scorecardresearch

ദഹനത്തെ സഹായിക്കും, നെഞ്ചെരിച്ചിൽ കുറയ്ക്കും; രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം ഈ വശം കിടന്നുറങ്ങൂ

രാത്രിയിൽ ഏതു വശം കിടന്നാണോ ഉറങ്ങുന്നത്, അത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കും

രാത്രിയിൽ ഏതു വശം കിടന്നാണോ ഉറങ്ങുന്നത്, അത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sleep, health,ie malayalam

വയർ വീർക്കൽ, അസിഡിറ്റി, നെഞ്ചെരിച്ചിൽ, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഇന്ന് സർവ സാധാരണമാണ്. മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയുമാണ് ഇവയുടെ പ്രധാന കാരണം. ആവശ്യത്തിന് വെള്ളം കുടിക്കുക, പതിവായി വ്യായാമം ചെയ്യുക, ഭക്ഷണം ചവച്ചരച്ച് കഴിക്കുക, നാരുകൾ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നിവയൊക്കെ ദഹനത്തെ സഹായിക്കുന്നവയാണ്. എന്നാൽ ഉറക്കവും ദഹനത്തെ ബാധിക്കുന്നുണ്ട്. മെച്ചപ്പെട്ട ദഹനത്തിന് ഉറങ്ങുന്നതിനുള്ള മികച്ച പൊസിഷൻ ഏതാണെന്നറിയാമോ?.

Advertisment

രാത്രിയിൽ ഏതു വശം കിടന്നാണോ ഉറങ്ങുന്നത്, അത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് വിദഗ്ധർ. ''ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നതിന് ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് ദഹനപ്രക്രിയയ്ക്കുശേഷം ആഹാരത്തെ ചെറുകുടലിൽ നിന്ന് വൻകുടലിലേക്ക് എളുപ്പത്തിൽ മാറ്റുന്നു. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നത് ബെൽച്ചിങ്ങും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്ന ഗ്യാസ്ട്രോ-ഓസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് പോലുള്ള രോഗങ്ങളെ തടയുന്നു,'' ഡെറാഡൂണിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.മണിര ധസ്മാന പറഞ്ഞു.

മെച്ചപ്പെട്ട ദഹനത്തിന് ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങണമെന്ന് ധരംശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ.മഹേഷ് ഗുപ്ത നിർദേശിച്ചു. ദഹനത്തിന് ഏറ്റവും മികച്ച ഉറക്ക സ്ഥാനമെന്നു പറയുന്നത് ഇടതുവശമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഭക്ഷണം കഴിച്ചതിനുശേഷം വലതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നത് അനാരോഗ്യകരമായ ശീലമാണ്. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടിനും ഇടയാക്കുന്നുവെന്ന് ഡോ.ധസ്മാന പറഞ്ഞു.

ഉറങ്ങുന്നതിനുള്ള പൊസിഷൻ പോലെ ഉറങ്ങുന്നതിനുള്ള സമയവും പ്രധാനമാണ്. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങരുത്. ഭക്ഷണവും ഉറക്കവും തമ്മിൽ രണ്ടു മണിക്കൂർ ഇടവേള എങ്കിലും വേണമെന്ന് ബെംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റൽസിലെ പൾമണറി ആൻഡ് സ്ലീപ്പ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.സുമന്ത് മന്ത്രി പറഞ്ഞു.

Advertisment

ഭക്ഷണം കഴിച്ച ഉടൻ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഡോ.ഗുപ്തയും നിർദേശിച്ചു. ഭക്ഷണം കഴിച്ച ഉടൻ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. ഉറങ്ങുന്നതിന് മുമ്പുള്ള ഭക്ഷണം ലഘുവായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Health Health Tips Sleep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: