/indian-express-malayalam/media/media_files/6scmbXsQNwKt41IMSc6A.jpg)
ഇന്ത്യൻ അടുക്കളകളിലെ അവിഭാജ്യ ഘടകമായ മഞ്ഞൾ കേവലം ഒരു സുഗന്ധവ്യഞ്ജനമല്ല, മറിച്ച് ഔഷധഗുണങ്ങളുടെ ഒരു കലവറ തന്നെയാണെന്ന് ആരോഗ്യവിദഗ്ധർ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തമാണ് ഇതിനെ ആരോഗ്യദായകമാക്കുന്നത്.
/indian-express-malayalam/media/media_files/2025/10/31/turmeric-facial-hair-removal-fi-2025-10-31-16-45-10.jpg)
വീക്കം കുറയ്ക്കുന്നു
ശരീരത്തിനുള്ളിലെ വിട്ടുമാറാത്ത വീക്കങ്ങൾ കുറയ്ക്കാൻ മഞ്ഞളിന് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ആർത്രൈറ്റിസ് (സന്ധിവേദന), കുടലിലെ വീക്കം, പിസിഒഎസ് തുടങ്ങിയ മെറ്റബോളിക് പ്രശ്നങ്ങൾ ഉള്ളവർക്ക് ഏറെ ആശ്വാസം നൽകും.
/indian-express-malayalam/media/media_files/2025/08/29/turmeric-hair-dye-fi-2025-08-29-10-13-11.jpg)
യൗവനം നിലനിർത്തുന്നു
മഞ്ഞൾ ഒരു ശക്തമായ ആന്റി-ഓക്സിഡന്റാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും കോശങ്ങളുടെ നാശം തടയുകയും ചെയ്യുന്നു. ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി വാർധക്യസഹജമായ മറവി രോഗങ്ങളെ തടയാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/07/02/turmeric-dye-fi-2025-07-02-16-49-09.jpg)
ഹൃദയാരോഗ്യത്തിന് ഉത്തമം
രക്തക്കുഴലുകളുടെ ഉൾഭിത്തിയിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ കുർക്കുമിൻ സഹായിക്കുന്നു. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/04/22/aLYHpfUHLOs4HpyxFzkn.jpg)
മഞ്ഞളിലെ കുർക്കുമിനെ ശരീരം വേഗത്തിൽ ആഗിരണം ചെയ്യാൻ കുരുമുളകിലെ പൈപ്പറിൻ സഹായിക്കും. ഇതിലൂടെ കുർക്കുമിന്റെ ഗുണം 2000 മടങ്ങ് വർധിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുൻപ് കുറച്ച് മഞ്ഞളും കുരുമുളകും ചേർത്ത പാൽ കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/04/17/turmeric-skin-ga-04-518822.jpg)
പ്രകൃതിദത്തമായ രീതിയിൽ വീക്കം നിയന്ത്രിക്കാനും ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും മഞ്ഞളിന് സമാനമായ മറ്റൊരു ഔഷധമില്ല. ശരിയായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മഞ്ഞൾ നമ്മുടെ കോശങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us