Latest News

സൂപ്പുകളും സലാഡുകളും എപ്പോഴും കഴിക്കുന്നത് ആരോഗ്യകരമാണോ?

കൊഴുപ്പും ശരീരഭാരവും വേഗത്തിൽ കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സൂപ്പും സലാഡുകളും നല്ലതാണ്

vegetables, health, ie malayalam

ശരീര ഭാരം കുറയ്ക്കാനുളള ശ്രമത്തിനിടയിൽ വിശപ്പ് ശമിപ്പിക്കുകയെന്നത് പലപ്പോഴും ബുദ്ധിമുട്ടുളള കാര്യമാണ്. ഈ സമയത്താണ് ചിലർ ചിപ്സ് അല്ലെങ്കിൽ വറുത്ത ലഘുഭക്ഷണം പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത്. മറ്റു ചിലർ ഇതിനു പകരമായി സൂപ്പുകളും സലാഡുകളും കഴിക്കാറുണ്ട്.

സൂപ്പുകളും സലാഡുകളും എല്ലായ്പ്പോഴും ആരോഗ്യകരമായ തിരഞ്ഞെടുപ്പല്ലെന്നും അവ കഴിക്കുന്നതിനു മുമ്പ് ചില പ്രധാന കാര്യങ്ങൾ ഓർമ്മിക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സൂപ്പുകളോ സാലഡുകളോ മൂന്നു നേരവും പ്രധാന ഭക്ഷണങ്ങളായി താൻ ശുപാർശ ചെയ്യില്ലെന്ന് ന്യൂട്രീഷ്യണലിസ്റ്റ് സൗമ്യ ബി ഗെഡ്ഹെ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. പ്രഭാതഭക്ഷണ സമയത്തോ അത്താഴത്തിനോ അവ കഴിക്കാം. ഉച്ചഭക്ഷണത്തിന് അരി, ഗോതമ്പ്, ചോളം പോലുള്ള കാർബോഹൈഡ്രേറ്റുകൾ കഴിക്കണമെന്ന് അവർ പറഞ്ഞു.

കൊഴുപ്പും ശരീരഭാരവും വേഗത്തിൽ കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സൂപ്പും സലാഡുകളും നല്ലതാണെന്ന് അവർ കൂട്ടിച്ചേർത്തു. മഷ്റൂം സൂപ്പ്, ബ്രൊക്കോളി സൂപ്പ് അല്ലെങ്കിൽ മിക്സഡ് വെജിറ്റബിൾ സൂപ്പ് പോലുള്ള സൂപ്പുകൾ ആരോഗ്യത്തിന് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ സൂപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പഞ്ചസാര, തേൻ, ബട്ടർ എന്നിവ ചേർക്കുന്നത് ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു. സാലഡിന് രുചി കൂട്ടാൻ നാരങ്ങ നീരും കുറച്ചു ഉപ്പും ചേർക്കാവുന്നതാണെന്ന് അവർ പറഞ്ഞു.

സൂപ്പുകളും സലാഡുകളും എങ്ങനെ ആരോഗ്യകരമാക്കാമെന്ന് ഡോ. സിദ്ധാന്ത് ഭാർഗവ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സൂപ്പുകളും സലാഡുകളും വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ്, പക്ഷേ അവ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇത് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യകരമായ സൂപ്പുകളും സലാഡുകളും തയ്യാറാക്കാനുളള നിർദേശങ്ങൾ

  • പച്ചക്കറികൾ ഫ്രെഷാണെന്ന് ഉറപ്പുവരുത്തുക. അവ മുറിച്ച ഉടൻ തന്നെ കഴിക്കുക
  • സാലഡിൽ എപ്പോഴും പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പുവരുത്തുക (ബീൻസ്, ഡാൽ, ടോഫു, പനീർ, മുട്ട, ചിക്കൻ)
  • സൂപ്പർ ഹെൽത്തി കൊഴുപ്പുകൾ (അണ്ടിപ്പരിപ്പ് അല്ലെങ്കിൽ സീഡ്സ്) ചേർക്കുക
  • നിങ്ങളുടെ സൂപ്പ് മധുരം ഒഴിവാക്കി പച്ചക്കറികൾ നിറഞ്ഞതായിരിക്കണം

Read More: ശരീര ഭാരം കുറയ്ക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Are soups and salads always healthy know what experts say

Next Story
ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂfood, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com