എല്ലാ ദിവസവും ചെറിയൊരു അളവിൽ മദ്യം കഴിക്കുന്നത് നല്ലതാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്കു തെറ്റുപറ്റി. ലോക്ക്ഡൗൺ ആയതിനാൽ പലരും വീട്ടിലിരുപ്പാണ്. അതിനാൽ തന്നെ മദ്യത്തിന്റെ ഉപഭോഗം ചിലപ്പോൾ കൂടിയേക്കും. ഇത് അവസാനിപ്പിക്കാനുള്ള സമയമാണ്. അമിതമായ എന്തിന്റെയും ഉപയോഗം മോശമാണ്. അമിതമായി മദ്യം കഴിക്കുന്നതും ആരോഗ്യത്തെ മോശമായി ബാധിക്കും.

ഈ കാലഘട്ടം എല്ലാവർക്കും ബുദ്ധിമുട്ടേറിയതാണ്. ആരോഗ്യകാര്യത്തിൽ വ്യത്യസ്ത ആളുകൾ വ്യത്യസ്തമായി പ്രതികരിക്കുന്നുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ചിലർ സമയം ചെലവഴിക്കാൻ കൂടുതൽ ഉൽ‌പാദനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, മറ്റുള്ളവർ സമ്മർദ്ദം, മദ്യപാനം, അമിതമായി ഭക്ഷണം കഴിക്കൽ എന്നിവയ്ക്ക് വിധേയരാകുന്നു.

മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുമെന്ന് നിങ്ങൾക്കറിയാം. ഈ സമയത്ത്, നിങ്ങൾ മദ്യാസക്തി നിയന്ത്രിക്കേണ്ടതാണ്.

Read Also: ലോക്ക്ഡൗൺ ദിനങ്ങളിലെ അമിതാഹാരം ഒഴിവാക്കാൻ ചില എളുപ്പ വഴികൾ

നിങ്ങൾ അമിതമായി മദ്യം കഴിക്കുമ്പോൾ, ശരീരത്തിലെ രോഗപ്രതിരോധ മാർഗങ്ങളെ തടസ്സപ്പെടുത്താൻ ഇത് സാധ്യതയുണ്ട്. അണുബാധകളെ ചെറുക്കാനുളള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുത്തിയേക്കാമെന്നും ആൽക്കഹോൾ റിസർച്ച്: കറന്റ് റിവ്യൂസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അമിതമായ മദ്യ ഉപയോഗം ഓട്ടോ റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (എആർ‌ഡി‌എസ്), ന്യൂമോണിയ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നും പഠനം പറയുന്നു.

മിതമായി മദ്യം കഴിക്കുക

മദ്യം ഒരു ഉത്തേജകമാണെന്ന് വിശ്വസിക്കപ്പെടുന്നു. തുടക്കത്തിൽ ചെറുതായാണ് തുടക്കം. പിന്നീട് ഇത് കൂടുന്നു. മദ്യം തലച്ചോറിലെ കോശങ്ങളുടെ വേഗത കുറയ്ക്കുകയും (ന്യൂറോണുകൾ) പതിയെ വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യും. അമിതമായ മദ്യ ഉപഭോഗവും ഇതുതന്നെയാണ് ചെയ്യുന്നത്.

അത്താഴത്തിനൊപ്പം നിങ്ങൾ ഒരു ഗ്ലാസ് വൈൻ അല്ലെങ്കിൽ ബിയർ കുടിക്കുന്നുവെങ്കിൽ അതിൽ വിഷമിക്കേണ്ടതില്ല. എന്നാൽ മറ്റെന്തും അപകടസാധ്യതയായി കണക്കാക്കാം. എല്ലായ്‌പ്പോഴും മിതമായി കുടിക്കുക എന്നതാണ് പ്രധാന കാര്യം.

Read in English: Are you drinking too much right now? Here’s why it could be a bad idea

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook