രാത്രിയിൽ സുഖമായി ഉറങ്ങി രാവിലെ എഴുന്നേറ്റാൽ ശരീരത്തിന് ഊർജവും ഉന്മേഷവും കിട്ടും. എന്നാൽ, പലർക്കും ഇത് കിട്ടാറില്ല. രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നരാണ് നമുക്കു ചുറ്റിലുമുള്ള ഭൂരിഭാഗം പേരും. ശരിയായ ഭക്ഷണക്രമം, വൃത്തിയുള്ള ഭക്ഷണശീലങ്ങൾ, പതിവായുള്ള വ്യായാമം എന്നിവയിൽ ശ്രദ്ധ വയ്ക്കുന്നത് നല്ല ഉറക്കം നൽകും.
രാത്രിയിൽ സുഖമായി ഉറങ്ങുന്നതിന് സഹായിക്കുന്നതിനുളള ചില ടിപ്സുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലൈഫ്സ്റ്റൈൽ കോച്ച് ലൂക്ക് കൊട്ടീൻഞ്ഞോ. ”ഗാഢനിദ്ര ഔഷധമാണ്, അത് നന്നായി ഉപയോഗിക്കുക. ശരീരവും മനസ്സും പൂർണ്ണ വിശ്രമത്തിലായിരിക്കുമ്പോഴാണ് യഥാർത്ഥ വീണ്ടെടുക്കലും രോഗശാന്തിയും സംഭവിക്കുന്നത്. ഗാഢനിദ്ര ഹോർമോണുകളെ സന്തുലിതമാക്കാനും രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും പേശികൾക്കും സന്ധികൾക്കും വിശ്രമം നൽകാനും സഹായിക്കുന്നു, ” അദ്ദേഹം പറഞ്ഞു.
- ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപായി മൊബൈൽ ഫോണുകൾ മാറ്റിവയ്ക്കുകയും ടിവി, കംപ്യൂട്ടർ സ്ക്രീനുകളിൽനിന്നും അകന്നു നിൽക്കുകയും ചെയ്യുക.
- അത്താഴം നേരത്തെ കഴിക്കുക. ഇതിലൂടെ ആഹാരം ദഹിക്കാൻ സമയം ലഭിക്കുകയും നല്ല ഉറക്കം കിട്ടുകയും ചെയ്യും.
- പതിവായി വ്യായാമം ചെയ്യുക.
- ഉറങ്ങുന്നതിനു മുൻപ് ധ്യാനിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യുക.
- പുസ്തകം വായിക്കുക, ഒരു ജേണൽ എഴുതുക
- കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചമോമൈൽ ചായ കുടിക്കുക.
- ജാതിക്ക/മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
- അത്താഴം ലഘുവായി കഴിക്കുക, പ്രോട്ടീനും കൊഴുപ്പും അടങ്ങിയ, കുറഞ്ഞ കാർബ് ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
- രാത്രിയിൽ അസംസ്കൃത പച്ചക്കറികൾ കഴിക്കുന്നത് ഒഴിവാക്കുക.
- ഉറങ്ങാനായി എല്ലാ ദിവസവും ഒരേ സമയം കിടക്കുക.
- ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, എഴുന്നേറ്റ് വീണ്ടും ഫോൺ ഉപയോഗിക്കരുത്.
- ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് എല്ലാ ദ്രാവകങ്ങളും കഴിക്കുക.
- എല്ലാ ദിവസവും രാവിലെ സൂര്യപ്രകാശം കണ്ട് ഉണരുക, വൈകുന്നേരം സായം സന്ധ്യയിൽ ആകാശത്തിലേക്ക് കണ്ണുകൾ തുറക്കുക.
ഒരു വ്യക്തിക്ക് ഗുണനിലവാരമുള്ള ഉറക്കം വേണമെന്ന് ലൂക്കോ മുൻപ് പറഞ്ഞിട്ടുണ്ട്. അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺസ് രോഗം, മസ്തിഷ്ക വൈകല്യങ്ങൾ, മെമ്മറി പ്രശ്നങ്ങൾ എന്നിവ തടയുന്നതിനുള്ള ഫലപ്രദമായ പരിഹാരമാണ് ഗാഢനിദ്രയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാത്രിയിൽ നല്ല ഉറക്കത്തിന് സഹായിക്കുന്ന 10 കാര്യങ്ങൾ