/indian-express-malayalam/media/media_files/2026/01/28/apple-guava-2026-01-28-14-49-37.jpg)
ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പഴമാണ് ആപ്പിൾ. "ദിവസവും ഓരോ ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്താൻ സഹായിക്കും" എന്ന ചൊല്ല് തന്നെ നമുക്ക് പരിചിതമാണ്. എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ ആപ്പിളിനെ വെല്ലാൻ സാധാരണക്കാരന്റെ ആപ്പിൾ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം പേരയ്ക്കയ്ക്ക് സാധിക്കുമോ? ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ നോക്കാം.
/indian-express-malayalam/media/media_files/2026/01/28/apple-guava-ga-01-2026-01-28-14-57-26.jpg)
വൈറ്റമിൻ സി
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ വൈറ്റമിൻ സി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ കാര്യത്തിൽ പേരയ്ക്കയാണ് ബഹുദൂരം മുന്നിൽ. ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി പേരയ്ക്കയിലുണ്ട്. ആപ്പിളുമായി താരതമ്യം ചെയ്യുമ്പോൾ പേരയ്ക്കയിൽ ഇതിന്റെ അളവ് വളരെ കൂടുതലാണ്.
/indian-express-malayalam/media/media_files/2026/01/28/apple-guava-ga-02-2026-01-28-14-57-26.jpg)
നാരുകൾ
ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും നാരുകൾ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ആപ്പിളിലും പേരയ്ക്കയിലും നാരുകൾ ധാരാളമുണ്ടെങ്കിലും, പേരയ്ക്കയിലാണ് ഇതിന്റെ അളവ് അൽപം കൂടുതൽ. ഇത് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/01/28/apple-guava-ga-03-2026-01-28-14-57-26.jpg)
പ്രമേഹ നിയന്ത്രണം
രണ്ട് പഴങ്ങളും കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ഉള്ളവയാണ്. എങ്കിലും പേരയ്ക്കയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് പേരയ്ക്ക.
/indian-express-malayalam/media/media_files/2026/01/28/apple-guava-ga-04-2026-01-28-14-57-26.jpg)
കാലറി
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിളും പേരയ്ക്കയും മികച്ചതാണ്. കാലറി കുറവായതിനാൽ ഇവ ലഘുഭക്ഷണമായി ഉപയോഗിക്കാം. എങ്കിലും ഒരു ഇടത്തരം ആപ്പിളിനെ അപേക്ഷിച്ച് പേരയ്ക്കയിൽ കാലറി അൽപം കൂടി കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2026/01/28/apple-guava-ga-05-2026-01-28-14-57-26.jpg)
മറ്റ് പോഷകങ്ങൾ
വൈറ്റമിൻ എ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കാര്യത്തിലും പേരയ്ക്ക ആപ്പിളിനേക്കാൾ മുന്നിലാണ്. കാഴ്ചശക്തി വർധിപ്പിക്കാനും ബിപി നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. അതേസമയം, ആപ്പിളിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമാണ്.
/indian-express-malayalam/media/media_files/2026/01/28/apple-guava-ga-06-2026-01-28-14-57-26.jpg)
DISCLAIMER
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us