scorecardresearch
Latest News

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശരീര ഭാരം കൂട്ടുമോ?

ഡയറ്റുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡയറ്റീഷ്യൻ

food, health, ie malayalam

ഡയറ്റെന്നാൽ പലരുടെയും ചിന്ത പട്ടിണി കിടക്കുന്നതോ അല്ലെങ്കിൽ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുന്നതോ എന്നതാണ്. ഡയറ്റിങ്ങിനെക്കുറിച്ച് പലർക്കും മിഥ്യാധാരണകളുണ്ട്. അടുത്തിടെ ഡയറ്റീഷ്യൻ രുചിത ബത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഡയറ്റുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളെക്കുറിച്ച് പറയുകയുണ്ടായി.

മുട്ടയുടെ മഞ്ഞക്കരു അനാരോഗ്യകരമാണോ?

മുട്ടയുടെ മഞ്ഞക്കരു എ, ഡി, ഇ, കെ, ബി 12 തുടങ്ങിയ വിറ്റാമിനുകളും ഫോളേറ്റ്, ഇരുമ്പ്, റൈബോഫ്ലേവിൻ എന്നീ ധാതുക്കളാലും സമ്പുഷ്ടമാണ്. ഒരു വലിയ മുട്ടയിൽ ഏകദേശം 185 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ട്, ഇവയെല്ലാം മഞ്ഞക്കരുവിലാണ്.

ഓറഞ്ച് ജ്യൂസിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടോ?

വീട്ടിൽ തയ്യാറാക്കുന്ന ഓറഞ്ച് ജ്യൂസിൽ പഞ്ചസാര ചേർത്തില്ലെങ്കിൽ പഴത്തിന്റെ അതേ അളവിൽ പഞ്ചസാര അടങ്ങിയിരിക്കും. പഞ്ചസാര ചേർക്കാതെയുളള ജ്യൂസ് നല്ലതാണ്. കടകളിൽ നിന്ന് വാങ്ങുന്ന ജ്യൂസുകളിൽ ഒരു ഓറഞ്ചിലുളള (എട്ട് ഗ്രാം) അളവിനെക്കാൾ കൂടുതൽ പഞ്ചസാര ചേർക്കുന്നു.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശരീര ഭാരം കൂട്ടുമോ?

കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കില്ല. എന്നാൽ തെറ്റായ രീതിയിലോ അമിതമായോ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂട്ടും. കൊഴുപ്പുകൾ ശരീരത്തിന് അത്യാവശ്യമാണ്. അവ ശരിയായ അളവിലും ഗുണനിലവാരത്തിലും ഉപയോഗിക്കണം.

കാർബോഹൈഡ്രേറ്റുകൾ ശരീര ഭാരം കൂട്ടുമോ?

കാർബോഹൈഡ്രേറ്റുകൾ ശരീരഭാരം വർധിപ്പിക്കുന്നില്ല. ശരീരഭാരം വർധിക്കുന്നത് ധാരാളം കലോറി കഴിക്കുന്നതിന്റെ ഫലമാണ്, കാർബോഹൈഡ്രേറ്റ് കഴിക്കുന്നതിലൂടെയല്ലെന്ന് ബത്ര പറഞ്ഞു.

Read More: ഡയറ്റ് നോക്കിയിട്ടും ശരീര ഭാരം കുറയുന്നില്ലേ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Are egg yolks unhealthy expert shares five diet myths and facts