scorecardresearch
Latest News

ആപ്പിൾ മുതൽ തക്കാളിവരെ; ഈ പഴങ്ങളുടെ വിത്തുകൾ കഴിക്കുന്നത് നിർത്തൂ

ഏത് പഴത്തിന്റെ വിത്തുകളാണ് വിഷമെന്ന് അറിയേണ്ടത് പ്രധാനമാണ്. ചില വിത്തുകൾ ആരോഗ്യത്തിന് അപകടകരമാണ്

fruit seeds, health, ie malayalam

പഴങ്ങൾ കഴിച്ച് ദിവസം തുടങ്ങാൻ ഇഷ്ടപ്പെടുന്നവരുണ്ട്. പഴങ്ങൾ മാത്രമല്ല, അവയുടെ വിത്തുകളും ആരോഗ്യ ഗുണമുള്ളവയാണ്. വലിപ്പത്തിൽ വളരെ ചെറുതാണെങ്കിലും, വിത്തുകൾ സൂപ്പർഫുഡ്സ് എന്നറിയപ്പെടുന്നു. അതിൽ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ധാരാളം ഗുണങ്ങളുണ്ട്.

അവ പോഷകങ്ങളുടെ പവർഹൗസ് എന്നും അറിയപ്പെടുന്നു. എന്നിരുന്നാലും, ചില വിത്തുകൾ ആരോഗ്യത്തിന് ഹാനികരമാണ്. ഏത് പഴത്തിന്റെ വിത്തുകളാണ് വിഷമെന്ന് അറിയേണ്ടത് പ്രധാനമാണ്. ചില വിത്തുകൾ ആരോഗ്യത്തിന് അപകടകരമാണ്. വിപണിയിൽ എളുപ്പത്തിൽ ലഭ്യമായ പഴങ്ങളുടെ ചില വിത്തുകൾ വിഷമുള്ളതും ശരീരത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.

ആപ്പിൾ വിത്തുകൾ

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടർമാരെ അകറ്റിനിർത്തുന്നു. പോഷകമൂല്യങ്ങളാൽ നിറഞ്ഞ ആപ്പിൾ പഴം മാത്രമേ കഴിക്കാൻ നല്ലതുള്ളൂ, പക്ഷേ ആപ്പിളിന്റെ വിത്തുകൾ ഒരിക്കലും കഴിക്കരുത്. ആപ്പിൾ വിത്തുകൾ വിഷമുള്ളതാണ്. അവയിൽ അമിഗ്ഡലിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനു കാരണം. നിങ്ങൾ ആപ്പിൾ വിത്തുകൾ കഴിക്കുകയും ചവയ്ക്കുകയും ചെയ്യുമ്പോൾ, ഈ സംയുക്തം ഹൈഡ്രജൻ സയനൈഡ് പുറപ്പെടുവിക്കുന്നു, ഇത് മരണത്തിനുവരെ കാരണമാകും. പക്ഷേ, നിങ്ങൾ ഒരു കിലോഗ്രാമിന് 1.52 മില്ലിഗ്രാം ഹൈഡ്രജൻ സയനൈഡ് കഴിക്കുമ്പോൾ മാത്രമാണ് ഇത് സംഭവിക്കുന്നത്.

ലിച്ചി വിത്തുകൾ

വേനൽക്കാല പഴം ലിച്ചി എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പക്ഷേ, ലിച്ചി പഴത്തിന്റെ വിത്തുകൾ കഴിക്കരുത്. മനുഷ്യ ശരീരത്തിന് വിഷമുള്ള പ്രകൃതിദത്ത വിഷവസ്തുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. ലിച്ചി വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക തരം അമിനോ ആസിഡും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ സാരമായി ബാധിക്കുകയും മസ്തിഷ്ക വീക്കത്തിന് കാരണമാകുകയും ചെയ്യുന്നതായി നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

അസംസ്കൃത വൻപയർ

അസംസ്കൃത വൻപയറിൽ ഫൈറ്റോഹെമാഗ്ലൂട്ടിനിൻ എന്ന രാസവസ്തുവിന്റെ ഉയർന്ന സാന്ദ്രതയുണ്ട്, ഇത് ചുവന്ന രക്താണുക്കളെ കൂട്ടമാക്കുന്നതിന് കാരണമാകുന്നു. നന്നായി വേവിക്കാത്ത വൻപയർ കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും.

തക്കാളി വിത്തുകൾ

തക്കാളി വിത്തുകൾ ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പലർക്കും അറിയില്ല. തക്കാളി വിത്തുകൾ കഴിക്കുന്നത് വൃക്കയിലെ കല്ലിന് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തക്കാളി വിത്തുകളിൽ ഓക്സലേറ്റിന്റെ സാന്നിധ്യം മൂലമാണ് കല്ലുകൾ ഉണ്ടാകുന്നത്. എന്നിരുന്നാലും, ദിവസവും വലിയ അളവിൽ തക്കാളി കഴിച്ചാൽ മാത്രമേ പാർശ്വഫലങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയുള്ളൂ.

മറ്റ് വിത്തുകൾ

മുകളിൽ പറഞ്ഞവ കൂടാതെ, വിത്തുകളിൽ വളരെ വിഷമുള്ള ചില പഴങ്ങളുണ്ട്. ആപ്രിക്കോട്ട്, പ്ലംസ്, ചെറി, പീച്ച് എന്നിവ അവയിൽ ഉൾപ്പെടുന്നു. സയനോജെനിക് സംയുക്തങ്ങളാൽ സമ്പുഷ്ടമാണ് ഈ പഴങ്ങൾ. അതിനാൽ, ഈ പഴങ്ങളിൽ കഴിക്കുമ്പോൾ അവയുടെ വിത്തുകൾ ഒഴിവാക്കുക. കാരണം അവ ശരീരത്തിന് ഹാനികരമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Apple to lychee stop eating seeds of these fruits