ലൈംഗിക ജീവിതവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. സസ്യാഹാരിയായി മാറുന്നതിലൂടെ ലൈംഗിക ജീവിതം കൂടുതൽ ആസ്വാദ്യകരമാകുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. കിടപ്പറയിൽ കൂടുതൽ പ്രണയാർദ്രരാവുന്നത് സസ്യാഹാരികളാണെന്നും വിശ്വസിക്കപ്പെടുന്നു, മാംസാഹാരികളേക്കാൾ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ കൂടുതൽ ഏർപ്പെടുന്നതും അവരാണ്.
യുകെ ആസ്ഥാനമായുള്ള ഹക്ക്നാൽ ഡിസ്പാച്ച് റിപ്പോർട്ട് ചെയ്ത പഠനം / സർവേ സൂചിപ്പിക്കുന്നത് മാംസാഹാരികൾ കിടക്കയിൽ കൂടുതൽ സ്വാർത്ഥരാണെന്നും ലൈംഗിക ജീവിതത്തിൽ അവർ അസന്തുഷ്ടരാണെന്നുമാണ്. 57 ശതമാനം സസ്യാഹാരികളും ആഴ്ചയിൽ മൂന്നോ നാലോ തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. മാംസാഹാരികളിൽ 47 ശതമാനം പേർ ആഴ്ചയിൽ ഒന്നോ അല്ലെങ്കിൽ രണ്ടോ തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരാണ്.
Read Also: കൊറോണ പകരാന്‍ നമ്മുടെ കൈ ഒരു ദിവസമൊരുക്കുന്നത് 400 അവസരങ്ങള്‍
മാത്രമല്ല, സസ്യാഹാരികളിൽ 84 ശതമാനം പേരും ലൈംഗിക ജീവിതത്തിൽ സംതൃപ്തരാണ്. എന്നാൽ നോൺ വെജിറ്റേറിയനുകളിൽ ഇത് 59 ശതമാനമാണ്. 500 സസ്യാഹാരികളെയും (വീഗൻസ് അടക്കം), 500 മാംസാഹാരികളെയുമാണ് പഠനത്തിനായി സർവേയിൽ ഉൾപ്പെടുത്തിയത്. സസ്യാഹാരികളായ 95 ശതമാനം പേരും പറഞ്ഞത് ലൈംഗിക ജീവിതത്തിൽ അവർ സന്തുഷ്ടരാണെന്നാണ്.
ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്ന ധാരാളം ഭക്ഷണം സസ്യഭുക്കുകൾ കഴിക്കുന്നതായി സർവേ റിപ്പോർട്ടിലുണ്ട്. 92 ശതമാനം സസ്യാഹാരികൾ പങ്കാളിയുമായുളള ലൈംഗികത ഇഷ്ടപ്പെടുന്നു, 88 ശതമാനം പേർ രതിസുഖത്തിനായി ശരീരത്തെ ഉത്തേജിപ്പിക്കുന്ന ബാഹ്യചേഷ്ടകൾ ആസ്വദിക്കുന്നു, 48 ശതമാനം പേർ ലെെംഗികമായ സംസാരത്തിൽ ഏർപ്പെടുന്നു. മാംസാഹാരികളിൽ ഇവയുടെ ശതമാനം 79, 68, 35 എന്നിങ്ങനെയാണ്.