scorecardresearch

മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ട ആവശ്യമുണ്ടോ? വിദഗ്ധർ പറയുന്നു

മൾട്ടിവിറ്റമിനുകൾ കഴിക്കുന്നത് ഇപ്പോൾ വളരെ സാധാരണമായിരിക്കുന്നു. എന്നാൽ ശരിക്കും അവ ആവശ്യമുണ്ടോ ?

മൾട്ടിവിറ്റമിനുകൾ കഴിക്കുന്നത് ഇപ്പോൾ വളരെ സാധാരണമായിരിക്കുന്നു. എന്നാൽ ശരിക്കും അവ ആവശ്യമുണ്ടോ ?

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
medicine| health, ie malayalam|multivitamins

നിങ്ങളുടെ പ്രായം, ലിംഗഭേദം, ആരോഗ്യം, പോഷക ആവശ്യകതകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഡോസ് തീരുമാനിക്കേണ്ടത്.പ്രതീകാത്മക ചിത്രം

പല പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നമ്മളിൽ പലരും മൾട്ടിവിറ്റാമിനുകൾ കഴിച്ചിട്ടുണ്ട്. എന്നാൽ ഈ വിറ്റാമിനുകൾ നേടാനുള്ള മാർഗം ഇത് മാത്രമാണോ? “മൾട്ടിവിറ്റമിൻ കഴിക്കുന്നതിൽ അർത്ഥമില്ല. വാസ്തവത്തിൽ, ഒരു മൾട്ടിവിറ്റാമിനിൽ തന്നെ യാതൊരു അർത്ഥവുമില്ല," ട്വിറ്ററിൽ ലിവർ ഡോക് എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക് ആബി ഫിലിപ്‌സ് അടുത്തിടെ ട്വിറ്ററിൽ പറഞ്ഞു.

Advertisment

മൾട്ടിവിറ്റമിനുകൾ കഴിക്കുന്നത് ഇപ്പോൾ വളരെ സാധാരണമായിരിക്കുന്നു.
മൾട്ടിവിറ്റാമിനുകളുടെ പങ്ക് മനസിലാക്കാനും അവ ആവശ്യമുണ്ടോ എന്നും വിദഗ്ധർ പറയുന്നു.

ഹൈൽത്ത് ലൈൻ ഡോട്ട് കോം അനുസരിച്ച്, മൾട്ടിവിറ്റാമിനുകൾ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന സപ്ലിമെന്റുകളാണ്. മൾട്ടിവിറ്റമിൻ എന്താണെന്നതിന് യാതൊരു മാനദണ്ഡവുമില്ലാത്തതിനാൽ, അവയുടെ പോഷക ഘടന ബ്രാൻഡും ഉൽപ്പന്നവും അനുസരിച്ച് വ്യത്യാസപ്പെടുന്നു.

Advertisment

മൾട്ടിവിറ്റാമിനുകൾ കഴിക്കുന്നത് ഗുണകരമാണോ?

ആരോഗ്യം നിലനിർത്തുന്നതിനും രോഗം തടയുന്നതിനും അവശ്യ മൾട്ടിവിറ്റാമിനുകളും മൈക്രോ ന്യൂട്രിയന്റുകളും വളരെ പ്രയോജനകരമാണെന്ന് മുംബൈ ഗോദ്‌റെജ് മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.അദ്രിത ബാനർജി പറഞ്ഞു.

“വിറ്റാമിൻ എ കാഴ്ചശക്തിയെ സഹായിക്കുന്നു, വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു, വിറ്റാമിൻ ഇ നാഡീ ക്ഷതം തടയാൻ സഹായിക്കുന്നു, വിറ്റാമിൻ ബി കോംപ്ലക്സ് നാഡികളുടെ പുനരുജ്ജീവനത്തിന്റെയും ഊർജ്ജത്തിന്റെയും ഉറവിടമാണ്, എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണ്, വിറ്റാമിൻ കെ രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു,”ഡോ.അദ്രിത പറഞ്ഞു.

“ഈ വിറ്റാമിനുകളും അവശ്യ മൈക്രോ ന്യൂട്രിയന്റുകളും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഭക്ഷണത്തിന്റെ സ്വാഭാവിക സ്രോതസ്സുകൾ അവ നേടുന്നതിന് നമ്മെ സഹായിക്കും. എന്നാൽ സമീകൃതാഹാരം കഴിച്ചതിനുശേഷം മാത്രമേ ദൈനംദിന ഭക്ഷണത്തിനു ആവശ്യമായ അളവ് ലഭിക്കുകയുള്ളൂ, ”ഡോ.അദ്രിത പറഞ്ഞു.

ഈ വിറ്റാമിനുകളുടെയും മൈക്രോ ന്യൂട്രിയന്റുകളുടെയും വളരെ കൂടുതലോ കുറവോ ശരീരത്തിന് ഒരുപോലെ ദോഷം ചെയ്യും. “അതിനാൽ ആളുകൾ സമീകൃതാഹാരം കഴിക്കുകയും പ്രകൃതിദത്ത സ്രോതസ്സുകളിലൂടെ ആവശ്യമായ വിറ്റാമിനുകൾ ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ, അവർക്ക് അധിക സപ്ലിമെന്റേഷൻ ആവശ്യമില്ല. ഭക്ഷണ സ്രോതസ്സുകൾ അപര്യാപ്തമാണെങ്കിൽ മാത്രമേ അവർ മൾട്ടിവിറ്റമിൻ സപ്ലിമെന്റേഷൻ കഴിക്കാൻ പാടുള്ളൂ, ”ഡോ.അദ്രിത പറഞ്ഞു.

ഒരു മൾട്ടിവിറ്റമിന് മോശം ഭക്ഷണക്രമത്തിന്റെ പ്രശ്നങ്ങൾ നികത്താൻ കഴിയില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന്, ജീവിതശൈലി, വ്യായാമം, പോഷകാഹാര പരിശീലകയും 'ലീൻ ബൈ സുവിധി' യുടെ സ്ഥാപകയുമായ സുവിധി ജെയിൻ, ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. “നിങ്ങൾ നല്ലതും സമീകൃതവുമായ ഭക്ഷണക്രമം പാലിക്കുകയാണെങ്കിൽ, പൊതുവെ മൾട്ടിവിറ്റമിൻ ആവശ്യമില്ല. യഥാർത്ഥ ഭക്ഷണമാണ് രാജാവ്. ഭക്ഷണത്തിലൂടെ ആവശ്യമായ എല്ലാ മൈക്രോ ന്യൂട്രിയന്റുകളും നേടുന്നതിലായിരിക്കണം പ്രധാന ശ്രദ്ധ," സുവിധി പറഞ്ഞു.

എന്നിരുന്നാലും, ചില ആളുകൾക്ക് അവരുടെ പോഷക ആവശ്യകതകൾ വർദ്ധിപ്പിക്കുന്ന അല്ലെങ്കിൽ പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുന്ന മെഡിക്കൽ അവസ്ഥകളോ ജീവിതശൈലി ഘടകങ്ങളോ ഉണ്ടാകാം.

“അത്തരം സന്ദർഭങ്ങളിൽ, പോരായ്മകൾ പരിഹരിക്കുന്നതിനും ഒപ്റ്റിമൽ പോഷകാഹാരം ഉറപ്പാക്കുന്നതിനും മൾട്ടിവിറ്റമിൻ ഉൾപ്പെടെയുള്ള പ്രത്യേക സപ്ലിമെന്റുകൾ ഒരു ഹെൽത്ത് കെയർ പ്രൊവൈഡറുടെ ശുപാർശയോടെ കഴിക്കാം. ഉദാഹരണത്തിന്, സസ്യാഹാരികളോ വേഗൻ പോലുള്ള പ്രത്യേക ഭക്ഷണ നിയന്ത്രണങ്ങളുള്ള വ്യക്തികൾക്ക്, സസ്യാധിഷ്ഠിത സ്രോതസ്സുകളിൽ നിന്ന് മാത്രം ഇത്തരം പോഷകങ്ങൾ നേടുന്നത് കൂടുതൽ വെല്ലുവിളിയായേക്കാം,” സുവിധി വിവരിച്ചു.

കൂടാതെ, നിങ്ങൾ ദീർഘകാല കലോറി കമ്മിയിലാണെങ്കിൽ, മൈക്രോ ന്യൂട്രിയന്റ് ആവശ്യകതകളെ പിന്തുണയ്ക്കാൻ മൾട്ടിവിറ്റമിൻ സഹായകമായേക്കാം, വിദഗ്ധ പറഞ്ഞു.

“എന്നിരുന്നാലും, നിങ്ങൾ തിരഞ്ഞെടുക്കുന്ന മൾട്ടിവിറ്റമിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് നിർണായകമാണ്. പല മൾട്ടിവിറ്റാമിനുകളിലും ശരീരത്തിൽ കുറഞ്ഞ ആഗിരണ നിരക്ക് ഉള്ള വിലകുറഞ്ഞ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് അവയുടെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തും. അതിനാൽ, പോഷകങ്ങളുടെ ആഗിരണം ഉറപ്പാക്കാൻ ഉയർന്ന നിലവാരമുള്ള മൾട്ടിവിറ്റാമിനുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്," സുവിധി പറഞ്ഞു.

എ, ഡി, ഇ, കെ തുടങ്ങിയ പ്രത്യേക വിറ്റാമിനുകൾ കൊഴുപ്പ് ലയിക്കുന്നതും ശരീരത്തിൽ അടിഞ്ഞുകൂടുന്നതും അമിതമായി കഴിച്ചാൽ വിഷാംശത്തിന് കാരണമാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. വിറ്റാമിനുകൾ ബി, സി എന്നിവ വെള്ളത്തിൽ ലയിക്കുന്നവയാണ്, കൂടാതെ അമിതമായ അളവിൽ ശരീരത്തിൽ നിന്ന് എളുപ്പത്തിൽ പുറന്തള്ളപ്പെടുകയും വിഷബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു,”സുവിധി പറഞ്ഞു.

കൂടാതെ, മൈക്രോ ന്യൂട്രിയന്റുകൾ വളരെ ചെറിയ അളവിൽ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. സാധാരണയായി മൈക്രോഗ്രാമിലോ മില്ലിഗ്രാമിലോ. “അതിനാൽ, നിങ്ങൾ കഴിക്കുന്ന പോഷകങ്ങളുടെ അളവിനെക്കുറിച്ച് അറിഞ്ഞിരിക്കുകയും ഉറവിടങ്ങളുടെ ജൈവ ലഭ്യത പരിഗണിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒരേ പോഷകത്തിന്റെ വ്യത്യസ്‌ത സ്രോതസ്സുകൾ അവ ശരീരം എത്ര നന്നായി ആഗിരണം ചെയ്യുന്നു എന്നതിൽ വ്യത്യാസപ്പെടാം. അതിനാൽ ഉയർന്ന ജൈവ ലഭ്യതയുള്ള ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും,” വിദഗ്ധ പറഞ്ഞു.

നിങ്ങളുടെ ഭക്ഷണത്തിൽ ഏതെങ്കിലും സപ്ലിമെന്റുകൾ ഉൾപ്പെടുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കുക. നിർദ്ദിഷ്ട ആവശ്യങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ മാർഗ്ഗനിർദ്ദേശം നൽകാനും കഴിക്കുന്ന സപ്ലിമെന്റുകൾ നിങ്ങൾക്ക് സുരക്ഷിതവും അനുയോജ്യവുമാണെന്ന് ഉറപ്പാക്കാനും അവർക്ക് കഴിയും.

"നിങ്ങളുടെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അടിത്തറയായി സമീകൃതവുമായ ഭക്ഷണത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണ്" എന്ന് സുവിധി പറഞ്ഞു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: