scorecardresearch

ഭക്ഷണത്തിൽനിന്ന് ഇവ ഒഴിവാക്കിയാൽ പ്രമേഹമുള്ളവർക്ക് മുന്തിരി കഴിക്കാം

മുന്തിരിക്ക് താരതമ്യേന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സാണ് (ജിഐ) ഏകദേശം 53 ആണ്, 55 ൽ താഴെ

grapes, health, ie malayalam

മുന്തിരി പ്രഭാത ഭക്ഷണത്തിൽ ആരോഗ്യകരമായ ഓപ്ഷനായി ഉൾപ്പെടുത്താമെങ്കിലും, പ്രമേഹമുള്ളവർക്ക് കഴിക്കാമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രമേഹരോഗികൾക്ക്, സ്വാഭാവിക പഞ്ചസാര അടങ്ങിയ ഏതൊരു പഴവും അവരുടെ ദൈനംദിന കാർബോഹൈഡ്രേറ്റിന്റെ അളവിനെ ആശ്രയിച്ചായിരിക്കണം.

”ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താൻ പോകുകയാണെങ്കിൽ, അതിനു മുൻപ് മറ്റ് കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കേണ്ടിവരും. പഴത്തിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു. 100 ഗ്രാം മുന്തിരി, വലിപ്പം അനുസരിച്ച് ഏകദേശം 15 മുതൽ 20 വരെ എണ്ണത്തിൽനിന്നും 70 കലോറി ലഭിക്കും. ഒരു ഇടത്തരം മുന്തിരി ശരാശരി ഒരു ഗ്രാം കാർബോഹൈഡ്രേറ്റ് നൽകുന്നു. ഇത് ഓർമ്മയിലുണ്ടെങ്കിൽ മറ്റേതെങ്കിലും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിന് പകരം മുന്തിരി എത്ര കഴിക്കാമെന്ന് അറിയാൻ സാധിക്കും. പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ മുന്തിരി കഴിക്കുകയാണെങ്കിൽ, പകരം ഒരു കഷ്ണം റൊട്ടിയോ ഒരു സെർവിങ് ചോറോ ഉപേക്ഷിക്കുക,” ഡോ.സീമ ഗുലാട്ടി പറഞ്ഞു.

മുന്തിരിക്ക് താരതമ്യേന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സാണ് (ജിഐ) ഏകദേശം 53 ആണ്, 55 ൽ താഴെ. ”കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ കഴിക്കുമ്പോഴും ഗ്ലൈസെമിക് ഭാരത്തെക്കുറിച്ച് ആശങ്കപ്പെടണം. ജിഐ കുറവുള്ള ഭക്ഷണം അധികമായാലും ഗ്ലൈസെമിക് ഭാരം വർധിക്കുന്നു. അതിനാലാണ് ഭക്ഷണ അളവ് പ്രാധാന്യമർഹിക്കുന്നത്. കുറ്റവാളി എല്ലായ്പ്പോഴും മൊത്തം കലോറിയാണ്. അതിനാൽ, നിലവിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർബോഹൈഡ്രേറ്റുകളിൽ ഏതെങ്കിലും ഒന്നിന് പകരമായി മുന്തിരി കഴിക്കാ,” അവർ അഭിപ്രായപ്പെട്ടു.

“മറ്റേതൊരു ഭക്ഷണത്തെയും പോലെ മുന്തിരിയും വെറും വയറ്റിൽ കഴിക്കണം. ലയിക്കാത്ത നാരുകളുടെ മികച്ച ഉറവിടമാണ് മുന്തിരി. ഇത് മലവിസർജനം സുഗമമാക്കുന്നു. അവയിൽ ഫ്രക്ടോസിന്റെ അളവ് കൂടുതലാണ്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകില്ല. ഇവ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നു. അതിലൂടെ കൂടുതൽ നേരം വയർ നിറഞ്ഞ പ്രതീതി നിലനിർത്തുന്നു. അതിനാൽ കൂടുതൽ കലോറികൾ വേണമെന്ന് തോന്നില്ല. അതിലൂടെ മൊത്തം കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് എളുപ്പത്തിൽ സന്തുലിതമാക്കാനും അളവ് നിയന്ത്രിക്കാനും കഴിയും,” ഡോ.ഗുലാട്ടി പറഞ്ഞു. മുന്തിരിയുടെ നിറത്തെ സംബന്ധിച്ചിടത്തോളം, ഏത് നിറത്തിലുള്ള മുന്തിരിയും നല്ലതാണ്, കാരണം അവയ്ക്ക് ഒരേ പോഷകമൂല്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”പ്രമേഹമുള്ളവർക്ക്, ഒരു തവണ കഴിക്കുന്ന പഴത്തിൽ 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കണം, പ്രതിദിനം മൊത്തം 30 ഗ്രാമിൽ കൂടരുത്. അതിനാൽ, ഒരാൾക്ക് ഒറ്റ തവണ 15 ഗ്രാം കാർബോഹൈഡ്രേറ്റ് കഴിക്കാം, കൂടാതെ ഒരു ദിവസം ആകെ രണ്ട് പഴങ്ങൾ കഴിക്കാം. പഴങ്ങൾ ഭക്ഷണത്തിന് ശേഷം കഴിക്കുന്നതിനേക്കാൾ രാവിലെയോ ഉച്ചയ്ക്ക് ശേഷമോ ലഘുഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. വലിയ അളവിൽ പഴങ്ങൾ കഴിക്കുന്നതിനുപകരം, പ്രോട്ടീൻ സമ്പുഷ്ടമായ പാലുൽപ്പന്നങ്ങൾ അല്ലെങ്കിൽ നട്സ് പോലുള്ള ഭക്ഷണങ്ങളുമായി സംയോജിപ്പിക്കുന്നതാണ് നല്ലത്. പഴങ്ങളിൽ പ്രോട്ടീനുകൾ ഇല്ലാത്തതിനാൽ, ലഘുഭക്ഷണത്തെ കൂടുതൽ പോഷകപ്രദമാക്കുന്നു,” മാക്‌സ് ഹെൽത്ത്‌കെയറിന്റെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാനും മേധാവിയുമായ ഡോ.അംബ്രീഷ് മിത്തൽ വ്യക്തമാക്കി.

പഴങ്ങൾ തിരഞ്ഞെടുക്കാൻ ജിഐ സഹായിക്കുന്നു. ഉദാഹരണത്തിന് ആപ്പിൾ, അവോക്കാഡോ, ചെറി, പേരക്ക, പീച്ച്, പിയർ, സ്ട്രോബെറി എന്നിവ ജിഐ കുറഞ്ഞ (ജിഐ 20-49) കുറഞ്ഞ പഴങ്ങളിൽപ്പെടുന്നു. അത്തിപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവ മീഡിയ ജിഐ (ജിഐ 50-69) പഴങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Are grapes good for diabetes

Best of Express