/indian-express-malayalam/media/media_files/2026/01/05/deepika-2026-01-05-11-11-38.jpg)
ദീപിക പദുക്കോൺ
ബോളിവുഡ് താരം ദീപിക പദുക്കോണിന് ഇന്ന് നാൽപതാം ജന്മദിനം. പ്രായം കേവലം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഓരോ സിനിമയിലും ദീപിക കാഴ്ചവെക്കുന്നത്. നാൽപ്പതിലും ഇത്രയും ഊർജസ്വലതയോടെയും സൗന്ദര്യത്തോടെയും താരം തിളങ്ങുന്നതിന് പിന്നിലെ രഹസ്യമെന്താണ്? തന്റെ ജീവിതശൈലിയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും താരം മുൻപ് പങ്കുവെച്ച വിശേഷങ്ങൾ നോക്കാം.
Also Read: ഹൃദയമോ കരളോ അല്ല; ദീർഘായുസ് നിർണ്ണയിക്കുന്നത് ഈ അവയവം
കൃത്യമായ ഡയറ്റ് എന്നതിലുപരി സന്തുലിതമായ ആഹാരം
ഒരു പ്രത്യേക തരം 'ഫാഡ് ഡയറ്റുകളിൽ' തനിക്ക് വിശ്വാസമില്ലെന്ന് ദീപിക വ്യക്തമാക്കുന്നു. പകരം, ദീർഘകാലം കൊണ്ടുപോകാൻ സാധിക്കുന്ന സന്തുലിതമായ ആഹാരരീതിയാണ് താരം പിന്തുടരുന്നത്. "ഭക്ഷണം എനിക്ക് ജീവിതത്തിന്റെ തന്നെ ഭാഗമാണ്," എന്ന് ദീപിക പറയുന്നു. പ്രായോഗികമായി നമ്മുടെ ദൈനംദിന ജീവിതത്തിൽ ശീലിക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമേ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവൂ എന്നാണ് താരത്തിന്റെ പക്ഷം.
Also Read: ഇസിജി നോർമലാണോ? ഹൃദയം സുരക്ഷിതമാണെന്ന് വിശ്വസിക്കരുത്; മുന്നറിയിപ്പ്
ആഗ്രഹമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടതില്ല
പലരും കരുതുന്നതുപോലെ കഠിനമായ പട്ടിണി കിടന്നല്ല ദീപിക തന്റെ ശരീരം സംരക്ഷിക്കുന്നത്. തനിക്ക് ഇഷ്ടമുള്ള മധുരപലഹാരങ്ങളും മറ്റു വിഭവങ്ങളും മിതമായ അളവിൽ താരം കഴിക്കാറുണ്ട്. മിതത്വം പാലിക്കുക എന്നതാണ് ഇതിൽ പ്രധാനം. എല്ലാ കാര്യങ്ങളിലും ഒരു ബാലൻസ് നിലനിർത്തുന്നത് വഴി മാനസിക സന്തോഷവും ശാരീരികക്ഷമതയും ഒരുപോലെ ലഭിക്കുന്നു.
യോഗയും മാനസികാരോഗ്യവും
ശാരീരിക വ്യായാമങ്ങൾക്കൊപ്പം തന്നെ മനസിന്റെ ആരോഗ്യത്തിനും താരം വലിയ പ്രാധാന്യം നൽകുന്നുണ്ട്. താരം സ്ഥിരം യോഗ ചെയ്യാറുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനും മനസിന് ശാന്തത നൽകാനും യോഗ സഹായിക്കുന്നു. സ്വയം സംരക്ഷണം എന്നത് ഒരു പ്രത്യേക മാസത്തിൽ മാത്രം ചെയ്യേണ്ട ഒന്നല്ല, മറിച്ച് ഓരോ ദിവസവും ശീലിക്കേണ്ട കാര്യമാണെന്ന് താരം ഓർമ്മിപ്പിക്കുന്നു.
Also Read: ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ഫലം മാറിമറിയാൻ സാധ്യതയെന്ന് ഡോക്ടർ
ലളിതമായ ശീലങ്ങൾ
കൃത്യസമയത്ത് വെള്ളം കുടിക്കുന്നതും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതും ദീപികയുടെ സൗന്ദര്യത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. ലളിതമായ കാര്യങ്ങൾ ചിട്ടയോടെ ചെയ്യുന്നത് വഴി ഏതൊരാൾക്കും മികച്ച ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്ന് ദീപികയുടെ ജീവിതശൈലി നമ്മെ പഠിപ്പിക്കുന്നു.
നാൽതാം വയസിലും ദശലക്ഷക്കണക്കിന് ആരാധകർക്ക് ഫിറ്റ്‌നസ് മാതൃകയായി തുടരുന്ന ദീപികയ്ക്ക് സോഷ്യൽ മീഡിയയിൽ ആശംസകളുടെ പ്രവാഹമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രോഗപ്രതിരോധത്തിന് വെളുത്തുള്ളിയോ ഇഞ്ചിയോ? അടുക്കളയിലെ 'സൂപ്പർ ഹീറോ' ആര്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us