ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയുമാണ് ആർത്തവസമയത്ത് സ്ത്രീകൾ കടന്നുപോവുന്നത്. ആർത്തവസമയത്ത് ചെയ്യാൻ പാടില്ലാത്ത മൂന്നു കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആയുർവേദ വിദഗ്ധർ.
തല കഴുകുന്നത് ഒഴിവാക്കുക
ആർത്തവനാളുകളിൽ തല കഴുകുന്നത് ശരീരത്തിനുള്ളിൽ വാതദോഷം വർദ്ധിപ്പിക്കുന്നു. വാതദോഷം പ്രബലമായിരിക്കുന്ന സമയമാണ് ആർത്തവം. വാതദോഷ വർദ്ധനവ് ആർത്തവ സമയത്തെ വേദന, നടുവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. ആർത്തവത്തിന്റെ ആദ്യത്തെ മൂന്നു ദിവസങ്ങളിൽ തല കഴുകുന്നത് ഒഴിവാക്കുക.
കഠിനമായ വ്യായാമം ഒഴിവാക്കുക
അമിത വ്യായാമങ്ങൾ, ഓട്ടം, ഏതെങ്കിലും തരത്തിലുള്ള അദ്ധ്വാനം എന്നിവ വാതദോഷം വർദ്ധിപ്പിക്കുന്നു, ഇത് വേദന, ഉത്കണ്ഠ, മലബന്ധം മുതലായ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ഇത് പിന്നീട് മറ്റുപല രോഗങ്ങളിലേക്കും നയിക്കാം. അതിനാൽ ഈ ദിവസങ്ങളിൽ കഴിയുന്നത്ര വിശ്രമിക്കാൻ ശ്രമിക്കുക. അതിനാൽ ആർത്തവത്തിന്റെ ആദ്യത്തെ മൂന്നു ദിവസങ്ങളിൽ കഠിനമായ വ്യായാമങ്ങൾ വേണ്ട.
ജങ്ക്/ എരിവുള്ള ഭക്ഷണം ഒഴിവാക്കുക
ആർത്തവസമയത്ത് ശരീരത്തിന്റെ ദഹനശക്തിയിൽ സ്വാഭാവികമായും കുറവുണ്ടാകും. അതിനാൽ എണ്ണ, എരിവ്, കനത്ത, ജങ്ക്ഫുഡ് ഒഴിവാക്കണം. ആർത്തവസമയത്ത് സ്ത്രീകൾ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ശ്രദ്ധിച്ചാൽ പല അസുഖങ്ങളും പരിഹരിക്കപ്പെടും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.