ശരീരത്തിൽ ഹിമോഗ്ലോബിന്റെ അളവ് എത്രയായിരിക്കണം ? ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടവ

കുട്ടികൾക്ക് പഠനത്തിൽ താൽപര്യക്കുറവ് വരാൻ സാധ്യത കൂടുതലാണ്. ക്ഷീണം, ഉത്സാഹക്കുറവ്, പഠനത്തില്‍ പിന്നോട്ടു പോവുക, മിടിപ്പ്, കിതപ്പ് എന്നിവയൊക്കെയാണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങള്‍

ശരീരത്തിൽ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത് അനീമിയക്ക് കാരണമാകും. ആരോഗ്യദൃഢമായ ശരീരവും ഉന്മേഷപൂർണമായ മനസും വേണ്ടേ? എങ്കിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 g/dL ആണെന്ന് ഉറപ്പുവരുത്തണമെന്നാണ് പഠനം.

ഇരുമ്പിന്റെ കുറവു മൂലമുണ്ടാകുന്ന വിളര്‍ച്ച (anemia) സ്ത്രീകളേയും കുട്ടികളേയുമാണ് കൂടുതലായി ബാധിക്കുന്നത്. കൃത്യമായ ഭക്ഷണശീലം കൊണ്ട് വേണം ശരീരത്തിൽ ഹിമോഗ്ലോബിന്റെ അളവ് കുറയാതെ പ്രതിരോധിക്കാൻ.

രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവാണ് വിളര്‍ച്ച ഉണ്ടാക്കുന്നത്. ഇവയില്‍ ഓക്‌സിജന്‍ വഹിക്കുന്നതിനു സഹായിക്കുന്ന ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീന്റെ നിര്‍മാണത്തിനാണ് ഇരുമ്പ് ആവശ്യമുള്ളത്. ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കൂടുതൽ കഴിക്കുന്നത് അനീമിയയെ പ്രതിരോധിക്കാൻ സഹായിക്കും.

Read Also: ലൈഫ് മിഷൻ: ക്രമക്കേടിൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പങ്കില്ല, കള്ളക്കളി ഐഎഎസ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് ഹൈക്കോടതി

കുട്ടികളെ അനീമിയ ഗുരുതരമായി ബാധിച്ചേക്കാം. കുട്ടികൾക്ക് പഠനത്തിൽ താൽപര്യക്കുറവ് വരാൻ സാധ്യത കൂടുതലാണ്. ക്ഷീണം, ഉത്സാഹക്കുറവ്, പഠനത്തില്‍ പിന്നോട്ടു പോവുക, മിടിപ്പ്, കിതപ്പ് എന്നിവയൊക്കെയാണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങള്‍.

Image may contain: 4 people, text that says 'കേരള സർക്കാർ Abhıyaan PM'sOverarching I.C.D.S शरोशन ആമോഗ്യകേരളം MINISTER'S 10 PROGRAM ആവണ്ടേ? ആരോഗ്യദൃഢമായ ശരീരവും ഉന്മേഷപൂർണമായ മനസും വേണ്ടേ? എങ്കിൽ രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് 12 g/dL ആണെന്ന് ഉറപ്പുവരുത്തണം. വിളർച്ച ഒഴിവാക്കുന്നതിനായി ഐ.എഫ്.എ. ഐ. എഫ്. ടാബ്‌ലെറ്റുകൾ കഴിക്കാം ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കാം ഇലക്കറികൾ നെല്ലിക്ക കടല ശർക്കര ഡ്രെഫ്രൂട്ട്സ മീനുകൾ വർഗ്ഗങ്ങൾ, ധാന്യങ്ങൾ വിറ്റാമിൻ c ഭക്ഷണത്തിൻ്റെ ഭാഗമാക്കാം ഓറഞ്ച് മുസമ്പി പേരക്ക സ്ലടാബ്െറ്റി ഉരുളക്കിഴങ്ങ് ഇലക്കറികൾ വനിത ശിശുവികസന വകുപ്പ് കേരള സർക്കാർ'

ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കാൻ കൂടുതൽ ശ്രദ്ധിക്കണം. ഇലക്കറികൾ, നെല്ലിക്ക, ഇറച്ചി, കരൾ, മുട്ട, സോയാബീൻ, പരിപ്പ്, കടല, ശർക്കര, ഡ്രെെ ഫ്രൂട്ട്‌സ്, കക്കയിറച്ചി, കടൽ മീനുകൾ, പയർ വർഗങ്ങൾ, ധാന്യങ്ങൾ എന്നിവയാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ.

എന്നാൽ, ഇതുകൊണ്ട് മാത്രം വിളർച്ചയെ പ്രതിരോധിക്കാൻ സാധിക്കില്ല. അയേൺ ഗുളികകൾ കഴിച്ച് ശരീരത്തിൽ ഇരുമ്പിന്റെ അംശം വർധിപ്പിക്കാം. ഐഎഫ്എ ടാബ്‌ലറ്റുകൾ ആരോഗ്യവിദഗ്‌ധരും നിർദേശിക്കുന്നു. ‘വിറ്റാമിൻ സി’ ഭക്ഷണത്തിന്റെ ഭാഗമാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഓറഞ്ച്, മുസമ്പി, മാങ്ങ, പേരക്ക, പപ്പായ, നെല്ലിക്ക, പെെനാപ്പിൾ, നാരങ്ങ, സ്‌ട്രോബെറി, ഇലക്കറികൾ, ഉരുളക്കിഴങ്ങ് എന്നിവയാണ് ‘വിറ്റാമിൻ സി’ അടങ്ങിയ പ്രധാന ഭക്ഷണ പദാർത്ഥങ്ങൾ.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Anemia hemoglobin level vitamin c food menu

Next Story
ഈ ഭക്ഷണ പദാർത്ഥങ്ങൾക്ക് അടിമകളാണോ നിങ്ങൾ ? പേടിക്കണം ഹൃദ്രോഗത്തെ, അകാല മരണത്തിനു സാധ്യതയെന്നും പഠനം
The moderation of comments is automated and not cleared manually by malayalam.indianexpress.com