scorecardresearch

പഞ്ചസാര പൂർണമായും ഒഴിവാക്കി, ഫാസ്റ്റ് ഫുഡ് ഒഴിവാക്കാറുണ്ട്; 44-ാം വയസിലും സുന്ദരിയായി സ്നേഹ

കർശനമായ ഭക്ഷണ നിയന്ത്രണവും വ്യായാമവും പിന്തുടരുന്നുണ്ടെന്നാണ് സ്നേഹ പറഞ്ഞിരിക്കുന്നത്

കർശനമായ ഭക്ഷണ നിയന്ത്രണവും വ്യായാമവും പിന്തുടരുന്നുണ്ടെന്നാണ് സ്നേഹ പറഞ്ഞിരിക്കുന്നത്

author-image
Health Desk
New Update
sneha

സ്നേഹ

പ്രായം 44 ലും ആരെയും മയക്കുന്ന പുഞ്ചിരിയോടെയും ലുക്കിലോടെയും തമിഴ് സിനിമയിൽ സ്നേഹ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ഭക്ഷണക്രമവും പതിവ് വ്യായാമവുമാണ് അതിന് പിന്നിലെ പ്രധാന കാരണമെന്ന് നിസംശയം പറയാം. രണ്ട് കുട്ടികളുടെ അമ്മയായതിനുശേഷവും, 2000 കളുടെ തുടക്കത്തിൽ സിനിമകളിൽ ആരാധകർ കണ്ട അതേ ലുക്കിലും അതേ പുഞ്ചിരിയുമായി സ്നേഹ ഇപ്പോഴും സിനിമാ മേഖലയിൽ ശ്രദ്ധ ആകർഷിക്കുന്നു.

Advertisment

പതിനേഴാം വയസിൽ സിനിമാ ജീവിതം ആരംഭിച്ച സ്നേഹ, കാൽ നൂറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്. പ്രശസ്ത അവതാരക രമ്യ സുബ്രഹ്മണ്യനുമായുള്ള അഭിമുഖത്തിൽ ഇത്രയും കാലം സ്വയം ഫിറ്റും സുന്ദരിയുമായി സൂക്ഷിക്കുന്നതിന്റെ രഹസ്യം സ്നേഹ തന്നെ തുറന്നു പറഞ്ഞിരുന്നു. അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.

Also Read: രോഗപ്രതിരോധത്തിന് വെളുത്തുള്ളിയോ ഇഞ്ചിയോ? അടുക്കളയിലെ 'സൂപ്പർ ഹീറോ' ആര്?

അതിൽ, തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതൽ വ്യായാമത്തിന് പ്രാധാന്യം നൽകുന്നുണ്ടെന്ന് സ്നേഹ പറഞ്ഞു. "അക്കാലത്ത് വ്യായാമത്തെക്കുറിച്ച് വലിയ അവബോധം ഉണ്ടായിരുന്നില്ല. ജിമ്മിൽ പോകാനുള്ള സൗകര്യങ്ങളും കുറവായിരുന്നു. എന്നിരുന്നാലും, സിഡി റെക്കോർഡിങ്ങുകളുടെ സഹായത്തോടെ സുംബ പോലുള്ള വ്യായാമങ്ങൾ ഞാൻ ചെയ്തിരുന്നു," സ്നേഹ പറഞ്ഞു. 

സുംബ, യോഗ, എയ്റോബിക്സ്, വളരെയധികം ശാരീരിക പരിശ്രമം ആവശ്യമുള്ള വ്യായാമങ്ങൾ തുടങ്ങിയ വിവിധ തരം വ്യായാമങ്ങൾ താൻ പരീക്ഷിച്ചുവെന്നും സ്നേഹ വ്യക്തമാക്കി. ഒരു പ്രത്യേക ഘട്ടത്തിനുശേഷം ഒരു വ്യായാമം ശരീരത്തിന് ഗുണം ചെയ്തില്ലെങ്കിൽ, ഉടൻ തന്നെ മറ്റൊരു വ്യായാമത്തിലേക്ക് മാറുമെന്നും അവർ പറഞ്ഞു. നിലവിൽ, ഭാരോദ്വഹനം തനിക്ക് ഏറ്റവും കൂടുതൽ ഗുണം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.

Also Read: ജിമ്മൊന്നും വേണ്ട, വയറിലെ കൊഴുപ്പ് ഉരുക്കി അരക്കെട്ട് ഒതുങ്ങിക്കിട്ടും; ഈ ലഘുഭക്ഷണം ദിവസവും കഴിച്ചോളൂ

കർശനമായ ഭക്ഷണ നിയന്ത്രണവും വ്യായാമവും പിന്തുടരുന്നുണ്ടെന്നാണ് സ്നേഹ പറഞ്ഞിരിക്കുന്നത്. കുട്ടിക്കാലത്ത് ഭക്ഷണത്തെക്കുറിച്ച് തനിക്ക് വലിയ ശ്രദ്ധയില്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ തന്റെ കാലറി ഉപഭോഗം വളരെ ശ്രദ്ധാപൂർവ്വം കണക്കാക്കാറുണ്ടെന്നും അവർ പറഞ്ഞു. “ഞാൻ എല്ലാ ദിവസവും വളരെ കുറഞ്ഞ കാലറി ഭക്ഷണമാണ് കഴിക്കുന്നത്. പഞ്ചസാര ഞാൻ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്,” അവർ പറഞ്ഞു.

പഞ്ചസാര ഒഴിവാക്കുന്നതാണ് തന്റെ ശരീരഭാരം നിയന്ത്രിക്കാനുള്ള ഏറ്റവും വലിയ രഹസ്യമെന്ന് സ്നേഹ പറയുന്നു, കൂടാതെ ഉപ്പും മസാലകളും കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്നു. കാലറി കുറവും, കാർബോഹൈഡ്രേറ്റുകൾ കുറവും, നാരുകൾ, ധാതുക്കൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നവുമാണ് തന്റെ ഭക്ഷണക്രമമെന്ന് അവർ വിശദീകരിക്കുന്നു.

Also Read: പ്രമേഹമുണ്ടോ? ഈ 6 പഴങ്ങൾ ശ്രദ്ധയോടെ കഴിച്ചോളൂ

തന്റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും വലിയ പ്രാധാന്യം നൽകുന്നുവെന്ന് സ്നേഹ പറയുന്നു, എന്റെ കുട്ടികളാണ് എന്റെ സന്തോഷം. എനിക്ക് മനസമാധാനം വേണമെങ്കിൽ, ഞാൻ അവരോടൊപ്പം സമയം ചെലവഴിക്കുന്നു. അത് മതി. കഴിയുന്നത്രയും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഫാസ്റ്റ് ഫുഡ് ഒഴിവാക്കാറുണ്ട്. മാസത്തിൽ ഒരിക്കൽ മാത്രമേ താൻ പുറത്തു നിന്ന് ഭക്ഷണം കഴിക്കാറുള്ളൂവെന്നും ഷൂട്ടിങ്ങിലോ വിദേശ യാത്രകളിലോ പോലും ഭക്ഷണക്രമത്തിൽ ശ്രദ്ധാലുവാണെന്നും അവർ പറയുന്നു.

സുന്ദർ.സി സംവിധാനം ചെയ്യുന്ന നയൻതാര നായികയായ 'മൂക്കുത്തി അമ്മൻ 2' എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സ്നേഹ, 'ഡാൻസ് ജോഡി ഡാൻസ്' എന്ന റിയാലിറ്റി ഷോ, 'സിനേകലയ' തുടങ്ങിയ നിരവധി പ്രോജക്ടുകളുമായി തിരക്കിലാണ്. വിജയ്‌ക്കൊപ്പം 'ഗോട്ട്' എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്, കൂടാതെ 'ഡ്രാഗൺ' എന്ന ചിത്രത്തിലും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: ഷുഗർ കൂടുമെന്ന പേടി വേണ്ട, പ്രമേഹം വരുതിയിലാക്കാം; രാവിലെ ഇത് ഒരു ഗ്ലാസ് കുടിക്കൂ

Sneha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: