ശരീര ഭാരം കുറയ്ക്കാൻ ദൈനംദിന ഭക്ഷണത്തിൽ ഈ 5 പഴങ്ങൾ ഉൾപ്പെടുത്തൂ; കാരണം ഇതാണ്

പഴങ്ങളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്

fruits, health, ie malayalam

മധുര പലഹാരങ്ങൾ കഴിക്കാനുളള ആഗ്രഹം ശരീരഭാരം കുറയ്ക്കാനുളള നിങ്ങളുടെ ലക്ഷ്യത്തെ തടസപ്പെടുത്തും. ഈ സമയത്ത് പഴങ്ങൾ നല്ലൊരു തിരഞ്ഞെടുപ്പാണ്. അവ ആരോഗ്യകരവും രുചികരവും മാത്രമല്ല, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും. പഴങ്ങളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 5 പഴങ്ങളുണ്ട്.

വാഴപ്പഴം

വിശപ്പ് നിയന്ത്രിക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും വാഴപ്പഴം സഹായിക്കും. വ്യായാമത്തിന് ഒരു മണിക്കൂർ മുമ്പ്, ലഘുഭക്ഷണമായി ഇത് കഴിക്കാം. മധുരപലഹാരങ്ങൾക്ക് മികച്ചൊരു ബദലാണിത്.

പേരക്ക

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയ പേരക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഉപാപചയപ്രവർത്തനത്തെ ക്രമീകരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുകയും ചെയ്യും. കുറഞ്ഞ കലോറിയുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നല്ലതാണ്.

ആപ്പിൾ

ആപ്പിളിൽ ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, കുറഞ്ഞ കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന കലോറിയുളള ലഘുഭക്ഷണങ്ങൾക്ക് മികച്ചൊരു ബദലാണ്.

ഓറഞ്ച്

ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ഓറഞ്ച് സഹായിക്കും. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചൊരു പഴമാണിത്. ഓറഞ്ച് ജ്യൂസ് കുടിച്ച് ദിവസം ആരംഭിക്കുന്നത് കൂടുതൽ ഉന്മേഷം നൽകും. വിറ്റാമിൻ സിയും നാരുകളും അടങ്ങിയ ഈ പഴം മികച്ചൊരു ലഘുഭക്ഷണ ഓപ്ഷനാണ്.

ഗോൾഡൻ കിവി

പോഷക സമ്പുഷ്ടമായ ഈ പഴം വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ്, ഫൈബർ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. കുറഞ്ഞ അളവിലുള്ള കലോറിയും ഉയർന്ന അളവിലുള്ള ജലാംശവും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച പഴമാണ്.

Read More: ഡയറ്റ് നോക്കിയിട്ടും ശരീര ഭാരം കുറയുന്നില്ലേ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Add these 5 fruits to your daily diet heres why

Next Story
ഹൃദയത്തിന് നല്ലത്, തിളങ്ങുന്ന മുടിയും ചർമ്മവും നൽകും; മാതള നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾpomegranate, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com