ശരിയായ ഭക്ഷണക്രമം, ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം, 7-8 മണിക്കൂർ ഉറക്കം ഇവയൊക്ക ശരീര ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശരീര ഭാരം കുറയ്ക്കാൻ പല മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമേ ശരീര ഭാരം കുറയ്ക്കാനും അവ ദീർഘനാൾ നിലനിർത്താനും കഴിയാറുള്ളൂ.
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഭക്ഷണ രീതി നിയന്ത്രിച്ചാൽ മാത്രം പോര, അവ കഴിക്കുന്ന സമയത്തിലും ശ്രദ്ധിക്കണം. പുതിയ പഠനമനുസരിച്ച് ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അത്താഴം കഴിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം രാത്രി ഏഴോ എട്ടോ അല്ല.
ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗം സമയബന്ധിതമായ ഭക്ഷണമാണെന്നു പുതിയ പഠനം പറയുന്നു. പഠനത്തിൽ പങ്കെടുത്തവരോട് ആഴ്ചയിൽ 150 മിനിറ്റ് വർക്ക്ഔട്ടിനൊപ്പം 14 ആഴ്ചത്തേക്ക് ഭക്ഷണം കഴിക്കുന്ന സമയം കൃത്യമായി പിന്തുടരാനും വിദഗ്ധർ ആവശ്യപ്പെട്ടു. അവർക്ക് 2.4 കിലോഗ്രാം കുറഞ്ഞതായി കണ്ടെത്തി. ഇവരെല്ലാം തന്നെ മൂന്നുമണിക്ക് മുമ്പായി അത്താഴം കഴിച്ചുവെന്നതാണ് ശ്രദ്ദേയം.
പകൽ സമയത്ത് ചെറിയ ഇടവേളകളിൽ ഉപവാസവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ബെർമിങ്ഹാമിലെ അലബാമ യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ അവകാശപ്പെട്ടു. അതായത് ഉച്ചയ്ക്ക് 12 നും രാത്രി 8 നും ഇടയിൽ ഭക്ഷണം കഴിക്കുന്നത്. രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഉപാപചയപ്രവർത്തനം അതിന്റെ പ്രധാന ഘട്ടത്തിലായതിനാൽ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നത് മെച്ചപ്പെടുത്തുന്നു.
ദീർഘകാലാടിസ്ഥാനത്തിൽ ഈ ഭക്ഷണരീതി പിന്തുടരാൻ കഴിയില്ലെന്നതിനാൽ പഠനം ചില ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്. ചില ആളുകൾക്ക് പകൽ സമയത്ത് വിശപ്പ് അനുഭവപ്പെടുകയും ഉപവാസം അവസാനിപ്പിക്കുകയും ചെയ്തേക്കാം. അതിനാൽ, ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെയുള്ള ഇടവേളയിൽ അത്താഴം കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.