Latest News

മൈഗ്രെയ്നിൽ നിന്ന് ആശ്വാസം നേടാൻ യോഗ; മൂന്ന് ലളിതമായ ആസനങ്ങൾ അറിയാം

മൈഗ്രെയ്നിന്റെ തീവ്രത കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരാൾക്ക് മൂന്ന് ലളിതമായ ആസനങ്ങൾ പരിശീലിക്കാം എന്ന് സർവ്വ യോഗയിൽ നിന്നുള്ള യോഗ പരിശീലകൻ സർവേശ് ശശി പറഞ്ഞു

yoga, health, ie malayalam
പ്രതീകാത്മക ചിത്രം

തലയുടെ ഒരു വശത്ത് അസഹനീയമായ വേദന ഉണ്ടാക്കുന്ന തരത്തിലാണ് മൈഗ്രെയ്ൻ അനുഭവപ്പെടുക. പലപ്പോഴും ശക്തമായ ശബ്ദവും വെളിച്ചവും സഹിക്കാനാകാത്ത അവസ്ഥയോട് കൂടിയാവും ഈ രോഗമുണ്ടാവുക.

മരുന്നുകൾ ഒരു പരിധിവരെ സഹായിക്കുമെങ്കിലും, മൈഗ്രെയ്നിൽ നിന്ന് ആശ്വാസം ലഭിക്കാനും ചികിത്സിക്കാനും മൂലകാരണത്തെ കൈകാര്യം ചെയ്യണമെന്ന് ആയുർവേദ, യോഗ വിദഗ്ധർ നിർദ്ദേശിക്കുന്നു.

മൈഗ്രെയ്നിന്റെ തീവ്രത കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരാൾക്ക് മൂന്ന് ലളിതമായ ആസനങ്ങൾ പരിശീലിക്കാം എന്ന് സർവ്വ യോഗയിൽ നിന്നുള്ള യോഗ പരിശീലകൻ സർവേശ് ശശി പറഞ്ഞു. സേതു ബന്ധ സർവാഗാസനം, വിപരീത കരണി, കടി പരിവർത്തനാസനം എന്നിവയാണ് ഇവ.

Setu Bandha Sarvangasana– സേതു ബന്ധ സർവാഗാസനം

സേതു ബന്ധ സർവാഗാസനം എന്നത് തോളിന്റെ പിന്തുണയോടെ ശരീരത്തെ പാലത്തിന്റെ ആകാരത്തിലെത്തിക്കുന്ന ആസനമാണ്. മുകളിലെ ശരീരത്തെ വിശ്രമിക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ആസനം.

Read More: രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

How to do Setu Bandha Sarvangasana– സേതു ബന്ധ സർവാഗാസനം എങ്ങനെ ചെയ്യാം?

  • നിങ്ങളുടെ മുതുക് നിലത്തോട് ചേർത്ത് മലർന്ന് കിടക്കുക. ഇടുപ്പിൽ നിന്ന് സുഖപ്രദമായ അകലത്തിൽ നിങ്ങളുടെ കാലുകൾ തറയിൽ പരത്തുക.
  • കൈകൾ വാരിയെല്ലിന് അടുത്തായി വയ്ക്കുക.
  • ശ്വസിച്ചുകൊണ്ട്, നിങ്ങളുടെ തോളുകളുടെ പിൻഭാഗവും കാലുകളും അമർത്തുക. നിങ്ങളുടെ ഇടുപ്പ് മുകളിലേക്ക് ഉയർത്തുക.
  • ടെയിൽബോൺ നീട്ടുക.
  • 5-15 തവണ ശ്വാസമെടുത്ത് തുടരുക.
  • സാവധാനം ആസനത്തിൽ നിന്ന് പുറത്ത് വരിക.

Viparita Karani– വിപരീത കരണി

കാൽ ഉയർത്തി ചുമരിൽ വച്ചുകൊണ്ടുള്ള ഒരു ആസനമാണിത്. “പോസ് തലച്ചോറിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു, ഇത് മൈഗ്രെയ്ൻ സമയത്ത് സഹായിക്കുന്നു” സർവേശ് ശശി പറഞ്ഞു.

Read More: ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ

How to do Viparita Karani– വിപരീത കരണി എങ്ങനെ ചെയ്യാം?

  • തറയിൽ കിടക്കുക.
  • ഇടുപ്പ് ഇരുവശത്തും പിടിച്ച് ഉയർത്തി കാലുകൾ മുകളിലേക്ക് നീട്ടുക.
  • ആ സ്ഥാനത്ത് വിശ്രമിക്കാൻ ശ്രമിക്കുക.
  • കണ്ണുകൾ അടച്ച് ആഴത്തിൽ ശ്വസിക്കുക.
  • ഏതാനും മിനിറ്റ് ആ പോസിൽ തുടരുക.
  • പോസിൽ നിന്ന് പുറത്തു കടക്കാൻ കാൽമുട്ടുകൾ വളച്ച് നിങ്ങളുടെ ശരീരം ചുമരിൽ നിന്ന് അകറ്റുക.

Kati Parivartanasana– കടി പരിവർത്തനസാനം

നിന്നുകൊണ്ട് നട്ടെല്ല് ഭാഗം തിരിച്ച് സമ്മർദ്ദവും പിരിമുറുക്കവും ഒഴിവാക്കാൻ ഈ പോസ് സഹായിക്കുന്നുവെന്ന് സർവേശ് ശശി പറഞ്ഞു.

Read More: സൂപ്പുകളും സലാഡുകളും എപ്പോഴും കഴിക്കുന്നത് ആരോഗ്യകരമാണോ?

How to do Kati Parivartanasana-കടി പരിവർത്തനസാനം എങ്ങനെ ചെയ്യാം?:

  • നിങ്ങളുടെ കാലുകൾ ഒരുമിച്ച് ചേർത്ത് നിവർന്ന് നിൽക്കുക. നട്ടെല്ല് നിവർത്തി തോളുകൾ നേരെ വയ്ക്കുക.
  • എന്നിട്ട് കാലുകൾ തോളിന്റെ വീതിയിൽ അകറ്റുക.
  • നിങ്ങളുടെ അരയിൽ കൈകൾ വയ്ക്കുക, പതുക്കെ ഒരു വശത്തേക്ക് തിരിക്കുക, സാധാരണ ഗതിയിൽ ശ്വസിക്കുക.
  • തിരികെ വരുക.
  • മറുവശത്തേക്ക് തിരിയുക.
  • ഓരോ തിരിച്ചിലിലും 60 മുതൽ 90 സെക്കൻഡ് വരെ സ്ഥാനം നിലനിർത്തുക.
  • ഈ പോസ് 10 തവണ ആവർത്തിക്കുക.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Asanas migraine relief headache yoga trainer

Next Story
തൊണ്ടവേദന അകറ്റും, വയറിലെ കൊഴുപ്പ് ഇല്ലാതാക്കും; ഇഞ്ചി ചായയുടെ ഗുണങ്ങൾginger tea, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com