/indian-express-malayalam/media/media_files/2025/09/03/belly-fat-2025-09-03-11-55-17.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന വിസറൽ ഫാറ്റ് അഥവാ വയറ്റിലെ കൊഴുപ്പ്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ മാരക രോഗങ്ങളിലേക്ക് നയിക്കാവുന്ന ഈ കൊഴുപ്പിനെ കുറയ്ക്കാൻ ലളിതമായ ചില ഭക്ഷണശീലങ്ങൾ സഹായിക്കുമെന്ന് പറയുകയാണ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി.
എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവ്വകലാശാലകളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയ ഇദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ആരോഗ്യകരമായ ലഘുഭക്ഷണ രീതികൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഡോ.സേത്തി നിർദേശിക്കുന്ന ഏറ്റവും മികച്ച ലഘുഭക്ഷണം നട്‌സും സീഡ്‌സും ആണ്. വാൾനട്ട്, ബദാം, ചിയ സീഡ്സ്, ഫ്ളാക്സ് സീഡ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Also Read: പ്രമേഹമുണ്ടോ? ഈ 6 പഴങ്ങൾ ശ്രദ്ധയോടെ കഴിച്ചോളൂ
ഇവയുടെ ഗുണങ്ങൾ
ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന തോതിലുള്ള നാരുകൾ വിശപ്പിനെ നിയന്ത്രിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ ഇവ സഹായിക്കും, ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുന്നു.
ഒഴിവാക്കേണ്ടവ
പായ്ക്ക് ചെയ്തതും അമിതമായി സംസ്കരിച്ചതുമായ ഘുഭക്ഷണങ്ങളാണ് വയറ്റിലെ കൊഴുപ്പിന്റെ പ്രധാന ശത്രുക്കൾ. കൃത്രിമ ചേരുവകളും റിഫൈൻഡ് ഓയിലുകളും അടങ്ങിയ ചിപ്‌സ്, ബിസ്‌കറ്റ് തുടങ്ങിയവ ഹോർമോൺ സന്തുലിതാവസ്ഥ തെറ്റിക്കാനും വയറിൽ കൊഴുപ്പ് വർധിപ്പിക്കാനും കാരണമാകുന്നു.
Also Read: ഷുഗർ കൂടുമെന്ന പേടി വേണ്ട, പ്രമേഹം വരുതിയിലാക്കാം; രാവിലെ ഇത് ഒരു ഗ്ലാസ് കുടിക്കൂ
ചെയ്യേണ്ട മറ്റു കാര്യങ്ങൾ
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം: മത്തി, സാൽമൺ തുടങ്ങിയ മീനുകൾ കഴിക്കുന്നത് ഉത്തമമാണ്. സസ്യാഹാരികൾക്ക് പയർവർഗങ്ങൾ, കടല എന്നിവ പ്രോട്ടീൻ ഉറവിടമായി ഉപയോഗിക്കാം.
നല്ല കാർബോഹൈഡ്രേറ്റുകൾ: ഓട്‌സ്, ബാർലി, മില്ലറ്റുകൾ തുടങ്ങിയ മുഴുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വൈറ്റ് ബ്രെഡ്, മൈദ ഉൽപ്പന്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.
Also Read: ഭക്ഷണം കഴിഞ്ഞാലുടൻ ഇത് ചെയ്യൂ; മരുന്നില്ലാതെ ബിപിയും പ്രമേഹവും നിയന്ത്രിക്കാം
സൂപ്പർ ഫുഡുകൾ: ബ്ലൂബെറി (അല്ലെങ്കിൽ നെല്ലിക്ക), ഗ്രീക്ക് യോഗർട്ട് (അല്ലെങ്കിൽ നാടൻ തൈര്), ഗ്രീൻ ടീ, അവോക്കാഡോ എന്നിവ വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
കഠിനമായ ഡയറ്റുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ പ്രധാനം ഭക്ഷണത്തിലെ ചെറിയ മാറ്റങ്ങളാണെന്ന് ഡോ.സൗരഭ് സേത്തി ഓർമ്മിപ്പിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ലഘുഭക്ഷണങ്ങൾ ശീലമാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യവും വയറിന്റെ ആകൃതിയും സംരക്ഷിക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹം തടയാം 30കളിൽ തന്നെ, ഇവ ശീലമാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us