Latest News

ഏത്തയ്ക്ക ചിപ്‌സ് ഇഷ്ടമാണോ? ആരോഗ്യ ഗുണങ്ങൾ അറിയാം

വാഴപ്പഴം ആരോഗ്യകരമാണെന്ന് എല്ലാവർക്കും അറിയാം, പക്ഷേ ഏത്തയ്ക്ക ചിപ്സിന്റെ കാര്യമോ?

banana chips, health, ie malayalm

ഏത്തയ്ക്ക ചിപ്സ് ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. ചിപ്സ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അറിയാമെങ്കിലും രുചികരമായ ഈ ലഘുഭക്ഷണം ചിലർക്ക് ഒഴിവാക്കാൻ കഴിയാറില്ല. വിശപ്പ് അകറ്റാൻ ചിലർ സ്നാക്സ് കഴിക്കുന്ന ശീലമുണ്ട്. അവർക്ക് ആരോഗ്യകരമായ സ്നാക്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ഏത്തയ്ക്ക ചിപ്സ് വളരെ രുചികരമാണ്. കഴിക്കും തോറും കഴിച്ചുകൊണ്ടേയിരിക്കും. പലപ്പോഴും നിർത്താൻ കഴിയാറില്ല. വാഴപ്പഴം ആരോഗ്യകരമാണെന്ന് എല്ലാവർക്കും അറിയാം, പക്ഷേ ഏത്തയ്ക്ക ചിപ്സിന്റെ കാര്യമോ?. ഏത്തയ്ക്ക ചിപ്സുകളിൽ കലോറി അടങ്ങിയിട്ടുണ്ട്. നിങ്ങൾ പതിവായി ഒരു ബൗൾ ഏത്തയ്ക്ക ചിപ്സ് കഴിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് ഇവയാണ്.

  • കലോറി- 374
  • പ്രോട്ടീൻ- ഏകദേശം 1.5 ഗ്രാം
  • ഫൈബർ- 5 ഗ്രാം
  • കാർബോഹൈഡ്രേറ്റ്സ്- 40 ഗ്രാം
  • പഞ്ചസാര- 25 ഗ്രാം
  • കൊഴുപ്പ്- 24 ഗ്രാം
  • മറ്റുളളവ

ചിപ്സുകളിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ‌ അവയെ ആരോഗ്യകരമാക്കുന്നു. നിങ്ങൾക്ക് എനർജി കുറവായി അനുഭവപ്പെടുന്നെങ്കിൽ ഏത്തയ്ക്ക ചിപ്സ് കഴിക്കാവുന്നതാണ്. എന്നാൽ ഇവ വറുത്തതാണെന്ന് ഓർമ്മിക്കുക, അതിനാൽ അമിതമായി കഴിക്കരുത്. നിങ്ങൾ എത്രമാത്രം കഴിക്കുന്നുവെന്നത് ശ്രദ്ധിക്കുക.

ഒരു മുഴുവൻ വാഴപ്പഴത്തിന് പകരമാകില്ല ഒരിക്കലും ഏത്തയ്ക്ക ചിപ്സെന്ന് ഓർക്കുക. എന്നാൽ ഉപ്പ് കൂടുതലുള്ള ഉരുളക്കിഴങ്ങ് ചിപ്സുകളെക്കാൾ അവ മികച്ചതാണ്. നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടുമ്പോൾ ലഘുഭക്ഷണമായി സ്നാക്സിനു പകരം ബദാം, കശുവണ്ടി, വാൽനട്ട് എന്നിവ കഴിക്കാവുന്നതാണ്.

Read More: ആരോഗ്യകരമായിരിക്കാൻ മഴക്കാലത്ത് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Are you a fan of banana chips find out how healthy they are538193

Next Story
കുട്ടികളിലെ മലബന്ധം അകറ്റാൻ ചില സിംപിൾ ആയുർവേദ വഴികൾayurveda, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com