scorecardresearch
Latest News

ഹൃദയാരോഗ്യത്തിന് മുട്ട നല്ലതാണോ?

ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആളുകളോട് സാധാരണയായി മുട്ട ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്

egg, health, ie malayalam

ആരോഗ്യപരമായ നിരവധി ഗുണങ്ങളാൽ നിറഞ്ഞതാണ് മുട്ട. ഉയർന്ന കൊളസ്ട്രോൾ ഉള്ളതിനാൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആളുകളോട് സാധാരണയായി മുട്ട ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്. എന്നാൽ, ഹൃദയാരോഗ്യത്തിന് മുട്ട ഒഴിവാക്കേണ്ടതില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. മുട്ടകൾ നിയന്ത്രിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച സമീപകാല പഠനം വെളിപ്പെടുത്തുന്നു.

പഠനത്തിന്റെ ഭാഗമായി ഗവേഷകർ 3042 പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷിച്ചു. ഒരാഴ്ച അവർ എത്ര മുട്ടകളാണ് കഴിക്കുന്നതെന്ന് പരിശോധിച്ചു. 10 വർഷങ്ങൾക്കുശേഷം ഇവരിൽ 317 പേർക്ക് മാത്രമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതായി ഗവേഷകർ കണ്ടെത്തിയത്.

ആഴ്ചയിൽ ഒന്നോ അതിലധികമോ മുട്ടകൾ കഴിക്കുന്നവരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത 18 ശതമാനമാണെന്ന് ഗവേഷകർ കണ്ടെത്തി. ആഴ്ചയിൽ ഒന്ന് മുതൽ നാല് വരെ മുട്ടകൾ കഴിക്കുന്നവരിൽ ഇത് 9 ശതമാനവും ആഴ്ചയിൽ നാല് മുതൽ ഏഴ് വരെ മുട്ടകൾ കഴിക്കുന്ന ആളുകൾക്ക് എട്ട് ശതമാനം അപകടസാധ്യതയുണ്ടെന്നും ഗവേഷകർ മനസിലാക്കി.

ഹൃദയാരോഗ്യത്തിന് ഒരാൾക്ക് എത്ര മുട്ട കഴിക്കാം?

ആഴ്ചയിൽ ഒന്ന് മുതൽ മൂന്നുവരെ മുട്ടകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 60 ശതമാനം കുറയ്ക്കുമെന്ന് പഠനം നടത്തിയ വിദഗ്ധർ പറഞ്ഞു. അതേസമയം, ആഴ്ചയിൽ നാലോ ഏഴോ മുട്ടകൾ കഴിക്കുന്നത് 75 ശതമാനം കുറയ്ക്കും. അതേസമയം, സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് (എസ്എഫ്എ) കഴിക്കുന്നത് പരിഗണിക്കുമ്പോൾ, ആഴ്ചയിൽ ഒന്ന് മുതൽ മൂന്ന് വരെ മുട്ടകൾ കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകിയേക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Are eggs good for your heart