scorecardresearch
Latest News

വിറ്റാമിൻ, മിനറൽ സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണകരമാണോ?

ഏത് സപ്ലിമെന്റ് ആരംഭിക്കുന്നതിന് മുൻപും ഒരു മെഡിക്കൽ പ്രൊഫഷണലിൽ നിന്ന് ഉപദേശം സ്വീകരിക്കേണ്ടത് പ്രധാനമാണ്

medicine, health, ie malayalam
പ്രതീകാത്മക ചിത്രം

ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുകൾ നികത്താൻ ചിലയാളുകൾക്ക് സപ്ലിമെന്റുകൾ നിർദ്ദേശിക്കാറുണ്ട്. പക്ഷേ, ഒരു ഡോക്ടറെ സമീപിക്കാതെ ഈ ഗുളികകൾ ഒരിക്കലും കഴിക്കാൻ തുടങ്ങരുത്. കാരണം ഇവ പല പാർശ്വഫലങ്ങളിലേക്കും നയിച്ചേക്കാം.

“ബി 12 അല്ലെങ്കിൽ ഡി പോലുള്ള വിറ്റാമിനുകൾ വളർച്ചയ്ക്കും വികാസത്തിനും വളരെ ചെറിയ അളവിൽ മാത്രമേ ആവശ്യമുള്ളൂ. ശരീരത്തിലെ ഏത് വിറ്റാമിന്റെ കുറവും വളർച്ചയിലും വികാസത്തിലും മാറ്റം വരുത്തും, അതിനാൽ ഫിസിഷ്യന്റെ നിർദ്ദേശപ്രകാരം മാത്രമേ സപ്ലിമെന്റുകൾ കഴിക്കാൻ പാടുള്ളൂ,” സ്പർഷ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ഛായ ബി ഇ പറഞ്ഞു.

നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ ഹേമലത അറോറ കൂട്ടിച്ചേർത്തു. നഗര പ്രദേശങ്ങളിലുള്ള ആളുകൾ ചില വിറ്റാമിനുകൾ കഴിക്കേണ്ടത് പ്രധാനമാണ്. പരിമിതമായ സൂര്യപ്രകാശം, ഭക്ഷണ നിയന്ത്രണങ്ങൾ, രോഗാവസ്ഥകൾ, വർദ്ധിച്ചുവരുന്ന പോഷക ആവശ്യകതകൾ എന്നിവ നികത്താൻ വിറ്റാമിൻ ആവശ്യമായി വന്നേക്കാം.“സപ്ലിമെന്റുകൾ മികച്ച ആരോഗ്യം നിലനിർത്താനും പോരായ്മകളുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയാനും സഹായിക്കുന്നു,”ഡോ. ഛായ ബി ഇ പറഞ്ഞു.

വിറ്റാമിൻ സപ്ലിമെന്റുകൾ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ എല്ലാവരിലും ഉണ്ടാകില്ല. നിർദേശിച്ച ഡോസ് അനുരിച്ചല്ല ഇവ കഴിക്കുന്നതെങ്കിൽ അത് പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു. റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ റോസ്‌വാക്ക് ഹെൽത്ത്‌കെയറിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. പായൽ ചൗധരി ചില ലക്ഷണങ്ങൾ പങ്കുവയ്ക്കുന്നു.

വിറ്റാമിൻ സി സാധാരണയായി സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഉയർന്ന ഡോസുകൾ വയറിളക്കം, വയറുവേദന തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അപകടസാധ്യതയുള്ളവരിൽ വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയിലേക്കും ഇത് നയിച്ചേക്കാം.

വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾ കഴിക്കുന്നത് പൊതുവേ നല്ലതാണെങ്കിലും ചില ആളുകളിൽ ഓക്കാനം, വയറിളക്കം അല്ലെങ്കിൽ തലവേദന തുടങ്ങിയ നേരിയ പാർശ്വഫലങ്ങൾ അനുഭവപ്പെടാം.

മത്സ്യ എണ്ണയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേഗ-3 സപ്ലിമെന്റുകൾ വായ്നാറ്റം, ദഹനസംബന്ധമായ അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കാം. രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവരിൽ രക്തസ്രാവത്തിനുള്ള സാധ്യതയും ഇവ വർധിപ്പിക്കും.

ഇരുമ്പ് സപ്ലിമെന്റുകൾ മലബന്ധം, ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാകും. അപൂർവ സന്ദർഭങ്ങളിൽ, അവ ഇരുമ്പ് അമിതഭാരത്തിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് ഹീമോക്രോമാറ്റോസിസ് പോലുള്ള പാരമ്പര്യ രോഗങ്ങളുള്ള വ്യക്തികളിൽ.

“ഹെർബൽ പ്രതിവിധികൾ, ശരീരഭാരം കുറയ്ക്കാനുള്ള സഹായങ്ങൾ, അല്ലെങ്കിൽ ഹോർമോൺ അധിഷ്ഠിത സപ്ലിമെന്റുകൾ എന്നിവ പോലുള്ള മറ്റ് സപ്ലിമെന്റുകൾ അലർജി പ്രതിപ്രവർത്തനങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, അല്ലെങ്കിൽ മരുന്നുകളുമായുള്ള ഇടപെടലുകൾ എന്നിവ ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം. അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ഏതെങ്കിലും പുതിയ സപ്ലിമെന്റ് കഴിക്കുന്നതിനു മുൻപ് ആരോഗ്യവിദഗ്ധനുമായി കൂടിയാലോചിക്കേണ്ടത് പ്രധാനമാണ്,” ഡോ പായൽ പറഞ്ഞു.

എന്താണ് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നത് ?

തെറ്റായ ഡോസേജ്, മരുന്നുകളുമായുള്ള ഇടപെടലുകൾ, മറ്റു ആരോഗ്യപരമായ അവസ്ഥകൾ എന്നിവ പോലുള്ള ഘടകങ്ങളാൽ സപ്ലിമെന്റുകളുടെ പാർശ്വഫലങ്ങൾ ഉണ്ടാകാം. “ഡോസേജ് ക്രമീകരിക്കുകയോ സപ്ലിമെന്റിന്റെ മറ്റൊരു രൂപത്തിലേക്ക് മാറുകയോ ചെയ്യുക, ഉദാഹരണത്തിന്, ഗുളികകളിൽ നിന്ന് ദ്രാവകത്തിലേക്കോ ഗമ്മികളിലേക്കോ മാറുന്നത് പാർശ്വഫലങ്ങൾ ലഘൂകരിക്കും,” ഡോ പായൽ പറഞ്ഞു.

വിറ്റാമിനുകളിൽ നിന്ന് പാർശ്വഫലങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, മാർഗ്ഗനിർദ്ദേശത്തിനായി ഡോക്ടറെ ഉടൻതന്നെ സമീപിക്കണമെന്ന് ഡോ. ഹേമലത കൂട്ടിച്ചേർത്തു. “നിങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർ ഇതര സപ്ലിമെന്റുകളോ ഡോസേജ് ക്രമീകരണങ്ങളോ ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങളോ ശുപാർശ ചെയ്തേക്കാം,”ഡോ. ഹേമലത പറഞ്ഞു.

സ്ത്രീകളും സപ്ലിമെന്റുകളും

ചില സ്ത്രീകൾ അവരുടെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനും മികച്ച ആരോഗ്യം നിലനിർത്തുന്നതിനും വിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് പ്രധാനമാണ്. “ആർത്തവം, ഗർഭധാരണം, ആർത്തവവിരാമം തുടങ്ങിയ ഘടകങ്ങൾ കാരണം സ്ത്രീകൾക്ക് ചില വിറ്റാമിനുകളുടെ ആവശ്യകത വർദ്ധിപ്പിക്കും,” ഡോ. ഹേമലത വിശദീകരിച്ചു.

“ഉദാഹരണത്തിന്, കുഞ്ഞിന്റെ ന്യൂറൽ ട്യൂബ് വികസിപ്പിക്കുന്നതിന് ഗർഭിണികൾക്ക് പലപ്പോഴും അധിക ഫോളിക് ആസിഡ് ആവശ്യമാണ്. ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ സപ്ലിമെന്റുകൾ പ്രയോജനപ്പെടുത്താം, ”ഡോ. ഹേമലത പറഞ്ഞു.

കൂടാതെ, ചില സ്ത്രീകൾക്ക് അവരുടെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ ബാധിക്കുന്ന മെഡിക്കൽ അവസ്ഥകൾ ഉണ്ടായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ, സപ്ലിമെന്റുകൾ പോഷകാഹാര വിടവ് നികത്താനും കുറവുകൾ തടയാനും സഹായിക്കും.

എന്നിരുന്നാലും, ഏത് സപ്ലിമെന്റ് ആരംഭിക്കുന്നതിന് മുൻപും ഒരു മെഡിക്കൽ പ്രൊഫഷണലിൽ നിന്ന് ഉപദേശം സ്വീകരിക്കേണ്ടത് പ്രധാനമാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Are vitamin and mineral supplements suiting you

Best of Express