scorecardresearch
Latest News

നിരന്തരമായ അനീമിയയും കുറഞ്ഞ അളവിലുള്ള ഹീമോഗ്ലോബിനും വില്ലന്മാരോ? അറിയേണ്ടതെല്ലാം

അനീമിയ അല്ലെങ്കിൽ കുറഞ്ഞ അളവിലുള്ള ഹീമോഗ്ലോബിൻ പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു രക്ത സംബന്ധമായ രോഗമാണ്.

നിരന്തരമായ അനീമിയയും കുറഞ്ഞ അളവിലുള്ള ഹീമോഗ്ലോബിനും വില്ലന്മാരോ? അറിയേണ്ടതെല്ലാം

അനീമിയ അല്ലെങ്കിൽ കുറഞ്ഞ അളവിലുള്ള ഹീമോഗ്ലോബിൻ (Hb) പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു രക്ത സംബന്ധമായ രോഗമാണ്. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുന്ന ചുവന്ന രക്തകോശങ്ങളിലുളള ഒരു തരം പ്രോട്ടീനാണ് ഹീമോഗ്ലോബിൻ.ഇത്തരം രക്തകോശങ്ങളെ ഉത്പാദിപ്പിക്കുന്ന സ്‌പോന്‍ജ് രീതിയിലുളള ബോണ്‍ മാരോ ശരീരത്തിലുളള എല്ലുകളില്‍ ഉണ്ട്.

“ പ്രോട്ടീന്റെ അളവ് കുറയുമ്പോൾ, അവ പ്രായഭേദമന്യേ വ്യത്യസ്തമായ വിവിധ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഒരാൾക്ക് സ്ഥിരമായി കുറഞ്ഞ എച്ച്ബി ആണുള്ളതെങ്കിൽ, അത് പതുക്കെ വര്‍ധിച്ചു വരികയും, പോഷകാഹാരക്കുറവ്‌, വിളര്‍ച്ച, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. പക്ഷെ ഇത് വേഗത്തിൽ വര്‍ധിക്കുകയാണെങ്കില്‍ രക്ത സംബന്ധമായ അസുഖങ്ങള്‍ വരുമ്പോള്‍ അത് ശ്വാസതടസ്സം, നീർവീക്കം തുടങ്ങി ഒരാളുടെ ജീവൻതന്നെ ഭീഷണിയായി മാറാവുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു”കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റും മജ്ജ മാറ്റിവയ്ക്കൽ ഫിസിഷ്യനും പീഡിയാട്രിക് ഓങ്കോളജിസ്റ്റുമായ ഡോ. ആനന്ദ് കുമാർ കെ പറയുന്നു.

“എല്ലാ തരത്തിലുള്ള അനീമിയയും പോഷക ഗുളികകൾ ഉപയോഗിച്ചു മാത്രം ചികിൽസിച്ചാൽ മതിയാകില്ല. എല്ലാ അനീമിയ അവസ്ഥകളിലും, അതിന്റെ മൂലകാരണം അറിയേണ്ടതുണ്ട്, അതുവഴി നമുക്ക് അനീമിയയെ ഫലപ്രദമായി നേരിടാൻ കഴിയുന്നു ”ഡോ. കുമാർ കൂട്ടിച്ചേർത്തു.

എന്താണ് കാരണങ്ങൾ ?

കുറഞ്ഞ ഹീമോഗ്ലോബിൻ അല്ലെങ്കിൽ അനീമിയയുടെ കാരണം ഓരോ പ്രായക്കാർക്കും വ്യത്യസ്തമാണ്. കുട്ടികളിൽ പോഷകാഹാരക്കുറവാണ് (അയൺ, വിറ്റാമിൻ ബി 12) കുറഞ്ഞ ഹീമോഗ്ലോബിൻ അളവിന്റെ കാരണം. ഇത് നമുക്ക് ഗുളികകൾ ഉപയോഗിച്ചു പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്നു. പക്ഷെ കുട്ടികളിലെ വിളർച്ചയുടെ കാരണം ഇതല്ല മറിച്ച് പാരമ്പര്യ രീതികള്‍കൊണ്ടായിരിക്കാം.കുട്ടികളിലുണ്ടാകുന്ന ഹീമോഗ്ലോബിന്റെ രൂപീകരണത്തിലെ തകാരുകള്‍(തലസീമിയ, സിക്കിൾ സെൽ അനീമിയ), ചുവന്ന രക്താണുക്കളുടെ പുറം ഭിത്തിയിലെ പ്രശ്‌നം(പാരമ്പര്യ ഫെറോസൈറ്റോസിസ്) അല്ലെങ്കിൽ എൻസൈമുകളുടെ തകരാര്‍ (G6PD കുറവ്) എന്നിവ രക്തത്തിന്റെ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു(ഹീമോലിസിസ്) കാരണമായേക്കാം. അവയിൽ ചിലത് മജ്ജയുടെ ഉൽപാദനത്തിനു തടസ്സം സൃഷ്ടിക്കുന്നു (ഡയമണ്ട് ബ്ലാക്ക്ഫാൻ സിൻഡ്രോം, ഫാങ്കോണി അനീമിയ).

പ്രായപൂർത്തിയായവരിൽ,രോഗപ്രതിരോധ ശേഷി കുറവായതു മൂലം(ഓട്ടോ-ഇമ്യൂൺ ഹീമോലിറ്റിക് അനീമിയ) ചുവന്ന രക്താണുക്കളുടെ തകർച്ച, അസ്ഥിമജ്ജയിലെ രക്തകോശങ്ങളുടെ ഗുണനിലവാരത്തിലും അളവിലുമുള്ള തകരാർ (മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോംസ്), അസ്ഥിമജ്ജയിൽ മോശം കോശങ്ങളുടെ അടിഞ്ഞുകൂടൽ (മൾട്ടിപ്പിൾ മൈലോമ, ലുക്കീമിയ അല്ലെങ്കിൽ ലിംഫോമ), എന്നിവ രോഗാവസ്ഥ ആയി കാണപ്പെടുന്നു.

സ്ഥിരമായി കുറഞ്ഞ എച്ച്ബി ഉള്ളതിന്റെ ചില അടയാളങ്ങൾ

  • ലളിതമായ പോഷകാഹാര ഗുളികകൾ ഉപയോഗിച്ച് നിങ്ങളുടെ ലക്ഷണങ്ങൾ പരിഹരിക്കപ്പെടുന്നില്ല.
  • വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു
  • മഞ്ഞപ്പിത്തം, പനി, അസ്ഥി വേദന, ഒടിവുകൾ, എന്നിവ ലക്ഷണങ്ങളായി കണകാക്കപ്പെടുന്നു

“മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഒരാൾക്ക് ഉണ്ടെങ്കിൽ, അവർ ഒരു ഹെമറ്റോളജിസ്റ്റിനെ സമീപിക്കണം,” അദ്ദേഹം നിർദ്ദേശിച്ചു.

രോഗനിർണയം

രോഗാവസ്ഥ നിർണ്ണയിക്കാൻ, രക്തപരിശോധനകൾ നടത്തേണ്ടി വരും. ഒരു വിദഗ്ധ ഹെമറ്റോളജിസ്റ്റിന്റെ പെരിഫറൽ സ്മിയർ പോലുള്ള ഒരു ലളിതമായ പരിശോധനയ്ക്ക് രോഗിയുടെ അവസ്ഥയെക്കുറിച്ചുള്ള സുപ്രധാനമായ സൂചനകൾ നൽകാൻ കഴിയും. രക്തപരിശോധന, മജ്ജ പരിശോധന എന്നിവയിൽ നിന്ന് കാരണം കണ്ടെത്താനായില്ലെങ്കിൽ കാരണം വ്യക്തമാക്കുവാനായി വിവിധ ബോഡി സ്കാനുകൾ ചെയ്യേണ്ടി വരുന്നു.

ആർത്തവചക്രത്തിൽ രക്തം നഷ്ടപ്പെടുന്നതിനാൽ ഇരുമ്പിന്റെ കുറവ് മൂലം സ്ത്രീകൾക്ക് സ്ഥിരമായി കുറഞ്ഞ എച്ച്ബിയാണ് ഉണ്ടാവുക. ഇത് വർദ്ധിക്കുകയാണെങ്കിൽ, ഫൈബ്രോയിഡുകൾ അല്ലെങ്കിൽ വോൺ വിൽബ്രാൻഡ് രോഗം പോലെയുള്ള അപൂർവ രക്തസ്രാവ രോഗങ്ങൾ ഉണ്ടായേക്കാം.

ചികിത്സ

ചികിത്സ എപ്പോഴും രോഗത്തിന്റെ അടിസ്ഥാനമായ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. പോഷകാഹാര വിളർച്ചയ്ക്കുള്ള ലളിതമായ അയൺ അല്ലെങ്കിൽ വിറ്റാമിൻ ബി 12 ഗുളികകൾ, പ്രതിരോധ ശേഷീ ഗുളികകൾ, രക്താർബുദത്തിനുള്ള കീമോതെറാപ്പി, മജ്ജ മാറ്റിവയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.

“അപൂർവവും അപകടകരവുമായ ഈ അവസ്ഥകളിൽ ആരും പരിഭ്രാന്തരാകേണ്ടതില്ല. രോഗത്തെ പറ്റി കൃത്യമായി ബോധവാന്മാരായി ഇരിക്കുന്നതും കൃത്യസമയത്ത് ഒരു ഹെമറ്റോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുന്നതും ഭയം അകറ്റുന്നതിനും നേരത്തെ തന്നെ രോഗനിർണയം നടത്തുവാനും അത് വഴി മൂല കാരണത്തെ അനുയോജ്യമായി ചികിൽസിക്കുന്നതിനുമായി സഹായിക്കുന്നു, ”ഡോ കുമാർ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Anaemia low hemoglobin symptoms causes diagnosis treatment

Best of Express