scorecardresearch
Latest News

രാത്രിയിൽ സുഖമായി ഉറങ്ങാം, ഏത്തപ്പഴത്തിന്റെ തൊലി ചേർത്ത ചായ കുടിക്കൂ

രാത്രിയിൽ സുഖമായി ഉറങ്ങാൻ ഈ ചായ സഹായിക്കും

രാത്രിയിൽ സുഖമായി ഉറങ്ങാം, ഏത്തപ്പഴത്തിന്റെ തൊലി ചേർത്ത ചായ കുടിക്കൂ

രാത്രിയിൽ തടസമില്ലാത്ത ഉറക്കം പലർക്കും സ്വപ്നം മാത്രമാണ്. ഉറക്കത്തിനിടയിൽ പലതവണ എഴുന്നേൽക്കുന്നവരുണ്ട്. രാത്രിയിൽ സുഖനിദ്ര ആഗ്രഹിക്കുന്നവർക്കുള്ള ഒരു സിംപിൾ ടിപ്സിനെക്കുറിച്ചാണ് ഇനി പറയുന്നത്. ഉറക്കം നഷ്ടപ്പെടുത്തുന്ന കഫീനിൽ നിന്ന് അകന്നു നിൽക്കാൻ പലരും ഉപദേശിച്ചിട്ടുണ്ടാകാം. എന്നാൽ മഗ്നീഷ്യത്തിന്റെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?.

”സാധാരണ ആളുകളിൽ ഭൂരിഭാഗം പേരിലും ഉറക്ക തകരാറുകൾ, ക്രമരഹിതമായ സ്ലീപ്പ് പാറ്റേണുകൾ മുതൽ സ്ലീപ് അപ്നിയ വരെയുള്ള എന്തും ഉൾപ്പെടാം. ഇതൊരു മെഡിക്കൽ എമർജൻസി ആയി മാറിയേക്കാം, പ്രത്യേകിച്ചും അത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ. ഉറക്ക തകരാറുകൾക്ക് ഉചിതമായ ചികിത്സ ആവശ്യമാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ സ്വാഭാവിക ഉറക്കത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും,” മുലന്ദിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.സഞ്ജയ് ഷാ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയിൽ കാണപ്പെടുന്ന മഗ്നീഷ്യം രക്തസമ്മർദവും പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നത് മുതൽ പേശികൾക്ക് അയവ് വരുത്തുന്നതുവരെയും, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ശരീരത്തിന്റെ പാരസിംപതിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലൂടെ വിശ്രമം നൽകുന്നതിൽ മഗ്നീഷ്യം പ്രധാനമാണ്. കൂടാതെ, മഗ്നീഷ്യം വിവിധ ഹോർമോണുകളും (മെലറ്റോണിൻ) GABA പോലുള്ള ന്യൂറോ റിസപ്റ്ററുകളും ഉത്പാദിപ്പിക്കുന്നു. ഇത് തടസ്സമില്ലാത്ത ഉറക്കം നൽകാൻ സഹായിക്കുന്നുവെന്ന് ഡോ.ഷാ പറഞ്ഞു.

”ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, പാൽ, തൈര് എന്നിവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെടുകയോ പെട്ടെന്ന് ഉറങ്ങാൻ കഴിയുന്നില്ലെങ്കിലോ, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ആഴ്ചയിൽ രണ്ട് തവണ മഗ്നീഷ്യം സപ്ലിമെന്റുകൾ കഴിക്കുക,” ന്യൂട്രീഷ്യൻ കോച്ച് ഇശാങ്ക വാഹി പറഞ്ഞു.

മഗ്നീഷ്യം ഉറങ്ങാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.മൈക്കിൾ ജെ.ബ്രൂസ് അഭിപ്രായപ്പെട്ടു. രാത്രിയിൽ സുഖമായി ഉറങ്ങുന്നതിനുള്ള സിംപിൾ ടിപ്സ് ബനാന ടീ ആണെന്ന് അദ്ദേഹം പറയുന്നു. ഏത്തപ്പഴം കഴുകി വൃത്തിയാക്കിയശേഷം അതിന്റെ തൊലി എടുത്ത് വെള്ളം ചേർത്ത് തിളപ്പിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. മൂന്നോ അഞ്ചോ മിനിറ്റ് തിളപ്പിച്ചശേഷം അരിച്ചെടുത്ത് കുടിക്കുക. ആവശ്യമെങ്കിൽ കുറച്ച് തേൻ ചേർക്കാം. വാഴപ്പഴത്തേക്കാൾ മൂന്നിരട്ടി മഗ്നീഷ്യം തൊലിയിലുണ്ടെന്ന് ഡോ.ബ്രൂസ് പറയുന്നു.

എന്നാൽ, ഉറങ്ങുന്നതിന് മുമ്പ് വാഴപ്പഴവും തേനും ഒരുമിച്ച് കഴിക്കാൻ പാടില്ലെന്നാണ് ഫുഡ് തെറാപ്പിസ്റ്റ് ഡോ.റിയ ബാനർജി അങ്കോളയുടെ അഭിപ്രായം.ആ സമയത്ത് മെറ്റബോളിസം മന്ദഗതിയിലാണ്. ഈ സംയോജനം ഇൻസുലിൻ അളവ് വർധിപ്പിച്ച് അർധരാത്രിയിലോ അതിരാവിലെയോ വിശപ്പോടെ ഉണരാൻ ഇടയാക്കുമെന്ന് അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: A tea made with this fruit is what you need for undisturbed sleep tonight