/indian-express-malayalam/media/media_files/2025/12/31/health-life-2025-12-31-14-31-19.jpg)
Image Source: Freepik
നല്ല ആരോഗ്യം നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യമാണെന്നാണ് പലരുടെയും വിചാരം. വിലകൂടിയ വിദേശ പഴങ്ങളും, ജിം മെമ്പർഷിപ്പുകളും, വിലയേറിയ സപ്ലിമെന്റുകളും ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യം സംരക്ഷിക്കാൻ കഴിയൂവെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നു. എന്നാൽ ഈ ധാരണകളെ തിരുത്തിക്കുറിക്കുകയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ.
ആരോഗ്യം നശിപ്പിക്കുന്നതും ഭാവിയിൽ വലിയ ചികിത്സാ ചെലവുകൾ വരുത്തിവെക്കുന്നതുമായ 7 മോശം ശീലങ്ങളെക്കുറിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ഡോക്ടർ ചൂണ്ടിക്കാട്ടുന്ന ആ 7 കാര്യങ്ങൾ ഇവയാണ്.
Also Read: ഏഴ് ദിവസം കൊണ്ട് ഫാറ്റി ലിവർ അകറ്റാം; കരൾ ശുദ്ധീകരിക്കാൻ ഒരു അദ്ഭുത പാനീയം
വിലകൂടിയ ഭക്ഷണമേ ആരോഗ്യം നൽകൂവെന്ന ചിന്ത
നാടൻ ഭക്ഷണങ്ങളെക്കാൾ വിദേശത്തുനിന്നെത്തുന്ന ഭക്ഷണങ്ങൾക്കാണ് ഗുണമെന്ന് പലരും കരുതുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ലഭ്യമായ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉൾപ്പെട്ട സമീകൃതാഹാരം തന്നെയാണ് ഏറ്റവും നല്ലത്. അത് വലിയ ചെലവില്ലാതെ തന്നെ നമുക്ക് ലഭ്യമാണ്.
വ്യായാമത്തിന് പണം വേണമെന്ന ധാരണ
ജിമ്മിൽ പോയാലോ വലിയ വിലയുള്ള ഉപകരണങ്ങൾ വാങ്ങിയാലോ മാത്രമേ വ്യായാമം നടക്കൂവെന്ന് കരുതരുത്. നടത്തം, ഓട്ടം, സൈക്ലിങ് തുടങ്ങിയ കാര്യങ്ങൾ ചെലവില്ലാത്തതും എന്നാൽ അങ്ങേയറ്റം ഫലപ്രദവുമായ വ്യായാമങ്ങളാണ്.
Also Read: ഹൃദയാഘാതം തുടങ്ങുന്നത് ഹൃദയത്തിലല്ല; ആദ്യം പരിഹരിക്കേണ്ടത് ഈ പ്രശ്നമെന്ന് കാർഡിയോളജിസ്റ്റ്
ഉറക്കത്തെ അവഗണിക്കുന്നത്
ജോലിത്തിരക്കിനിടയിലോ വിനോദങ്ങൾക്കോ വേണ്ടി ഉറക്കം കുറയ്ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ശരിയായ ഉറക്കം സൗജന്യമായി ലഭിക്കുന്ന ഏറ്റവും നല്ല മരുന്നാണ്. ഇത് അവഗണിക്കുന്നത് പിന്നീട് വലിയ ആശുപത്രി ചെലവുകൾക്ക് വഴിവെക്കും.
പരിശോധനകൾ വൈകിപ്പിക്കുന്നത്
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കാണാൻ മടിക്കുന്നത് മറ്റൊരു മോശം ശീലമാണ്. പ്രതിരോധ പരിശോധനകൾ ചെലവാണെന്ന് കരുതി മാറ്റിവെക്കുന്നത്, പിന്നീട് രോഗം ഗുരുതരമാകുമ്പോൾ ലക്ഷക്കണക്കിന് രൂപ ചിലവാക്കാൻ നമ്മളെ നിർബന്ധിതരാക്കും.
മാനസികാരോഗ്യത്തെ തള്ളിക്കളയുന്നത്
ശാരീരിക ആരോഗ്യത്തിന് നൽകുന്ന പ്രാധാന്യം പലപ്പോഴും മാനസികാരോഗ്യത്തിന് നൽകാറില്ല. അമിതമായ സമ്മർദവും ഉത്കണ്ഠയും ശരീരത്തെയും ബാധിക്കും. മനസിന് വിശ്രമം നൽകുന്ന ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.
Also Read: മലബന്ധം മാറിക്കിട്ടും, കൊളസ്ട്രോൾ കുറയും; വീട്ടു മുറ്റത്തെ ഈ പഴം ഒരെണ്ണം കഴിക്കൂ
തെറ്റായ വിവരങ്ങളെ വിശ്വസിക്കുന്നത്
ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും വരുന്ന ശാസ്ത്രീയ അടിത്തറയില്ലാത്ത ഡയറ്റ് ടിപ്പുകളും വ്യാജ ചികിത്സാ രീതികളും പിന്തുടരുന്നത് ആരോഗ്യത്തെ അപകടത്തിലാക്കും. കൃത്യമായ വൈദ്യോപദേശം തേടുക എന്നതാണ് പ്രധാനം.
▶️What truly costs us our Health
— Dr Sudhir Kumar MD DM (@hyderabaddoctor) December 29, 2025
1. Physical activity isn’t expensive;
Physical inactivity is.
2. Sleep isn’t a luxury;
Sleep deprivation is a disease risk.
3. Healthy food isn’t costly;
Ultra-processed diets are.
4. Preventive care isn’t wasteful;
Late diagnosis is.
5.…
കുറുക്കുവഴികൾ തേടുന്നത്
പെട്ടെന്ന് വണ്ണം കുറയ്ക്കാനോ ആരോഗ്യം വർധിപ്പിക്കാനോ ഉള്ള ക്രാഷ് ഡയറ്റുകളും സപ്ലിമെന്റുകളും ശരീരത്തിന് ദോഷം ചെയ്യും. സ്ഥിരതയുള്ളതും ആരോഗ്യകരവുമായ ജീവിതശൈലിയാണ് വേണ്ടത്, അല്ലാതെ താൽക്കാലികമായ കുറുക്കുവഴികളല്ല.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ജിമ്മിൽ പോകാതെ വയറിലെ കൊഴുപ്പ് അതിവേഗം ഉരുക്കി കളയാം; ഫിറ്റ്‌നസ് കോച്ചിന്റെ ടിപ്‌സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us