/indian-express-malayalam/media/media_files/2025/12/11/sarath-kumar-2025-12-11-12-17-10.jpg)
ശരത് കുമാർ
ആരോഗ്യമുള്ള ശരീരത്തിനായി നടൻ ശരത്കുമാർ പിന്തുടരുന്ന ഭക്ഷണക്രമവും വ്യായാമവും അടുത്തിടെ ആരാധകരുടെയും ബോഡിബിൽഡിങ് പ്രേമികളുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. ഒരു അഭിമുഖത്തിൽ, നടൻ തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവെക്കുകയും ഭക്ഷണം കഴിക്കുന്നതിലും ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിനും താൻ പ്രാധാന്യം നൽകുന്നുവെന്ന് പറയുകയും ചെയ്തു. തന്റെ ഒരു ദിവസത്തെ ഭക്ഷണം എന്തൊക്കെയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Also Read: ഒരൊറ്റ മാസം കൊണ്ട് വയറൊതുങ്ങും, അരക്കെട്ടിലെ കൊഴുപ്പ് ഉരുകിപ്പോഴും; ഇതിനോട് 'നോ' പറഞ്ഞാൽ മതി
രാവിലെ ഉണരുമ്പോൾ: ഒരു സ്പൂൺ നെയ്യ് ചേർത്ത കട്ടൻ കാപ്പി കുടിച്ചാണ് ദിവസം തുടങ്ങുന്നത്. ഇത് ദിവസം മുഴുവൻ ശരീരത്തിന് ഊർജം നൽകുകയും സജീവമായി തുടരാൻ സഹായിക്കുകയും ചെയ്യുന്നു.
വ്യായാമത്തിന് ശേഷം: നാല് മുട്ടയുടെ വെള്ള കഴിക്കുന്നു (മഞ്ഞക്കരു നീക്കം ചെയ്തു). ഇത് വ്യായാമത്തിന് ശേഷം പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
രാവിലെ 11: ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്ത ജ്യൂസ് കുടിക്കും. ഇത് ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും നാരുകളും നൽകുന്നു.
ഉച്ചഭക്ഷണം: രണ്ട് കഷ്ണം ചിക്കൻ, വേവിച്ച പച്ചക്കറികൾ (ഉപ്പും കുരുമുളകും മാത്രം ചേർത്ത്). ഇതിൽ ഗ്രേവി, നെയ്യ്, എണ്ണ എന്നിവ ചേർക്കുന്നില്ല. പ്രോട്ടീനും നാരുകളും അടങ്ങിയ ഒരു ഭക്ഷണമാണിത്.
Also Read: ഒഴിഞ്ഞ വയറ്റിൽ നെല്ലിക്ക കഴിക്കൂ; അവിശ്വസനീയം ഈ ആരോഗ്യ ഗുണങ്ങൾ
വൈകുന്നേരം 4: നിലക്കടലയിൽ അവൽ ചേർത്തു കഴിക്കും. ഇത് ശരീരത്തിന് ഊർജം നൽകുകയും വിശപ്പ് നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്.
വൈകുന്നേരം 7: മട്ടൺ അല്ലെങ്കിൽ ചിക്കൻ സൂപ്പ് കഴിക്കും. പ്രോട്ടീനും പോഷകങ്ങളും അടങ്ങിയ ലളിതവും ആരോഗ്യകരവുമായ ഒരു ഭക്ഷണമാണിത്.
വെള്ളം: ഒരു ദിവസം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം കുടിക്കും. ശരീരത്തിലെ ജലാംശം നിലനിർത്താനും ശരീരത്തിന്റെ പ്രവർത്തനം ശരിയായി നിലനിർത്താനും സഹായിക്കുന്നു.
Also Read: ശർക്കര പ്രമേഹരോഗികൾക്ക് സുരക്ഷിതമല്ല; എന്തുകൊണ്ട്?
കൂടാതെ, ഉപ്പ്, വെണ്ണ, പഞ്ചസാര, മൈദ എന്നിവ കൂടുതലായി അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങൾ മാത്രമേ ശരത്കുമാർ കഴിക്കാറുള്ളൂ. ചെറിയ അളവിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പോഷകസമൃദ്ധമായ പ്രോട്ടീൻ ഭക്ഷണങ്ങൾ എന്നിവ കഴിച്ചുകൊണ്ട് അദ്ദേഹം ശരീരഭാരം നിയന്ത്രിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ ഭക്ഷണക്രമം ചിട്ടയായ രീതിയിലായതിനാൽ അദ്ദേഹത്തിന്റെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. വ്യായാമത്തോടൊപ്പം ചേരുന്ന ഈ ഭക്ഷണക്രമം ആരാധകർക്കും ഫിറ്റ്നസ് പ്രേമികൾക്കും ഒരു പ്രചോദനമായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മാംസം കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us