scorecardresearch

തലവേദനയെ തുരത്താൻ ഈ നട്സ് കഴിക്കൂ

തലവേദന ഇല്ലാതാക്കാന്‍ ഈ നട്സ് കഴിക്കുന്നതിലൂടെ സാധിക്കുമെന്നു പറയുകയാണ് പോഷകാഹാര വിദഗ്ധയായ സുമന്‍.

തലവേദനയെ തുരത്താൻ ഈ നട്സ് കഴിക്കൂ

പോഷകഗുണം ധാരാളം അടങ്ങിയിരിക്കുന്ന ഡ്രൈ ഫ്രൂട്ട്‌സുകളിലെന്നാണ് ബദാം. ദിവസവും 2-3 ബദാം കഴിക്കുന്നത് വിറ്റാമിന്‍, മിനറല്‍സ് എന്നിവ ശരീരത്തില്‍ കൃത്യമായ അളവില്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. തലവേദന ഇല്ലാതാക്കാനും ബദാം കഴിക്കുന്നതിലൂടെ സാധിക്കുമെന്നു പറയുകയാണ് പോഷകാഹാര വിദഗ്ധയായ സുമന്‍.

തലവേദന അനുഭവപ്പെടുന്ന സമയങ്ങളില്‍ 10-12 ബദാം കഴിച്ചാല്‍ വേദനയില്‍ നിന്നു രക്ഷ നേടാനാകുമെന്ന് സുമന്‍ പറയുന്നു. വേദന അകറ്റാന്‍ കഴിക്കുന്ന 2 ആസ്പിരിന്‍ മരുന്നുകളുടെ ഗുണം ബദാം കഴിക്കുന്നതിലൂടെ നേടാനാകും. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്ത ധമനികളെ റിലാക്‌സ് ചെയ്യിക്കുന്നതു വഴി തലവേദനയില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുന്നു.

ബദാം വെറുതെ കഴിക്കാന്‍ മടിയുളളവരോട് ചെറുതായി വറുത്തെടുത്ത് തേന്‍ ചേര്‍ത്തു കഴിക്കാനും സുമന്‍ പറയുന്നുണ്ട്. ഇനി തലവേദന വരുമ്പോള്‍ ഇതു പരീക്ഷിച്ചു നോക്കി മാറ്റം അനുഭവിച്ചറിയൂ.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Almond remedy to treat headache

Best of Express