/indian-express-malayalam/media/media_files/2025/04/10/YTEYpvdDoqHugZNYPqc9.jpg)
അല്ലു അർജുൻ
അല്ലു അർജുൻ അടുത്തിടെയാണ് 43-ാം പിറന്നാൾ ആഘോഷിച്ചത്. ഈ പ്രായത്തിലും അല്ലു അർജുൻ ഫിറ്റാണ്. ശരീര ഭാരം നിയന്ത്രിക്കുന്നതിൽ ഏറെ ശ്രദ്ധാലുവാണ് താരം. ശരിയായ ഭക്ഷണക്രമവും പതിവ് വ്യായാമയും താരത്തിന്റെ ഫിറ്റ്നസ് ദിനചര്യയുടെ ഭാഗമാണ്. നേരത്തെ പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഡയറ്റ്, ഫിറ്റ്നസ് രഹസ്യം എന്താണെന്ന് നടൻ വെളിപ്പെടുത്തിയിരുന്നു.
1 മണിക്കർ ട്രെഡ്മിൽ റൺ
രാവിലെ ഉറക്കം ഉണർന്ന ഉടൻ ട്രെഡ്മില്ലിൽ ഓടുകയാണ് താൻ ചെയ്യാറുള്ളതെന്ന് അല്ലു അർജുൻ പറഞ്ഞു. 45 മിനിറ്റ് മുതൽ 1 മണിക്കൂർവരെ ട്രെഡ്മില്ലിൽ ഓടാറുണ്ട്. വെറും വയറ്റിലാണ് ഈ വ്യായമം ചെയ്യുന്നത്. ഈ കാർഡിയോ ഉപാപചയപ്രവർത്തനം വർധിപ്പിക്കുക മാത്രമല്ല, ദിവസത്തിനായി തന്റെ ശരീരത്തെ ഒരുക്കുകയും ചെയ്യുന്നുവെന്ന് നടൻ പറഞ്ഞു.
പ്രോട്ടീനുകളാൽ നിറഞ്ഞ പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം എപ്പോഴും മുട്ടകളാൽ നിറഞ്ഞതായിരിക്കുമെന്ന് നടൻ പറയുന്നു. ഉച്ചഭക്ഷണവും അത്താഴവും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ രാത്രിയിൽ അത്താഴത്തിന് പകരമായി ഒരു ചെറിയ ചോക്ലേറ്റ് കഴിക്കുക മാത്രമാണ് ചെയ്യുകയെന്നും നടൻ വെളിപ്പെടുത്തി.
ഫിറ്റ്നസ് ജിമ്മിൽ നിന്നല്ല, അടുക്കളയിൽ നിന്നാണ് തുടങ്ങുന്നത്
ബോഡിബിൽഡിങ്ങിന്റെ 70% ഭക്ഷണവും, 20% വ്യായാമവും, 10% വിശ്രമവുമാണ്. ഇതിനർത്ഥം, നിങ്ങളുടെ ശരീരംഎങ്ങനെയാകണമെന്ന് തീരുമാനിക്കുന്നതി ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഭക്ഷണക്രമമാണ്. പതിവായി വ്യായാമം ചെയ്താലും, ഭക്ഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ ഫലം ഉണ്ടാകില്ല.
ആരോഗ്യകരമായ ജീവിതത്തിന് മിതത്വം പ്രധാനം
ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ, അല്ലു അർജുൻ മിതത്വത്തിൽ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല, പക്ഷേ മിതമായി കഴിക്കുക. ഷുഗർ പൂർണമായും താൻ ഒഴിവാക്കാറില്ലെന്നും എന്നാൽ, അളവ് നിയന്ത്രിക്കാറുണ്ടെന്നും നടൻ പറഞ്ഞു. മിക്കവാറും എല്ലാ ദിവസവും ചിക്കൻ കഴിക്കാറുണ്ട്, പക്ഷേ വറുത്തതോ അനാരോഗ്യകരമോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കാറണ്ടെന്നും നടൻ വെളിപ്പെടുത്തി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us