുകയോ മുറിക്കുകയോ ചെയ്താൽ, അടുത്ത 20 മിനിറ്റിനുള്ളിൽ കഴിക്കുക.

  1. മിക്സഡ് പ്ലേറ്ററുകളോട് നോ പറയുക

ദിവസവും ഒന്നോ രണ്ടോ പഴങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ വിവിധയിനം പഴങ്ങൾ കൂട്ടികലർത്തുന്നത് ശരീരത്തെ ആശയക്കുഴപ്പത്തിലാക്കുകയും പോഷകങ്ങളുടെ ശരിയായ ആഗിരണത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ദഹനം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് ഒഴിവാക്കാനും ഒരു സമയം ഒരു പഴം കഴിക്കുക.

  1. സൂര്യാസ്തമയത്തിനു ശേഷം പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക

സൂര്യൻ അസ്തമിക്കുമ്പോൾ, ശരീരം വിശ്രമത്തിലേക്കും ഡൈജസ്റ്റ് മോഡിലേക്കും നീങ്ങുന്നു. രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഊർജത്തിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും. പകൽസമയത്ത് ഈ ഊർജ്ജം വർദ്ധിപ്പിക്കേണ്ടിവരുമ്പോൾ, രാത്രിയിൽ ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നുവെങ്കിൽ അത് തുടരുക. എന്നാൽ ഭക്ഷണത്തിന് ശേഷമോ രാത്രി വൈകിയോ പഴങ്ങൾ കഴിക്കുന്നത് ദഹനത്തിനും പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മയ്ക്കും കാരണമാകുന്നുവെങ്കിൽ ഒഴിവാക്കുക.

പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒഴിഞ്ഞ വയറിലോ ഭക്ഷണത്തിന് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ മുമ്പോ ആണ്.

Read More: പ്രമേഹരോഗിക്ക് തണ്ണിമത്തൻ കഴിക്കാമോ? ഏതൊക്കെ പഴങ്ങൾ കഴിക്കാം

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Avoid these 5 mistakes while eating fruits