scorecardresearch

കടലയോ പയറോ കഴിച്ചശേഷമുള്ള ഗ്യാസ്, വയർവീർക്കൽ, മലബന്ധം അകറ്റാം, ഇതാ ഫലപ്രദമായ ചില ടിപ്സുകൾ

പയർവർഗങ്ങൾ 48 മണിക്കൂർ മുളപ്പിക്കുക. എത്ര നേരം കുതിർക്കുന്നുവോ അത്രയും എളുപ്പം ദഹിക്കും

കടലയോ പയറോ കഴിച്ചശേഷമുള്ള ഗ്യാസ്, വയർവീർക്കൽ, മലബന്ധം അകറ്റാം, ഇതാ ഫലപ്രദമായ ചില ടിപ്സുകൾ

കടല, പയർ, പരിപ്പ് തുടങ്ങിയ പയർവർഗങ്ങൾ ഇന്ത്യൻ അടുക്കളകളിലെ ജനപ്രിയ ഭക്ഷണമാണ്. പ്രോട്ടീനും നാരുകളും നിറയെ ഉള്ളതിനാൽ അവ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നാൽ, പയർവർഗങ്ങൾ കഴിച്ചതിനുശേഷം പലർക്കും ഗ്യാസ്, വയർവീർക്കൽ, മലബന്ധം, ദഹനക്കേട് എന്നിവ അനുഭവപ്പെടാറുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ചും അവ മറികടക്കാനുള്ള ചില ടിപ്സുകളെക്കുറിച്ചും ആയുർവേദ വിദഗ്ധ ഡോ.ഡിംപിൾ ജംഗ്‌ദ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

പയർവർഗങ്ങളിൽ ദഹിക്കാത്ത കാർബോഹൈഡ്രേറ്റുകൾ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഫൈറ്റിക് ആസിഡിമുണ്ട്. ഇവ ഗ്യാസ് ഉണ്ടാക്കുന്നതിന് ഇടയാക്കുന്നുവെന്ന് ഡയറ്റീഷ്യൻ ഡോ.വിധി ദിംഗ്റ പറഞ്ഞു. ഈ ഘടകങ്ങൾ കാരണം, പയർവർഗങ്ങൾ ദഹിപ്പിക്കാൻ പ്രയാസമാണ്. ഇവ ഉപയോഗിക്കുന്നതിന് മുമ്പ് ചില പ്രത്യേക തയ്യാറെടുപ്പ് രീതികൾ ആവശ്യമാണ്.

കുതിർക്കുക

ബീൻസ് കുതിർക്കുന്നതിലൂടെ അവയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ആയുർവേദ വിദഗ്ധ സൂചിപ്പിച്ചു. ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ബീൻസ് കുറഞ്ഞത് 12 മുതൽ 24 മണിക്കൂർവരെ കുതിർക്കാം.

മുളപ്പിക്കുക

പയർ, ഗാർബൻസോ ബീൻസ് തുടങ്ങിയ പയർവർഗങ്ങൾ 48 മണിക്കൂർ മുളപ്പിക്കുക. എത്ര നേരം കുതിർക്കുന്നുവോ അത്രയും എളുപ്പം ദഹിക്കും.

ആൽക്കലൈൻ വെള്ളം

വളരെ ചൂടുള്ള, ആൽക്കലൈൻ വെള്ളത്തിൽ കുതിർക്കുക. വെള്ളത്തിൽ കുറച്ച് നാരങ്ങ പിഴിഞ്ഞ് ചേർക്കുക, ഇടയ്ക്കിടെ വെള്ളം മാറ്റുക. പലതവണ ഇത് ആവർത്തിക്കുക.

ചെറിയ തീയിൽ പതിയെ വേവിക്കുക

ദീർഘനേരം ചെറിയ തീയിൽ പയർവർഗങ്ങൾ വേവിക്കുകയാണ് മറ്റൊരു മാർഗം. ദഹിക്കാൻ പ്രയാസമുള്ള നാരുകൾ തകർക്കാൻ ഇതിലൂടെ സമയം നൽകുന്നു.

സുഗന്ധ വ്യജ്ഞനങ്ങൾ ചേർക്കുക

ജീരകം, പെരുംജീരകം, മല്ലി, ഏലം, ഗ്രാമ്പൂ, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധ വ്യജ്ഞനങ്ങൾ ചേർക്കുക. ഇവ ദഹന പ്രക്രിയയെ സഹായിക്കുകയും പയർവർഗങ്ങളിലെ അമിത ഗ്യാസ് ഇല്ലാതാക്കുകയും ചെയ്യുന്നു.

പയർവർഗങ്ങൾ കഴിച്ചശേഷം ഒരിടത്ത് ഇരിക്കാതെ നടക്കുന്നതാണ് ഗുണകരമെന്ന് ഡോ.ദിംഗ്റ പറഞ്ഞു. ചെറുപയർ, ഉഴുന്ന് പരിപ്പ്, കിഡ്നി ബീൻസ് എന്നിവയേക്കാൾ ദഹിക്കാൻ എളുപ്പമുള്ള പയറും സ്‌പ്ലിറ്റ് ബീൻസും തിരഞ്ഞെടുക്കാമെന്ന് അദ്ദേഹം നിർദേശിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Avoid gas bloating cramping and indigestion after eating pulses with these effective tips