scorecardresearch
Latest News

പോസ്റ്റ്പാർട്ടം തെറാപ്പിയിലൂടെ കടന്നുപോയെന്ന് ആലിയ ഭട്ട്: എല്ലാ അമ്മമാർക്കും അതിന്റെ ആവശ്യമുണ്ടോ?

പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ പ്രസവം കഴിഞ്ഞതും ആരംഭിക്കുകയും അതിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചകൾ വരെ നീണ്ടുനിൽക്കുകയും ചെയ്യും

alia bhatt, actress, ie malayalam
ആലിയ ഭട്ട്

പോസ്റ്റ്പാർട്ടം തെറാപ്പിയെക്കുറിച്ച് നടി ആലിയ ഭട്ട് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള ജോലിക്കാരികളായ സ്ത്രീകൾ നേരിടുന്നൊരു മാനസികാരോഗ്യ പ്രശ്നമാണിത്. പ്രസവശേഷം പലതരം മാനസിക പ്രശ്നങ്ങൾ സ്ത്രീകൾക്ക് ഉണ്ടാകാറുണ്ട്. ചെറുപ്പക്കാരായ സ്ത്രീകൾ അമ്മയാകുന്നതിലൂടെ പുതിയൊരു റോളിലേക്ക് കടക്കുകയാണ്. ഈ സമയത്ത് മാനസികമായും ശാരീരികമായും അവർക്ക് ചില തയ്യാറെടുപ്പുകൾ വേണം. അവർക്ക് ഈ സമയത്ത് കുടുംബത്തിൽനിന്നും പങ്കാളിയിൽനിന്നും മികച്ച പിന്തുണയാണ് വേണ്ടത്.

പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ പ്രസവം കഴിഞ്ഞതും ആരംഭിക്കുകയും അതിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചകൾ വരെ നീണ്ടുനിൽക്കുകയും ചെയ്യും. കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിലാണ് പോസ്റ്റ്പാർട്ടം ബ്ലൂസ് (Postpartum Blues) എന്നറിയപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നത്. പ്രസവശേഷം സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അസ്വസ്ഥതയും വേദനയും, ഉറക്കക്കുറവ്, മുലയൂട്ടൽ, ബന്ധുക്കളുടെ ശ്രദ്ധയും പരിചരണവും അമ്മയിൽനിന്നും കുഞ്ഞിലേക്ക് മാറുക എന്നിവയാണ് അവയ്ക്കുള്ള കാരണങ്ങൾ.

നഗരങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ മികച്ചതാണെങ്കിലും, പ്രസവാനുബന്ധമായുണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ മറികടക്കാന്‍ ശരിയായ സഹായമോ പരിഗണനയോ കിട്ടാത്തതിനാൽ പോസ്റ്റ്പാർട്ടം ബ്ലൂസ് കൂടുതലാണ്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ ലക്ഷണങ്ങൾ കുഞ്ഞ് ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ കണ്ടു തുടങ്ങും. ചിലരിൽ സ്വയം പരുക്കേൽപ്പിക്കാനും, കുഞ്ഞിനെ ഉപദ്രവിക്കാനുള്ള ശ്രമം വരെയുണ്ടാകാം. പോസ്റ്റ്പാർട്ടം ഡിപ്രഷൻ ശരിയായ ചികിത്സയിലൂടെ മാറ്റാം. ഇനി പറയുന്ന ടിപ്‌സുകളും ഇവ മറികടക്കാൻ സഹായിക്കും.

  1. മതിയായ ഉറക്കം: നമ്മുടെ മുത്തശിമാർ പറയുന്നതുപോലെ കുഞ്ഞ് ഉറങ്ങുന്ന സമയത്ത് നിങ്ങളും ഉറങ്ങുക. പോസ്റ്റ്പാർട്ടം കാലത്ത് നിങ്ങളുടെ ശരീരത്തിനും മനസിനും വേണ്ടത്ര വിശ്രമം ആവശ്യമാണ്.
  2. ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണക്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക: നഗരങ്ങളിൽ താമസിക്കുന്നവർക്ക് സഹായത്തിന് ആളില്ലാത്തതിനാൽ പലപ്പോഴും പോഷകാഹാരം ലഭിക്കറില്ല. ഇത് കൂടുതൽ ഉത്കണ്ഠയ്ക്ക് കാരണമാകുന്നു. എല്ലുകളുടെ ബലനഷ്ടം തടയുന്നതിനും ഇരുമ്പിന്റെ കുറവ് നികത്തുന്നതിനും ഏറ്റവും പ്രധാനമായി പാൽ ഉൽപാദനം വർധിപ്പിക്കുന്നതിനും പ്രസവശേഷം ആരോഗ്യകരമായ ഭക്ഷണ ക്രമം നിർണായകമാണ്. മുലയൂട്ടുന്നവരാണെങ്കിൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്, കാരണം മുലപ്പാലിൽ 87 ശതമാനം വെള്ളമാണ്. കുറച്ച് വെള്ളം കുടിക്കുന്നത് നിർജലീകരണത്തിനും ക്ഷീണത്തിനും കാരണമാകും. പ്രസവത്തിനു ശേഷമുള്ള ആദ്യത്തെ രണ്ട് മാസങ്ങളിൽ പ്രോട്ടീൻ മരുന്നുകൾ സാധാരണയായി ശുപാർശ ചെയ്യാറുണ്ട്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന് പുറമേയാണിത്. ഭക്ഷണത്തിൽ പയർവർഗങ്ങൾ, മുട്ട, പാൽ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുത്തണം. പ്രിനറ്റാൽ മൾട്ടിവിറ്റാമിൻ, ഇരുമ്പ്, കാൽസ്യം മരുന്നുകൾ പ്രസവശേഷവും ആറാഴ്ചയെങ്കിലും കഴിക്കണം. നല്ല കൊഴുപ്പും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ നട്‌സും ഡ്രൈ ഫ്രൂട്ട്‌സും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  1. ഫോണിലൂടെയോ വെർച്വൽ ഗ്രൂപ്പിലൂടെയോ ആദ്യമായി അമ്മയായവരുമായി ബന്ധപ്പെടുക. അവരുടെ അനുഭവങ്ങൾ നിങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വളരെ സഹായിക്കും.
  2. കുഞ്ഞിനൊപ്പം ഉറങ്ങുക, മുലയൂട്ടുന്നതിന് കൃത്യമായ ദിനചര്യ പിന്തുടരുക. ഇത് സമ്മർദം കുറയ്ക്കുകയും, കുഞ്ഞും അമ്മയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും നിങ്ങൾക്കും കുഞ്ഞിനും ആശ്വാസം നൽകുകയും ചെയ്യുന്നു.
  3. നിങ്ങൾക്കായി കുറച്ച് സമയം മാറ്റിവയ്ക്കുക. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ കുറച്ച് നേരം ഒറ്റയ്ക്ക് നടക്കുക അല്ലെങ്കിൽ രാവിലെയും വൈകുന്നേരവും ഒരു കപ്പ് ചായ/കാപ്പിയുമായി ബാൽക്കണിയിൽ ഒറ്റയ്ക്ക് ഇരിക്കുക.
  4. വീട്ടിലെ ജോലികൾ മറ്റാരെയെങ്കിലും ഏൽപ്പിക്കുക, ചില സന്ദർഭങ്ങളിൽ ഇല്ല എന്ന് പറയാൻ പഠിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സഹായം ചോദിക്കാൻ മടിക്കരുത്.
  5. ഈ പുതിയൊരു ചുറ്റുപാടുമായി പൊരുത്തപ്പെടാൻ പലർക്കും വേണ്ടിവരുന്ന സമയം വ്യാത്യാസമാണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പുതിയ റോളിലേക്ക് എത്താൻ രണ്ടോ നാലോ ആഴ്ച സമയം നൽകുക.
  6. കാലക്രമേണ ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ, ദയവായി ഒരു സൈക്യാട്രിസ്റ്റുമായി സംസാരിക്കുക.

ലേഖനം എഴുതിയത് ഡോ.പല്ലവി ജോഷി

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Alia bhatt takes post partum therapy why should every new mother go for it