ആയുർവേദ പ്രകാരം ഭക്ഷണം കഴിക്കുന്നതിന് സമയക്രമമുണ്ട്. അത് തെറ്റിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും. അതുപോലെ തന്നെ ഭക്ഷണശേഷം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചും ആയുർവേദം പറയുന്നുണ്ട്. ഭക്ഷണശേഷമുള്ള ചില ശീലങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നല്ല ഭക്ഷണശീലം ഒരാളെ എല്ലായ്പ്പോഴും നല്ല ആരോഗ്യം നൽകും.
ഭക്ഷണശേഷം മധുരം കഴിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ആയുർവേദ പ്രകാരം ഭക്ഷണത്തിനു മുൻപാണ് മധുരം കഴിക്കേണ്ടതെന്നാണ് ഡെ.നിതിക കോഹ്ലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഭക്ഷണത്തിനു മുൻപ് മധുരം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങളും അവർ വിശദീകരിച്ചിട്ടുണ്ട്.
- മധുരം ദഹിക്കാൻ ഏറ്റവും കൂടുതൽ സമയം എടുക്കും. അതിനാൽ തന്നെ ഭക്ഷണശേഷം മധുരം കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കും.
- ഭക്ഷണശേഷം മധുരപലഹാരങ്ങൾ കഴിക്കുന്നത് ദഹനത്തെ ബാധിക്കുകയും ദഹനക്കേട് ഉണ്ടാക്കുകയും ചെയ്യും.
- ഉച്ചഭക്ഷണം മധുരം കഴിച്ച് അവസാനിപ്പിക്കുന്നത് അസിഡിറ്റിക്കും വയറുവീർക്കലിനും കാരണമായേക്കും. നല്ല ദഹനത്തിന് ദഹനരസങ്ങള്‍ അത്യാവശ്യമാണ്. ഭക്ഷണശേഷം മധുരം കഴിക്കുമ്പോൾ അത് ദഹിപ്പിക്കാനായി കൂടുതല്‍ അളവില്‍ ദഹനരസം ഉല്പാദിപ്പിക്കപ്പെടും. ഇത് അസിഡിറ്റി ഉണ്ടാക്കും.
ഭക്ഷണത്തിനു മുൻപ് മധുരം കഴിക്കുന്നത് രുചി മുകുളങ്ങളെ സജീവമാക്കുമെന്ന് പറയുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആയുർവേദ പ്രകാരം ഉറങ്ങാനുള്ള ഏറ്റവും നല്ല പൊസിഷൻ ഇതാണ്