/indian-express-malayalam/media/media_files/2024/12/19/milk-drink-gallery-01.jpg)
ശർക്കര
ശർക്കര പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ്. പാലിനൊപ്പം ചേർത്ത് കുടിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യും. ശർക്കര ഊർജവും പ്രതിരോധശേഷിയും വർധിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2024/12/19/milk-drink-gallery-02.jpg)
ഈന്തപ്പഴം
ഈന്തപ്പഴം കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുന്നു. പാലിൽ ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുക മാത്രമല്ല, തൊണ്ടവേദന കുറയ്ക്കുകയും ജലദോഷ ലക്ഷണങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2024/12/19/milk-drink-gallery-03.jpg)
ബദാം
ബദാമിൽ പ്രോട്ടീൻ, വിറ്റാമിൻ ഇ, ഫൈബർ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കുതിർത്ത ബദാം തൊലി കളഞ്ഞ് പേസ്റ്റാക്കിയശേഷം ചെറുചൂടുള്ള പാലിൽ ചേർത്ത് കുടിക്കുക.
/indian-express-malayalam/media/media_files/2024/12/19/milk-drink-gallery-04.jpg)
മഞ്ഞൾ
ജലദോഷത്തെ ചെറുക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് സഹായിക്കുന്നു.
/indian-express-malayalam/media/media_files/2024/12/19/milk-drink-gallery-05.jpg)
ജാതിക്ക
പാൽ കുടിച്ചാൽ പ്രതിരോധശേഷി കൂട്ടണമെങ്കിൽ ഒരു നുള്ള് ജാതിക്ക ചേർക്കുക. ഈ സുഗന്ധവ്യഞ്ജനം ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല, പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു. ജാതിക്കയിൽ വിറ്റാമിൻ എ, സി, ഇ എന്നിവയും കാൽസ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.