scorecardresearch

ഇന്ത്യയിലെ കുട്ടികൾക്ക് ഉറക്കക്കുറവുണ്ടോ? കുട്ടികൾ എത്ര മണിക്കൂർ ഉറങ്ങണം?

വളർച്ചാ ഹോർമോണുകൾ പ്രാഥമികമായി സ്രവിക്കുന്നത് ഗാഢനിദ്രയിലും അർദ്ധരാത്രിക്ക് മുൻപുള്ള മണിക്കൂറുകളിലുമാണ്. നേരത്തെ ഉറങ്ങാൻ ശുപാർശ ചെയ്യാനുള്ള ഒരു കാരണമാണിതെന്ന് വിദഗ്ധയായ ഹിമാനി ഡാൽമിയ പറയുന്നു

India sleep deprivation, Indian children sleep, late sleep culture, melatonin, circadian rhythms, sleep needs of children, growth hormones

ലോകത്ത് ഉറക്കക്കുറവുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ രീതികൾ അനുസരിച്ച് കുട്ടികളിലെ ഉറക്കക്കുറവ് വളരെ സാധാരണമാണ്. വീടുകളിലെ വൈകി ഉറങ്ങുന്ന സംസ്കാരം തന്നെയാണ് കാരണം. മാതാപിതാക്കൾ ജോലിയിൽ നിന്ന് മടങ്ങിയെത്തുന്നത് വൈകുന്നു, വൈകിയുള്ള കുടുംബ അത്താഴം, പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുട്ടികൾ നേരത്തെ ഉറങ്ങുക എന്ന തത്വം ഇവിടെ​ ഇല്ല.

കൗമാരക്കാർ, ആധുനിക ജീവിതശൈലിയുടെ ഭാരം വഹിക്കുന്നു. അവരുടെ സർക്കാഡിയൻ താളത്തിൽ (പകൽ/രാത്രി ക്ലോക്ക്) ഒരു മാറ്റം അനുഭവിക്കുന്നു. അവർ വൈകി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. അവരുടെ ശരീരം മെലറ്റോണിൻ ( ഉറക്ക ഹോർമോൺ ) മുതിർന്നവരെക്കാളും രണ്ട് മണിക്കൂർ കഴിഞ്ഞാണ് പുറത്തുവിടുന്നത്. വൈകിയുള്ള ഉറക്കവും അവരുടെ ദിനചര്യയുടെ ഭാഗമാകണമെന്നില്ല, ശിശുക്കളുടെയും കുട്ടികളുടെയും സ്ലീപ് സ്പെഷ്യലിസ്റ്റ് ഹിമാനി ഡാൽമിയ പറയുന്നു.

വൈകി ഉറങ്ങാനും ഉണരാനും അവരുടെ ശരീരം പ്രതീക്ഷിക്കുന്നത്. അടുത്ത കാലത്തെ ഗാഡ്‌ജെറ്റുകളുടെയും സ്‌ക്രീനുകളുടെയും ഉപയോഗമാണ് ഇതിന്റെ കാരണം.

ശൈശവാവസ്ഥയിൽ തന്നെ ഉറക്കക്കുറവിന്റെ പ്രശ്നം ആരംഭിക്കുന്നു. യഥാർത്ഥത്തിൽ കുട്ടികൾക്ക് എത്ര ഉറങ്ങണം, സാധാരണ ഉറക്കത്തിന്റെ രീതി എങ്ങനെ പ്രവർത്തിക്കുന്നു, എന്നതിനെക്കുറിച്ചുള്ള വളരെ കുറച്ച് വിവരങ്ങൾ മാത്രമേ മാതാപിതാക്കൾക്ക് ലഭ്യമാകൂ.

കുട്ടികളുടെ ഉറക്ക സമയം:

നവജാതശിശുക്കൾ (0 മുതൽ 3 മാസം വരെ): 17-18 മണിക്കൂർ
കുഞ്ഞുങ്ങൾ (4 മുതൽ 12 മാസം വരെ): 14-16 മണിക്കൂർ
കൊച്ചുകുട്ടികൾ (1 മുതൽ 3 വർഷം വരെ): 12 മുതൽ 13.5 മണിക്കൂർ വരെ
പ്രീസ്‌കൂൾ കുട്ടികൾ (4 മുതൽ 6 വർഷം വരെ): 12 മണിക്കൂർ
ചെറിയ കുട്ടികൾ (7 മുതൽ 10 വയസ്സ് വരെ): 10 മുതൽ 11 മണിക്കൂർ വരെ
ട്വീൻസും കൗമാരക്കാരും: 9 മുതൽ 10 മണിക്കൂർ വരെ

ഉറക്കം കുട്ടികളെ ബാധിക്കുന്നതെങ്ങനെ?

ഉറക്കം കുട്ടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഉറക്കം തടസ്സപ്പെടുമ്പോഴുള്ള ചില പ്രത്യാഘാതങ്ങൾ:

വളർച്ച: വളർച്ചാ ഹോർമോണുകൾ പ്രാഥമികമായി സ്രവിക്കുന്നത് ഗാഢനിദ്രയിലും സാധാരണയായി അർദ്ധരാത്രിക്ക് മുമ്പുള്ള ഉറക്ക സമയങ്ങളിലുമാണ്. നേരത്തെ ഉറങ്ങാൻ ശുപാർശ ചെയ്യുന്നതിനുള്ള ഒരു കാരണമാണിത്.

ഹൃദയം: ഉറക്കം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ഉത്പാദിപ്പിക്കുന്ന കോർട്ടിസോൾ, സ്ട്രെസ് ഹോർമോണുകളുടെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ രക്തക്കുഴലുകളുടെ കേടുപാടുകൾ, പ്രമേഹം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

അമിത ശരീരഭാരം: ഉറക്കക്കുറവ് ലെപ്റ്റിൻ എന്ന ഹോർമോണിന്റെ ഉൽപാദനത്തെ ബാധിക്കുന്നു. ഇത് ആവശ്യത്തിന് ഭക്ഷണമായി എന്ന് ശരീരത്തിന് സൂചന നൽകുന്നു. ഈ ഹോർമോൺ ഇല്ലാത്ത അവസ്തയിൽ ഭക്ഷണം കഴിക്കുന്നത് തുടരുന്നു. കാലക്രമേണ, വേണ്ടത്ര ഉറക്കം ലഭിക്കാത്ത കുട്ടികൾ അമിത ശരീരഭാരമുള്ളവരായി മാറും.

പ്രതിരോധശേഷി: ഉറക്കത്തിൽ സൈറ്റോകൈൻസ് എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് അണുബാധ, അസുഖം, സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. മോശം ഉറക്കം കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു, ഇത് പ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നു.

ശ്രദ്ധ സമയം: മൂന്ന് വയസ്സിന് മുൻപ്, പത്ത് മണിക്കൂറിൽ താഴെ സ്ഥിരമായി ഉറങ്ങുന്ന കുട്ടികൾക്ക് ആറ് വയസ്സാകുമ്പോഴേക്കും ഹൈപ്പർ ആക്റ്റിവിറ്റിയും ഇംപൾസിവിറ്റി പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക്, ഒരു രാത്രിയിൽ 27 മിനിറ്റ് അധികം ഉറങ്ങുന്നത് അവരുടെ മാനസികാവസ്ഥയും പ്രേരണകളും നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു. അങ്ങനെ അവർക്ക് സ്കൂളിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

പഠിക്കാനുള്ള കഴിവ്: കുട്ടികൾ രാത്രി ഉറങ്ങുമ്പോൾ ന്യൂറൽ കണക്ഷനുകൾ ഉണ്ടാക്കുകയും പകൽ മുഴുവൻ പഠിച്ച കാര്യങ്ങൾ തലച്ചോറിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ഉറക്കത്തിൽ ഹ്രസ്വകാല ഓർമ്മയും ദീർഘകാല ഓർമ്മയായി മാറുന്നു. പകൽ ഉറക്കം (അഞ്ച് വയസ്സ് വരെ) പഠനത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Are indian children sleep deprived how many hours do they need