പല ദിവസങ്ങളിലും മണിക്കൂറുകളോളം ഉറക്കം വരാതെ കിടക്കയിൽ വെറുതെ കിടക്കാറുണ്ടോ?. ആദ്യം ഇതൊരു പ്രശ്നമായി തോന്നിയേക്കില്ലെങ്കിലും, വിട്ടുമാറാത്ത ഉറക്കമില്ലായ്മ ആരോഗ്യത്തെയും ഹോർമോണിനെയും ബാധിക്കും. വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്നതിന് ചില ടിപ്സുകൾ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുറച്ച് മിനിറ്റുകൾക്കുള്ളിൽ ഉറങ്ങാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്ന ചില ലളിതമായ ടിപ്സുകളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഉറങ്ങുന്നതിന് സഹായിക്കുന്ന മിലിറ്ററി രീതിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ഒരു ഷാരോൺ അക്കർമാൻ ആണ് ഇതിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. ‘റിലാക്സ് ആൻഡ് വിൻ: ചാമ്പ്യൻഷിപ്പ് പെർഫോമൻസ്’ എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് ഹെൽത്ത്‌ലൈൻ ഡോട്ട് കോം പറയുന്നു. രണ്ട് മിനിറ്റിനുള്ളിൽ ഉറങ്ങാൻ ഈ വിദ്യ ഒരാളെ സഹായിക്കുന്നുവെന്ന് അതിൽ പറയുന്നു.
അസുഖകരമായ സാഹചര്യങ്ങളിൽ പോലും ആളുകളെ ഉറങ്ങാൻ സഹായിക്കുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രകൃതിചികിത്സാ വിദഗ്ധനും മുംബൈയിലെ ഡോ.സന്തോഷ് ഹെൽത്ത്‌കെയർ സെന്റർ സ്ഥാപകനും സിഇഒയുമായ ഡോ.സന്തോഷ് പാണ്ഡെ വിശദീകരിച്ചു.
ഈ വിദ്യ പ്രയോഗിക്കേണ്ട വിധം
- വായയ്ക്കുള്ളിലെ പേശികൾ ഉൾപ്പെടെ മുഖം മുഴുവൻ ശാന്തമാക്കുക.
- സമ്മർദം ഒഴിവാക്കുന്നതിന് തോളുകൾ താഴ്ത്തുക, നിങ്ങളുടെ കൈകൾ ശരീരത്തിന്റെ വശത്തേക്കാക്കുക.
- ശ്വാസം വിടുക, നെഞ്ച് ശാന്തമാക്കുക. നിങ്ങളുടെ കാലുകൾ, തുടകൾ, എന്നിവയും ശാന്തമാക്കുക.
- ശാന്തമായൊരു രംഗം സങ്കൽപ്പിച്ച് 10 സെക്കൻഡ് നേരത്തേക്ക് നിങ്ങളുടെ മനസിൽനിന്നും മറ്റെല്ലാം മായ്ക്കുക.
മനസിന് സന്തോഷം നൽകുന്ന ഒരു പ്രകൃതിദൃശ്യമോ സാഹചര്യമോ സങ്കൽപ്പിക്കാൻ സ്റ്റെഡ്‌ഫാസ്റ്റ് ന്യൂട്രീഷന്റെ സ്ഥാപകനായ അമൻ പുരി നിർദേശിച്ചു. ധ്യാനിക്കാൻ ശ്രമിക്കുക, അധികം ചിന്തിക്കരുത്. ചിന്തകൾ തുടരുകയാണെങ്കിൽ, റിവേഴ്സ് കൗണ്ടിങ് പരീക്ഷിക്കുക. ഇതിലൂടെ, നിങ്ങൾ പൂർണമായ വിശ്രമാവസ്ഥയിലേക്ക് എത്തും. മനസിനെ അസ്വസ്ഥതപ്പെടുന്ന ചിന്തകളില്ലാതെ, സ്വപ്നങ്ങളെ ശല്യപ്പെടുത്താതെ നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കുന്നുവെന്ന് പുരി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.