scorecardresearch

രാവിലെ അൽപം ഉയരം കൂടുന്നതായി തോന്നുന്നുണ്ടോ? കാരണം ഇതാണ്

ഉയരത്തിലെ ഈ മാറ്റം ചെറുതാണ്. ഏകദേശം കാൽ മുതൽ അര ഇഞ്ച് വരെ, വ്യക്തികൾക്ക് അനുസരിച്ച് ഇതിൽ മാറ്റം വരാം

Smoking and spine health, Back pain and smoking, Relationship between smoking and slip disc, Osteoporosis and smoking,
പ്രതീകാത്മക ചിത്രം

മനുഷ്യശരീരത്തിലെ പ്രവർത്തനങ്ങൾ ആകർഷകമാണ്. ദശലക്ഷക്കണക്കിന് കോശങ്ങൾ എല്ലാ ദിവസവും ഒരുമിച്ച് പ്രവർത്തിക്കുന്നു. ശരീരഭാരം പോലെ തന്നെ ഏറ്റവും കൂടുതൽ ചർച്ചയ്ക്ക് വരുന്ന മറ്റൊരു വിഷയമാണ് ഉയരം. രാവിലെ സാധാരണയിൽനിന്നു അൽപം ഉയരം കൂടിയതായി തോന്നുന്നുണ്ടോ?
അതിരാവിലെ ഉയരം കൂടുന്നത് സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്ന് ഇന്റർനെറ്റിലെ വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നറിയാം

“അതെ, മിക്ക ആളുകൾക്കും രാവിലെ അൽപം ഉയരം കൂടുതൽ ഉണ്ടാകാറുണ്ട്. ദിവസം മുഴുവനും മനുഷ്യന്റെ നട്ടെല്ലിൽ ഗുരുത്വാകർഷണം ചെലുത്തുന്ന സ്വാധീനമാണ് ഇതിന് കാരണം,” ശാരദ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. അങ്കിത് ബത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഡോ. അങ്കിതിന്റെ അഭിപ്രായത്തിൽ, നമ്മൾ നേരെ നിവർന്നു നിൽക്കുമ്പോൾ, ഗുരുത്വാകർഷണം നമ്മുടെ നട്ടെല്ലിലെ ഡിസ്കുകളെ കംപ്രസ്സുചെയ്യുന്നു, ഇത് അവ പരക്കുന്നതിനും ചെറിയ അളവിലുള്ള ഉയരം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. “നമ്മൾ പകൽ പല പ്രവർത്തനങ്ങളിലും ഏർപ്പെടുകയും ഭാരം വഹിക്കുകയും ചെയ്യുമ്പോൾ, ഈ കംപ്രഷൻ ക്രമേണ വർധിക്കുന്നു. ദിവസാവസാനത്തോടെ ഉയരം ഇങ്ങനെ നഷ്ടപ്പെടുന്നു,” ഡോ അങ്കിത് പറഞ്ഞു.

നിൽക്കുക, ഇരിക്കുക, നടത്തം എന്നിങ്ങനെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ശരീരത്തിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണബലം കാരണം നട്ടെല്ല് കംപ്രസ്സുചെയ്യുന്നു. ഈ കംപ്രഷൻ സുഷുമ്‌നാ നിരയുടെ ഉയരം കുറയാൻ കാരണമാകുമെന്ന് ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റൽസിലെ മുതിർന്ന ജനറൽ ഫിസിഷ്യൻ ഡോ.ജെ ഹരികിഷൻ പറയുന്നു.

പകൽ സമയത്ത്, കശേരുക്കൾക്കിടയിൽ ഷോക്ക് അബ്സോർബറുകളായി പ്രവർത്തിക്കുന്ന നമ്മുടെ ഇന്റർവെർട്ടെബ്രൽ ഡിസ്കുകൾ ഭാരം വഹിക്കുന്ന പ്രവർത്തനങ്ങൾ കാരണം കംപ്രസ് ചെയ്യപ്പെടുമെന്ന് ഡോ.ഹരികിഷൻ പറഞ്ഞു. തൽഫലമായി, അവയിൽ ജലാംശം നഷ്ടപ്പെടുകയും കനം കുറയുകയും ചെയ്യുന്നു, ഇത് ഉയരം കുറയുന്നതിന് കാരണമാകുന്നു,” ഡോ.ജെ ഹരികിഷൻ പറഞ്ഞു.

നമ്മൾ കിടന്നു ഉറങ്ങുമ്പോൾ അവിടെ ഗുരുത്വാകർഷണം ഇല്ലാത്താകുന്നു. ഡിസ്കുകൾക്ക് വീണ്ടും ജലാംശം ലഭിക്കാനും അവയുടെ സാധാരണ ഉയരത്തിലേക്ക് മടങ്ങാനും അവസരമുണ്ടാകുന്നു. അത് ഉണരുമ്പോൾ നമ്മെ അൽപ്പം ഉയരമുള്ളതാക്കുന്നു, ഡോ. അങ്കിത് വ്യക്തമാക്കുന്നു.

പകൽ മുഴുവൻ ഉയരത്തിൽ ചെറിയ മാറ്റങ്ങൾ അനുഭവപ്പെടുന്നത് സാധാരണമാണെന്നും ഒരാൾക്ക് “രാവിലെ പരമാവധി ഉയരവും” “വൈകുന്നേരങ്ങളിൽ ഏറ്റവും കുറഞ്ഞ ഉയരവും” ഉണ്ടെന്നും ഡോ. ഹരികിഷൻ പറഞ്ഞു.

ശ്രദ്ധേയമായി, ഉയരത്തിലെ ഈ മാറ്റം സാധാരണയായി ചെറുതാണ്. ഏകദേശം കാൽ മുതൽ അര ഇഞ്ച് വരെ. വ്യക്തികൾക്ക് അനുസരിച്ച് ഇതിൽ മാറ്റം വരാം. ഡോ അങ്കിത് പറഞ്ഞു. “കൂടാതെ, നട്ടെല്ല് ഡിസ്കുകളിൽ കൂടുതൽ ഫ്ലൂയിഡ് ഉള്ള ചെറുപ്പക്കാരിൽ ഇത് കൂടുതൽ പ്രകടമാണ്. പ്രായം കൂടുന്നതനുസരിച്ച് ഡിസ്കുകളിൽ ജലാംശം കുറയുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു,” ഡോ അങ്കിത് പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Are we slightly taller in the morning