scorecardresearch

അമ്മയാകാൻ ഉടൻ താൽപര്യമില്ലേ? അണ്ഡങ്ങൾ സൂക്ഷിച്ചുവയ്ക്കാം; ഈ മാർഗം അറിഞ്ഞിരിക്കൂ

അണ്ഡം സൂക്ഷിച്ചശേഷം താൽപര്യമുള്ളപ്പോൾ ഗർഭധാരണത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്

അണ്ഡം സൂക്ഷിച്ചശേഷം താൽപര്യമുള്ളപ്പോൾ ഗർഭധാരണത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്

author-image
Health Desk
New Update
egg freezing

Source: Freepik

വിവാഹിതയായ ഉടൻ തന്നെ അമ്മയാകാൻ പെൺകുട്ടികൾക്ക് ഇപ്പോൾ താൽപര്യമില്ല. കരിയർ വളർച്ചയ്ക്കും ജീവിതത്തിന്റെ അടിത്തറ  ശരിയാക്കിയശേഷവും മതി കുഞ്ഞുങ്ങൾ എന്ന കാഴ്ചപ്പാടാണ് കൂടുതൽ പെൺകുട്ടികൾക്കുള്ളത്. അത്തരത്തിൽ, വിവാഹശേഷം ഉടൻതന്നെ ഗർഭധാരണം ആഗ്രഹിക്കാത്തവർക്ക് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്ന മാർഗം (എഗ് ഫ്രീസിങ്) വളരെ ഉപകാരപ്രദമാണ്. അണ്ഡം സൂക്ഷിച്ചശേഷം താൽപര്യമുള്ളപ്പോൾ ഗർഭധാരണത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഒരിക്കൽ എടുക്കുന്ന അണ്ഡം എത്രകാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാമെന്നതാണ് ഒരു സവിശേഷത.

Advertisment

അടുത്തിടെ നടി ഷെഹ്നാസ് ഗില്ലും അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാൻ താൽപര്യപ്പെടുന്നതായി പറഞ്ഞിരുന്നു. 'ഇക് കുടി' എന്ന തന്റെ സിനിമയുടെ പ്രചാരണ സമയത്തായിരുന്നു നടി വിവാഹത്തെക്കുറിച്ചും അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്നതിനെക്കുറിച്ചും പറഞ്ഞത്. “ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹിതരാകാൻ ഏറ്റവും അനുയോജ്യമായ പ്രായം 30 അല്ലെങ്കിൽ 31 ആണെന്ന് ഞാൻ കരുതുന്നു. എനിക്ക് 31 വയസുണ്ട്, ചിലപ്പോൾ എനിക്ക് ഒരു കുഞ്ഞ് വേണമെന്ന് തോന്നാറുണ്ട്. വിവാഹത്തിന് നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ പോലും, ഡോക്ടർമാർ പറയുന്നതുപോലെ നിങ്ങളുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുക. ഞാനും അങ്ങനെ ചെയ്യാൻ പദ്ധതിയിടുന്നു.”

Also Read: ബിപി ഉയരുന്നുണ്ടോ? മരുന്നില്ലാതെ വേഗത്തിൽ കുറയ്ക്കാൻ ഒരു വഴിയുണ്ട്

“സ്ത്രീകൾക്ക് അവരുടെ പ്രത്യുൽപാദനക്ഷമത നിലനിർത്താനും ഏതു പ്രായത്തിലും മാതൃത്വത്തെക്കുറിച്ച് വിഷമിക്കാതിരിക്കാനും ഏറ്റവും നല്ല മാർഗമാണ് എഗ് ഫ്രീസിങ്. അതായത്, ചെറുപ്പത്തിൽ തന്നെ അണ്ഡം ശീതീകരിച്ചു സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്ന രീതി. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമോ, കുഞ്ഞ് വേണമെന്ന് ആഗ്രഹം തോന്നുമ്പോഴോ, കരിയർ സ്ഥിരത കൈവരിക്കുമ്പോഴോ നിങ്ങൾക്ക് അമ്മയാകാം,” മുംബൈയിലെ കെഇഎം ആശുപത്രിയിലെ ഡോ.അഞ്ജലി മാൽപാനി പറഞ്ഞു.

Advertisment

ഏതു പ്രായത്തിലാണ് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കേണ്ടത്?

30 വയസ് ആകുമ്പോഴേക്കും അണ്ഡം ശീതീകരിച്ച് സൂക്ഷിക്കണം. 30 വയസിനു ശേഷം അണ്ഡത്തിന്റെ ഗുണനിലവാരം കുറയാൻ തുടങ്ങും, 35 വയസിനു ശേഷം കുത്തനെ കുറയും, 38 വയസിനു ശേഷം കൂടുതൽ വേഗത്തിൽ കുറയും. പ്രായം കൂടിയശേഷം ഗുണനിലവാരമില്ലാത്ത അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുകയാണെങ്കിൽ, പിന്നീട് വിജയകരമായ ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്.

Also Read: ചോറും കഴിക്കാം, ചപ്പാത്തിയും കഴിക്കാം; വണ്ണം കുറയാൻ ഈ 3 രഹസ്യങ്ങൾ അറിയുക

25 നും 32 നും ഇടയിലുള്ള പ്രായമാണ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമെന്ന് ഡോ.അഞ്ജലി പറഞ്ഞു. ഈ പ്രായത്തിൽ നിങ്ങളുടെ അണ്ഡങ്ങൾ ഉയർന്ന നിലവാരമുള്ളവയാണ്, പിന്നീട് ഏതു പ്രായത്തിലും അവ ഉപയോഗിക്കുമ്പോൾ വിജയസാധ്യത കൂടുതലാണ്. 40 വയസിനു ശേഷം, ശീതീകരിച്ച അണ്ഡം ഉപയോഗിച്ചുള്ള ഗർഭധാരണ വിജയ നിരക്ക് ഓരോ സൈക്കിളിലും 5% ൽ താഴെയാണെന്ന് അവർ പറഞ്ഞു.

വർഷങ്ങൾക്കുശേഷം ഐവിഎഫിന് ഉപയോഗിക്കുമ്പോൾ ശീതീകരിച്ച അണ്ഡങ്ങൾക്ക് അതേ ഗുണനിലവാരം ഉണ്ടാകുമോ?

വർഷങ്ങൾ കഴിഞ്ഞാലും ശീതീകരിച്ച അണ്ഡങ്ങളുടെ ഗുണനിലവാരം കുറയുന്നില്ല. അത്തരം അണ്ഡങ്ങൾ ഉപയോഗിച്ച് വിജയകരമായ ഗർഭധാരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു സർട്ടിഫൈഡ് ലാബിൽ വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുമ്പോൾ അണ്ഡങ്ങൾ അനിശ്ചിതമായി നിലനിൽക്കും. എന്നാൽ ഇന്ത്യയിൽ നിയമപരമായി, 10 വർഷത്തേക്ക് മാത്രമേ അങ്ങനെ ചെയ്യാൻ കഴിയൂ.

Also Read: ആപ്പിൾ തൊലി കളഞ്ഞോ അതോ കളയാതെയാണോ കഴിക്കേണ്ടത്?

അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിന് എങ്ങനെ തയ്യാറെടുക്കാം?

സ്ത്രീയുടെ അണ്ഡാശയ റിസർവിനെക്കുറിച്ച് അറിയാൻ ആന്റി മുള്ളേറിയൻ ഹോർമോൺ എന്ന പരിശോധന നടത്തുക. നാലിനും അഞ്ചിനും ഇടയിലുള്ള ഏതൊരു റീഡിങ്ങും ആരോഗ്യകരമാണ്, അതേസമയം, രണ്ടിൽ താഴെയുള്ളത് സങ്കീർണ്ണമാണ്. വിശ്രമിക്കുക, മദ്യവും പുകവലിയും ഒഴിവാക്കുക, പഞ്ചസാര പരിമിതപ്പെടുത്തുക, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം പിന്തുടരുക, വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക. അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി മുൻകൂട്ടി തയ്യാറെടുപ്പുകൾ തുടങ്ങുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: പ്രമേഹമുള്ളവർക്ക് വൃക്കരോഗത്തിനുള്ള സാധ്യത കൂടുതലാണോ?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: